Wednesday, April 06, 2005

ധര്‍മ്മപാലന്റെ ദിവസം

ധര്‍മ്മപാലന്‍ കൈയിലിരുന്ന തുകല്‍ ബാഗ്‌ മുറുകെപ്പിടിച്ചു. ഇനിയെന്തു വന്നാലും ഇതു കൈവിടുന്ന പ്രശ്നമില്ല.

ഇതെന്റെയാണു, എന്റെ മാത്രം.

ഹൊ, പാളത്തിനു താഴെ വെള്ളക്കെട്ടായിരുന്നതു വലിയ കാര്യമായി.

ചാടിവീണയുടനെ ഓടാന്‍ പറ്റി.

ആര്‍ക്കും വേണ്ടായിരുന്ന ബാഗായിരുന്നു. താന്‍ കൈവെച്ചപ്പോളെത്ര ബഹളമായിരുന്നു.

"കള്ളന്‍, കള്ളന്‍" വിളി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.

പാടം കടന്നപ്പോള്‍ ദൂരത്തു മറയാത്ത ട്രയിന്‍.

ആരെങ്കിലും ചങ്ങല വലിച്ചിരിക്കണം.

ധര്‍മ്മപാലന്‍ ഊറിച്ചിരിച്ചു.

ഇഷ്‌ടികക്കളത്തിനടുത്തുള്ള പുരയിടത്തിലേക്കു നടന്നു.

അണയ്ക്കുന്നെണ്ടിങ്കിലും ഒരു ബീഡി കത്തിച്ചു. ഒരു പുക വിടണ്ടേ?

മുഴുത്ത എക്സിക്യൂട്ടീവ്‌ ബാഗാണു, വല്ലതും തടയാതിരിക്കില്ല, ഒത്താല്‍ വല്ല ലാപ്‌ടോപ്പോ സെല്‍ഫോണോ കിടയ്ക്കും.

ആകാംക്ഷ അസഹ്യമായപ്പോള്‍ പാതിതീര്‍ന്ന ബീഡി തുപ്പിക്കളഞ്ഞിട്ടു ബാഗിന്റെ സിബ്ബുതുറന്നു ധര്‍മ്മപാലന്‍ .

മരത്തില്‍ നിന്നു വീണവനെ പട്ടി കടിച്ച സ്ഥിതി....

അകത്തേതോ ജാരന്റെ ചോരപ്പാടുകളുണങ്ങിയ തല. അസഹ്യമായ നാറ്റവും.

സ്വന്തം തലയ്ക്കു കൈയും കൊടുത്തിരുന്നു പോയി, ധര്‍മ്മപാലന്‍ .

5 comments:

rathri said...

ജാരന്‍ ആണെന്ന്‌ തലയുടെ മുകളില്‍ എഴുതി വെച്ചിരുന്നോ? ഹി ഹി.......

viswaprabha വിശ്വപ്രഭ said...

ഏവുരാനേ,
കാര്യങ്ങള്‍ ‍ ‍ ഇങ്ങനെയൊക്കെയാണെങ്കില്‍ നമുക്ക് ഈ പണി ഉപേക്ഷിച്ച് വേറെ വല്ലതും നോക്കേണ്ടൈ വരുമല്ലോ!

പെരിങ്ങോടന്‍ said...

ഈ EVURAAN എന്നത് മലയാളത്തില്‍ എങ്ങനാ?

evuraan said...

ഹ ഹ.. അതാരുടെ തലയാണെന്നു മുന്‍പേയറിയാനുള്ള സ്വാതന്ത്ര്യം, അവകാശം എന്നിവ ഒരു ബ്ലോഗ്ഗറിനില്ലേ?

വിശ്വപ്രഭ എനിക്കിട്ടൊന്നു കൊട്ടിയതാണോ? :)

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണു ഏവൂര്‍. എന്റെ നാടും.

--ഏവൂരാന്‍

പെരിങ്ങോടന്‍ said...

അപ്പോള്‍ താങ്കള്‍ മറ്റൊരു പെരിങ്ങോടനാണല്ലേ :=) കണ്ടതില്‍ സന്താഷം.