Saturday, April 09, 2005

പത്താം ക്ലാസ്സുകാരന്‍

കിനിഞ്ഞു കത്തുന്ന വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകത്തിനു മുന്‍പിലിരിക്കുന്ന കുപ്പിവിളക്കിനെത്തന്നെ ഏറെ നേരമായി നോക്കിയിരുക്കുകയായിരുന്നു.

തീനാളത്തിന്റെ മേലെ അറ്റത്തു നിന്നും പൊങ്ങുന്ന പുക മച്ചിലെവിടെയാവും മുട്ടുന്നത്‌?

കഴിഞ്ഞ തവണ തീര്‍ന്ന മഷിക്കുപ്പിയാണു ഇപ്പോള്‍ വിളക്കായി മുന്‍പിലിരിക്കുന്നത്‌.

അതിനു മുമ്പത്തെ "ചെല്‌പ്പാര്‍ക്കു" തീര്‍ന്നപ്പോള്‍ പ്രത്യേകം പറഞ്ഞു മേടിപ്പിച്ചതായിരുന്നു "ക്യാമല്‍ ഇങ്ക്‌". നല്ല ചന്തമുള്ളോരു കുപ്പി, കണ്ടപ്പോഴെ തീരുമാനിച്ചിരുന്നു, ഇവനെ വിളക്കുകുപ്പിയാക്കാണമെന്ന്‌.
ഒരു വിധത്തിലഴുതി മഷി തീര്‍ക്കുകയായിരുന്നു.

സൈക്കിളുകടക്കാരന്‍ തന്ന വാല്‍റ്റുകുറ്റിയാണു വിളക്കിന്റെ നാക്ക്‌. പഴയ കൈലിത്തുണിയുടെ ശിഷ്ടം, തിരിയും.

പുക കുറയ്ക്കാന്‍ പല പണികളും നോക്കി. മണ്ണെണ്ണയില്‍ ഉപ്പുതരികളിട്ടും, ഇത്തിരി വെളിച്ചെണ്ണയിട്ടും പുകയുടെ കട്ടി കുറയ്ക്കാം. പുകയെക്കാള്‍ ശല്യം വണ്ടന്മാരാണു. മഴ പൈയാനുള്ള ഭാവമുണ്ടെങ്കില്‍ ഈയലും.

ക്ലോക്കില്‍ ഒന്‍പതടിച്ചു.

ട്യൂബ്‌ ലൈറ്റുകള്‍ മിന്നിത്തെളിഞ്ഞു.

ഇന്നത്തെ പവര്‍ക്കട്ടു കഴിഞ്ഞു.

ചെറിയൊരു നൈരാശ്യത്തോടെയവന്‍ വിളക്കൂതി കെടുത്തിയിട്ടു ജിയോഗ്രഫി പുസ്തകത്തിന്റെ ആഴങ്ങളിലേക്ക്‌ ഊളിയിട്ടു.

7 comments:

.::Anil അനില്‍::. said...

കഥ മനോഹരം. നേരത്തേ ഇതൊന്നും കാണാനായില്ലായിരുന്നു.
--------------
അതിനു മുമ്പത്തെ "ചെല്‌പ്പാര്‍ക്കു" തീര്‍ന്നപ്പോള്‍ പ്രത്യേകം പറഞ്ഞു മേടിപ്പിച്ചതായിരുന്നു "ക്യാമല്‍ ഇങ്ക്‌". നല്ല ചന്തമുള്ളോരു കുപ്പി, കണ്ടപ്പോഴെ തീരുമാനിച്ചിരുന്നു, "ഇവനെ മഷിക്കുപ്പിയാക്കാണമെന്ന്‌."
ഒരു വിധത്തിലഴുതി മഷി തീര്‍ക്കുകയായിരുന്നു.
-----------------
ഇവിടെ എന്തോ ഒരു പിശകുണ്ടോ? ഇല്ലേ?

evuraan said...

അനില്‍,

ഊപ്സ്...!! തിരുത്തിയിട്ടുണ്ട്.

മാങ്ങയെ വീണ്ടും മാങ്ങയാക്കിയ മാതിരി ഒരു narration error..

ചൂണ്ടിക്കാണിച്ചതിനു നന്ദി.

--ഏവൂരാന്

viswakaram said...

എവൂരാനെ... എനീക്കീകഥ നന്നായി ഇഷ്ടപ്പെട്ടു

കലേഷ്‌ കുമാര്‍ said...

കൊള്ളാം... നല്ല കഥ..
ലൊക്കേഷന്‍ ദുബായ്‌ ആണോ? അതോ കേരളമോ ഏവൂ??

evuraan said...

വിശ്വാകാരം,

നന്ദി.

കലേഷ്,

കഥയുടെ ലൊക്കേഷന്‍ നമ്മുടെയെല്ലാം സ്വന്തമായ കേരളമാണു.

"നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലെ" കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒഴുകി ഞാനടിഞ്ഞിരിക്കുന്നതു പെന്‍സില്‍വേനിയയിലാണു.

പിന്നെ, കലേഷിനൊടു ഞാന്‍ ഇവിടെ ഒരു ചെറിയ കാര്യം സംശയരൂപേണ ചോദിച്ചിരുന്നു. കണ്ടു കാണില്ല ഇതു വരെ എന്നു തോന്നുന്നു.

--ഏവൂരാന്‍.

കലേഷ്‌ കുമാര്‍ said...

എവൂ, ക്ഷമിക്കുക. ഞാന്‍ അത്‌ കണ്ടിരുന്നില്ല. അനിലിന്റെ പോസ്റ്റിനു അനുബന്ധമായിട്ട്‌ ഞാന്‍ ഒരു
ബ്ലോഗ്‌ വിശദമായി എഴുതിയിട്ടുണ്ട്‌. നന്ദി...

കലേഷ്‌ കുമാര്‍ said...
This comment has been removed by a blog administrator.