Monday, March 28, 2005

ഇനിയും ദുരിതങ്ങളോ?

സുമാത്രയില്‍ റിക്‌ടര്‍ സ്കെയിലില്‍ 8.2 രേഖപ്പെടുത്തിയ ഉഗ്രഭൂകമ്പം ഇനിയും സുനാമികളുണ്ടാക്കുമെന്ന്‌ ഭയന്ന്‌ വലിയതുറ കടപ്പുറത്ത്‌ പരിശുദ്ധ കന്യാമറിയത്തിന്റെ തിരു സ്വരൂപത്തിനു മുന്നില്‍ സ്‌ത്രീകളും കുട്ടികളും പ്രാര്‍ത്ഥിക്കുന്നു.

ഇനിയും ഒരു വിനാശമുണ്ടാവാതിരിക്കട്ടെ.

അതിനിടയില്‍, കടലില്‍ പോയവരോടു തിരികെ വരാന്‍ "മൊബൈല്‍ ഫോണില്‍" നിര്‍ദേശം നല്‍കിയെന്നു വാര്‍ത്ത.

സെല്‍ഫോണിന്റെ ടവറില്‍ നിന്നും 500 വാര ദൂരെ നിന്നു പോലും നേരെ ചൊവ്വേ ഒരു കാളെടുക്കാന്‍ പറ്റില്ല, നാട്ടില്‍. പിന്നെയെങ്ങിനെ കടലില്‍ പോയവരെ വിളിക്കും?

No comments: