Tuesday, April 05, 2005

ബോധോദയം...

കാറ്റും മഴയും മത്സരിച്ചു ചീറുന്ന ഒരു രാത്രിയില്‍, കൈത്തണ്ട നനയുന്നതറിഞ്ഞാണവള്‍ ഉണര്‍ന്നത്‌.

താഴെ തെരുവിലെ വഴിവിളക്കിന്റെ നേരിയ വെട്ടം കിടപ്പുമുറിയുടെ ജനാലയിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു.

തന്റെ കൈത്തണ്ടയില്‍ തല വെച്ചുറങ്ങുന്ന അഞ്ചടി എട്ടിഞ്ചുകാരനായ ഭീമാകാരനേയവള്‍ സൂക്ഷിച്ചു നോക്കി.

കടവായിലൂടെ ഈത്തായുമൊലിപ്പിച്ചു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്‌ ജീവിതപങ്കാളി.

ആ നനവാണു തന്നെയുണര്‍ത്തിയതെന്നവളറിഞ്ഞു.

ഈശ്വരാ, ഇതിനു വേണ്ടിയാണോ വീടും വീട്ടാരേയും വിട്ട്‌ ഞാനിറങ്ങിയത്‌?

അയാളുടെ കുടവയറിനു മേലേ കയറിക്കിടന്ന ബനിയനില്‍ കൈത്തണ്ട തുടച്ചപ്പോളവളുതിര്‍ത്ത ദീര്‍ഘനിശ്വാസം പുറത്തെ കാറ്റിന്റെ ശബ്ദത്തിലലിഞ്ഞു ഇല്ലാതായി.

2 comments:

viswaprabha വിശ്വപ്രഭ said...

Dear Evooraan,
No matter, what I do, your posts seems to be unreadable!

In fact, among all the Malayalam blogs, only yours and only the main content!
The Malayalam in heading, the titles etc. are readable. But not the Malayalam in the Message body.

I have tried different encode options, fonts etc. etc.


Instead of using many different fonts, could you please stick to one ,that too preferably, Anjali Unicode ?
That will keep your blog live for a long time to come...!

-Viswam

evuraan said...

ഇപ്പോഴോ?