Sunday, March 27, 2005

ഒരു വെടിക്കു വീഴാനുള്ള ഒരുപാടു പക്ഷികള്‍

കൌമുദി വാര്‍ത്ത...

ന്യൂഡല്‍ഹി : പാകിസ്ഥാന്‌ എഫ്‌-16 യുദ്ധ വിമാനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ച അമേരിക്ക, ഇന്ത്യയ്ക്ക്‌ എഫ്‌-18 യുദ്ധവിമാനങ്ങള്‍ വാഗ്‌ദാനം ചെയ്തതിനു പിന്നില്‍ ഒരു ദ്വിമുഖതന്ത്രമാണെന്നാണ്‌ വിലയിരുത്തല്‍.

പാകിസ്ഥാനെയും ഇന്ത്യയെയും ഒരേസമയം പ്രീണിപ്പിക്കുകയും ഒപ്പം, ബന്‌ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഇരു രാജ്യങ്ങളെയും പരസ്‌പരം അകറ്റുകയും ചെയ്യുക എന്നതാണത്രെ ഈ തന്ത്രം.


അങ്കവും കാണാം, താളിയുമൊടിക്കാം.

ആരെ കൊലക്കു കൊടുത്താലും, അവര്‍ക്കു കാശു കിട്ടിയാല്‍ മതിയല്ലോ.

അപാര ബുദ്ധി തന്നെ മുതലാളിമാരുടെ. ഒരുത്തന്‍ 5 എണ്ണം വാങ്ങിയാല്‍ മറ്റവന്‍ അതില്‍ കൂടുതല്‍ വാങ്ങും.

ഇല നക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടിയേ പോലെ, അത്താഴപട്ടിണിക്കാരുടെ നികുതിപ്പണം കൊണ്ടു അവരാഘോഷിക്കും.

തമ്മില്‍ കൊമ്പു കോര്‍ത്തു പോരാടുന്ന മുട്ടനാടുകളുടെ വൃഷണസഞ്ചി കടിച്ചു പറിക്കാന്‍ പിന്നില്‍ തക്കം പാര്‍ത്തു നില്‍ക്കയാണു കുറുക്കന്‍.

വാങ്ങിക്കൂട്ടി ഒടുവിലൊരു പ്രാദേശിക ആണവ യുദ്ധമുണ്ടായാലും, മുതലാളിക്കു പറയത്തക്ക കുഴപ്പമൊന്നും ഇല്ല താനും, ഭൂമിയുടെ മറ്റെ അറ്റത്തല്ലേ? മുല്ലമാരുടെ തീവ്രവാദം ഒന്നു ഒതുങ്ങുകയും ചെയ്യും...

രണ്ടു വേദികളിലും നടനമാടുന്ന അഭിനവനാരദന്‍ മുതലാളിയെ സൂക്ഷിക്കൂ...

2 comments:

സിബു::cibu said...

ബാറില്‍ പോയി മത്സരിച്ച്‌ വെള്ളമടിച്ച്‌ കയ്യിലെ കാശ്‌ തീര്‍ന്നപ്പോള്‍ വെയ്റ്ററെ തെറിപറയുന്നപോലെ ആണല്ലോ എവുരാനേ ഇത്‌..

ന്യായമായ treaty-കളുണ്ടാക്കി, ഈ ആയുധമത്സരം നിറുത്താനുള്ള പക്വത ഇന്ത്യയും പാക്കിസ്താനും ആദ്യം കാണിക്കണം - പ്രത്യേകിച്ചും ബന്ധങ്ങള്‍ വലിയ കുഴുപ്പമില്ലാതെ നില്‍ക്കുന്ന ഈ അവസരത്തില്‍. അതില്ലാതെ അമേരിക്കയെ കുറ്റം പറഞ്ഞിരുന്നാല്‍ അവര്‌ ഒരു വെടിക്ക്‌ അഞ്ചല്ല അമ്പതെണ്ണം അടിച്ചുമാറ്റും.

അല്ലെങ്കില്‍ ചിലപ്പോ.. 'ഉണ്ണുന്നവന്‌ നാണമില്ലെങ്കില്‍ വിളമ്പുന്നവനുണ്ടാവണം' എന്ന ചൊല്ല്‌ ഇംഗ്ലീഷില്‍ ഇല്ലാത്തതുകൊണ്ടാവണം അമേരിക്ക ഇങ്ങനെ ചെയ്യുന്നത്‌ അല്ലേ :)

Anonymous said...

i think that you have such a good command of this language and i admire the way that you are not afraid of sharing your opinions. keep up the good work.