Monday, April 04, 2005

ഒക്കുപ്പേഷണല്‍ ഹസാര്‍ഡ്‌

കര്‍ക്കിടക കാറ്റാഞ്ഞടിക്കുന്ന ഒരു ഇരുണ്ട രാത്രിയില്‍, കാലൊച്ച കേള്‍പ്പിക്കാതെ ഭിത്തിയോട്‌ ചേര്‍ന്നു പതുങ്ങി നിന്നു, കള്ളന്‍.

അകത്ത്‌ വെളിച്ചമുണ്ട്‌. ഇവന്മാര്‍ക്ക്‌ ഉറങ്ങണ്ടേ?

കരിയോയില്‍ തേച്ച കൈകൊണ്ട്‌ അരക്കെട്ടില്‍ നിന്നും നൂല്‍ക്കമ്പി കൈയിലെടുത്ത്‌,കറുത്ത ഇരുട്ടിന്റെ മറ പറ്റി ജനാലയുടെ അരികിലേക്ക്‌ നീങ്ങി, തസ്കരന്‍.

അകവശം കാണാന്‍ അവനൊരു കൊതി.

കണ്ടു.

കഴുക്കോലില്‍ തൂങ്ങി മെല്ലെയാടുന്ന രണ്ട്‌ കാലുകള്‍.

താഴെ, നുര പതയുന്ന രണ്ടു കുഞ്ഞിവായകള്‍.

ഞെട്ടലിനിടയിലും, ഒരു നിലവിളി തന്നില്‍ നിന്നും ഉയരുന്നതു അവനറിഞ്ഞു, വഴുതുന്ന ജനാലയഴികളില്‍ നിന്നും പിടി വിടാന്‍ അവനേറെ പാടുപ്പെട്ടു.

5 comments:

സാക്ഷി said...

"അവനല്പം താമസിച്ചുപൊയി. അല്ലേ."
നന്നായിട്ടുണ്ട്. ഉള്ളില്‍ തട്ടി.

സു | Su said...

ഏവൂ, പിന്നേം തുടങ്ങിയോ കൊല്ലാന്‍ :(

സൂഫി said...

ഏവൂ …
ഇനി ലോ ലവനോട് പറയണം
മേലാൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ വന്നു കക്കാൻ ശ്രമിക്കരുതെന്നു..
വന്നാൽ ഇതിലും ഭയാനക കാഴ്ച്ചകൽ അവനു കാണേണ്ടി വരുമെന്നു..
ഇരുളേ നീ തന്നെ എല്ലാറ്റിനും ദൃക്‌സാക്ഷി….

evuraan said...

സൂഫി, തമസ്സല്ലോ സുഖപ്രദമെന്ന് പാടിയ കവിയെന്തറിഞ്ഞൂ എന്നാണോ? :)

സൂ, പിന്നേം തുടങ്ങിയതല്ല, ഇതു പണ്ടൊരിക്കല്‍ ചെയ്ത പാതകമാണേ.

സ്വസ്ഥമായ്, സ്വന്തം കഥാപാത്രങ്ങളെ കൊല്ലാനും പറ്റില്ലേ?

സാക്ഷി, നന്ദി...

സു | Su said...

ഏവൂ, ഉം. അതും ശരിയാ. സ്വന്തം കഥാപാത്രങ്ങളെ അല്ലേ കൊല്ലാന്‍ പറ്റൂ. :)