Tuesday, March 15, 2005

എത്രനാളിവള്‍ അനശ്വര?

അനിയച്ചാര്‍ക്ക്‌ എവിടുന്നോ കിട്ടിയ ഒരു ചെമ്പരത്തിക്കമ്പ്‌, വീട്ടില്‍ തേച്ചുമിഴക്കുന്നിടത്തു അവന്‍ കുത്തിനട്ടു.

അതിലെ ഒരു പൂവിന്റെ പടമാണു ഇതിന്റെ പശ്ചാത്തലം.

സൂക്ഷിച്ചു നോക്കിയാല്‍, അതിന്റെ ഇലകളില്‍ ചാരവെള്ളം വീണിരിക്കുന്നതു കാണാം. അടുക്കളയില്‍ നിന്നും തേമ്പിയെറിഞ്ഞാല്‍ വീഴാന്‍ പാകത്തിലാണു നില്‍പ്‌.

പുട്ട്ഫയല്‍ ഉള്ള കാലം വരെയും, ബ്ലോഗ്‌സ്പ്പോട്ട്‌ ഉള്ള കാലം വരെയും അനശ്വരയായ ഈ മഞ്ഞ സുന്ദരിക്കു അത്രയും നാള്‍ നിങ്ങളെ കാണാം, നിങ്ങള്‍ക്ക്‌ ആ പൂവിനെയും.

കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍..

No comments: