Wednesday, April 06, 2005

സി.സി പിടിക്കാനിറങ്ങിയതാ...

കായലിന്റെ മേലെയുള്ള പാലത്തിന്റെ കൈവരിയില്‍ നിന്നു വിദൂരത്തേക്കു നോക്കി നിന്നപ്പോഴാണു, പിന്നില്‍ നിന്നും കഴുത്തിനു പിടിവീണത്‌.

കൂടെ മുതുകത്തൊരു ചവിട്ടും കിട്ടി.

കമിഴ്ന്നടിച്ചു വീണു. മുടിഞ്ഞ വേദന. എങ്കിലും മുഖമൊരു തരത്തിലുയര്‍ത്തി നോക്കി. കാര്യമെന്തെന്നറിയണമല്ലോ?

അഞ്ചാറാള്‍ക്കാരുണ്ട്‌, എല്ലാവരും ചെറുപ്പക്കാര്‍.

"ആരാ? എന്താ?" തത്രപ്പെട്ടെഴുന്നേല്‍ക്കുന്നതിനിടെ അത്രയും ഒരുവിധം ചോദിച്ചൊപ്പിച്ചു.

കൂളിങ്ങ്‌ ഗ്ലാസ്സു വച്ച ഒരുവന്‍ മുന്‍പോട്ടാഞ്ഞു, "സോറി ചേട്ടാ, ആളു മാറിപ്പോയതാ... സി.സി പിടിക്കാനിറങ്ങിയതാ... എന്നാലും കിട്ടിയതിരുന്നോട്ടെ..."

പൊട്ടിച്ചിരികളുമായ്‌ അവര്‍ ജീപ്പിലേറുമ്പോള്‍, ഈ കിട്ടിയതാര്‍ക്കിനി കൊടുക്കുമെന്നോരു വിഷമം....

1 comment:

ശ്രീ said...

അതെ, കിട്ടിയതിരിയ്കട്ടെ...