Tuesday, March 15, 2005

ആന പിണ്ടിയിടുന്നതു കണ്ടു അണ്ണാന്‍ മുക്കിയാലോ?

നാലു കാലില്‍ വരുന്നു, രണ്ടു കാലില്‍ ജീവിക്കുന്നു, പിന്നെ മൂന്നു കാലില്‍ 5-6 വര്‍ഷം, ഒടുവില്‍ നാലു കാലില്‍ പോകുന്നു --- എന്നല്ലേ ജീവിതചക്രം തിരുയുന്നത്‌...

കരുണാകരന്‍ മസിലു പിടിക്കുന്നതു മനസ്സിലാക്കാം. സ്വതവേ ആള്‍ക്കാര്‍ വയസ്സാവുമ്പോള്‍ ശാഠ്യം പിടിക്കുന്ന കുട്ടികളെ പോലെയാകും.

കേട്ടിട്ടില്ലേ? അണയാറാകുമ്പോള്‍ തിരി ആളിക്കത്തുമെന്ന്‌?

ആഹ്‌, ജീവിക്കാന്‍ വേറെ തൊഴിലൊന്നും അറിയാത്തവര്‍, മറ്റെല്ലാ വഴികളും മുട്ടുമ്പോള്‍ കുലത്തൊഴില്‍ ചെയ്യാനിറങ്ങും, പക്ഷെ, രാഷ്ട്രീയത്തില്‍ ജനതിക പൈത്രികവും ഒട്ടേറെ കുപ്രശസ്തിയും അല്ലാതെ മുരളീധരനു വേറെ എന്തുണ്ടു യോഗ്യത?

ജീവിക്കണമെന്നു കരുതി എന്തും കാട്ടിക്കൂട്ടുന്ന കാലം...

വീണ വായിക്കുമ്പോള്‍ വന്നു വിളക്കു കെടുത്തി സൊല്ലയുണ്ടാക്കുന്ന വണ്ടിനെ "വീണയും വിളക്കും നീ കെടുത്തുന്നു, വണ്ടേ" എന്നു തുടങ്ങി മഹാകവിയാരോ പറഞ്ഞ ഒരു തെറി ഓര്‍മ്മ വരുന്നു....

3 comments:

ഉമേഷ്::Umesh said...

"വണ്ടേ, നീ തുലയുന്നു, വീണയി വിളക്കും നീ കെടുക്കുന്നിതേ" - കുമാരനാശാന്‍ "പ്രരോദന"ത്തില്‍. ഇവിടെ വീണയ്ക്ക്‌ ഒരു പ്രസക്തിയുമില്ല. വീണു്‌ + അയി = വീണയി.

ഈ ശ്ലോകം മൊത്തം http://aksharaslokam.blogspot.com/2005/01/94.html എന്ന ബ്ലോഗിലുണ്ടു്‌.

(Not sure whether this will be displayed properly. My last post was invisible with black letters on a black background!)

evuraan said...

തിരുത്തിയതിനു നന്ദി.

comments-ന്റെ നിറം കറുപ്പില്‍ നിന്നും മാറ്റിയിട്ടുണ്ട്‌.

സത്യം പറഞ്ഞാല്‍, അതു വായിച്ചപ്പോഴാണ്‌, അങ്ങിനെ ഒരു പ്രശ്നം ഉണ്ടെന്നു തന്നെ മനസ്സിലായത്‌.

Gmail invite ഉമേഷിന്റെ ബ്ലോഗില്‍ കൊണ്ടു വരേണ്ടിവന്നതും അതു കൊണ്ടാണു. യാഹൂ ഐഡി ഞാന്‍ comments-ല്‍ കണ്ടിരുന്നില്ല...


--ഏവൂരാന്‍.

Anonymous said...

സുഹൃത്തേ ഞാനൊരു വഴിപോക്കന്‍ മാത്രമാണ്‌ എങ്കിലും പറയതിരിക്കാന്‍ വയ്യ!!!
ഒരു "നല്ല" രഷ്ട്രീയക്കാരനാവന്‌ എന്താണ്‌ മാനദണ്ഠം
ഉമ്മന്‍ ചണ്ടി യോളം "മോശം" രഷ്ട്രീയക്കാരനാവാന്‍ മാത്രം
"ബുദ്ധി" മുരളീധരനില്ല. പിന്നെ കോണ്‍ഗ്രസിനെ സംബ്ന്ധിചിടത്തൊളം ഗ്രാസ്സ്‌റൂട്ട്‌ ലെവെലില്‍ അണികള്‍ ഉള്ളതു കരുണാകരനാണ്‌. അവരും ആവശ്യ്പ്പെടുന്നത്‌ സംഘ്ടനാ തിരഞ്ഞെടുപ്പാണ്‌, അല്ലാതെ വീതം വെപ്പല്ല. പിന്നെ ഉള്ളില്‍ നടക്കുന്നെതെന്ന് പറഞ്ഞ്‌ മനോരമ എഴുതുന്ന്തു നോക്കണ്ട. മനൊരമയെ സംബന്ധിചിടത്തോളം ഒറ്റ താത്പര്യമേയുള്ളൂ. അത്‌ അടിസ്ഥാന തലത്തില്‍ ഒരു കുടിയേറ്റ കര്‍ഷ്കന്റെ വികാരം ആണ്‌.പിന്നെ മനൊരമയാണ്‌ കേരളം എന്ന് കരുതിയാല്‍ ഒരു രക്ഷയും ഇല്ല

no offence okie :)
googoo