Sunday, March 13, 2005

വണ്ടിയും പുളിവടിയും...

സ്കൂളില്‍ പഠിക്കുന്ന ഒരു വൈകുന്നേരം, ഞാനും അമ്മയും വീട്ടിലേക്കു നടന്നു വരികയായിരുന്നു. റേഷന്‍ കടയുടെ അടുത്തെത്തിയപ്പോള്‍ ആരോ ചോദിച്ചു, "സാറേ, മേഴ്സി മറിഞ്ഞതറിഞ്ഞോ?"

കിഴക്കുള്ള കനാലിന്റെ താഴേക്കു 3:30-നുള്ള മേഴ്സി മറിഞ്ഞു പോലും.

വസനദര്‍യസഷ ഒക്കെ കിട്ടിക്കഴിഞ്ഞു പുസ്തക സഞ്ചി അമ്മയുടെ കൈയില്‍ കൊടുത്തിട്ടു ഞാനൊരോട്ടം, വണ്ടി മറിഞ്ഞതു കാണാന്‍.

പിന്നില്‍ നിന്നും അമ്മ വിലക്കുന്നുണ്ടായിരുന്നു, പോകരുത്‌, നീ തല്ല്‌ വാങ്ങും എന്നൊക്കെ.

ആരു കേള്‍ക്കാന്‍?

10 മിനിട്ടു കൊണ്ടു സംഭവം നടന്ന കണ്ടത്തിലെത്തി ഞാന്‍.

ആദ്യമായി ഒരു മറിഞ്ഞ വണ്ടി കണ്ടു ഞാന്‍, ഡീസല്‍ ടാങ്ക്‌ പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. ആര്‍ക്കും ഭാഗ്യത്തിനു വലിയ അപകടം ഒന്നും ഇല്ലാതെ രക്ഷപെട്ടു.

ശരി, ഇനി വീട്ടില്‍ പോകാം, എല്ലാവരോടും വിശദമായി എല്ലാം പറഞ്ഞു കേള്‍പ്പിക്കണം എന്നു കരുതി ഓടുമ്പോളാണു, വയറൊന്നു കാളി... ഇതിനു ഇനി തല്ലെങ്ങാനും കിട്ടിയാലോ?

2 മിനിട്ടു കഴിഞ്ഞപ്പോള്‍ എനിക്കു തല്ലു കിട്ടുമെന്നു തീര്‍ച്ചയായി തോന്നി.

എന്തായാലും അടി കിട്ടും, പിന്നെന്തിനാ ഞാന്‍ ഓടി ക്ഷീണിക്കുന്നത്‌? ഓട്ടം നിര്‍ത്തി നടത്തമാക്കി, അതും തീരെ പതുക്കെ...

പ്രതീക്ഷ തെറ്റിയില്ല, പിതാവു പുളിവടിയുമായി എന്നെ സ്വാഗതം ചെയ്യാനേറെ നേരമായി കാത്തിരിക്കയായിരുന്നു.

അടിയേക്കാള്‍ ഓര്‍മ്മയില്‍ ഉള്ളതു അയല്‍ക്കാരന്‍ പയ്യന്റെ കളിയാക്കി ചിരിയാണ്‌..

1 comment:

കിരണ് ‌ kiran said...

പാവം മെഴ്സി