Wednesday, March 16, 2005

കേരളം വളരുന്നു...

എവിടുന്നോ തിരികെ വീട്ടില്‍ വരുന്ന വഴിക്കു ഒരു നല്ല പച്ചപ്പ്‌ കണ്ടു, വണ്ടി നിര്‍ത്തിച്ചു ചാടിയിറങ്ങി എടുത്തോരു ഫോട്ടോയാണിതു.

കേരളത്തിന്റെ പുരോഗതിയുടെ സ്ഫുരണങ്ങള്‍, ഞങ്ങളുടെ നാട്ടിലെ കൃഷി നിന്ന പാടങ്ങളും കണ്ടങ്ങളും ആ ചിത്രത്തിലുണ്ട്‌.

അണ്ണാച്ചിപ്പാടങ്ങളിലും ആന്ധ്രാനാട്ടിലും പണിയെടുക്കുന്ന ബാലവേലക്കാര്‍ പ്‌രാകിയുണക്കിയ വെളുത്തരിയില്‍ ചെമന്ന ചായം തേച്ചു കുത്തരിയാക്കി തിന്നുന്നു ഞങ്ങളിപ്പോള്‍...

യന്ത്രങ്ങളിറക്കി ഉത്തരേന്ത്യക്കാരന്‍ ലാഭം കൊയ്യുമ്പോളും, ചന്തയിലെ ചവറു കൊണ്ടു പുഴയില്‍ തട്ടാനല്ലാതെ, ഒരു ട്രാക്ക്റ്റര്‍ പോലും പാടങ്ങളില്‍ ഞങ്ങള്‍ക്കിന്നും അന്യം.

പൊക്ക്ലിയന്‍ ചീങ്കയെടുത്തു മാറ്റുന്നതു കൈലി കേറ്റിയുടുത്ത്‌, തുട ചൊറിഞ്ഞു നിന്നു കണ്ടു നോക്ക്കൂലി വാങ്ങുന്ന തൊഴിലില്ലാത്ത സമരനായകര്‍ക്കും അന്യമാകുന്ന മേച്ചില്‍പുറം.

ഒരുകണക്കില്‍, സമ്പൂര്‍ണ്ണ സാക്ഷരതയുടെ ചെറിയ പാര്‍ശ്വഫലം.

മണ്ഡരി തിന്ന തെങ്ങും, വിലയിടിഞ്ഞ റബ്ബറും ചേര്‍ന്നു നില്‍ക്കുന്ന എന്റെ സ്വന്തം കേരളം മനോഹരം....

ചീമച്ചേമ്പിന്‍ വിത്തിന്റെ പേറ്റന്റ്‌ സായിപ്പു കൊണ്ടു പോകുമ്പോഴേക്കെങ്കിലും നമ്മളുണരുമോ?

3 comments:

Anonymous said...

Hi, thank u for reading my blog :)
Su.

MASS SHARJAH said...

കൈരളി ടി. വി. യോട് തനിക്ക് യെന്താ ഇത്ര വിരോധം ഡി. ടി. എച്ചില്‍ ഫ്രീ ആയി കാണന്‍ പറ്റുന്ന ഒരെ ഒരു സൊകാര്യ മലയാളം ചാനല്‍ കൈരളി ടി. വി. അല്ലെ ?
അസൂയക്കും കുശുബിനും മരുന്നില്ല ഒപ്പം ചൊറിച്ചലിനും

Sajeesh .V. Balan said...

Dear Friend, People and political parties dont want accept realities. They have some ideologies to say and will work for the benefits of themselves. Is somebody wanted to be different, they will supress it with power and money...If they oppose somebody, they will oppose all of his activites - both good and bad. Things have to change..