പാതമുറിച്ചു കടക്കാന്‍ നിന്ന അല്‍പ വസ്ത്രധാരിണികളായ വെളുമ്പിപ്പങ്കാസ്സ് ബിച്ചുകള്‍ക്കതിനുള്ളവസരം കൊടുക്കാതെ ഓടിച്ചു വിടുമ്പോള്‍ എങ്ങിനെയും അപ്പാര്‍ട്ട്‌മെന്റിലെത്തണമെന്നേ ചിന്തിച്ചുള്ളൂ.
എന്നും പതിവായി പാര്‍ക്കു ചെയ്യുന്നിടത്തൊരു പെന്‍സില്‌വേനിയ രജിസ്ട്രേഷനുള്ളൊരു വെളുത്ത ഹോണ്ട സിവിക് കിടക്കുന്നതവനില്‍ ഈര്‍ഷയുളവാക്കി. ഇവനൊക്കെ വീട്ടിലിരുന്നാല്‍ പോരേ? ന്യൂജെഴ്സിയിലെ മനുഷ്യനെ മിനക്കെടുത്താനിറങ്ങിക്കോളും...! കഠോരമായൊരു മലയാളം തെറി മനസ്സിലുരുവിട്ടു കൊണ്ടവന്‍ ഫയര്‍ ലൈനിനു മേലെ തന്റെ കൊറോള നിര്‍ത്തിയിറങ്ങി.
മെയില്‍ബോക്സു കണ്ണില്‍പ്പെട്ടെങ്കിലും പിന്നീടാവട്ടെയെന്നു കരുതി തന്റെ താവളത്തിലേക്ക് വേച്ചുവേച്ചവന്‍ കയറിപ്പോയി.
വാതില്‍ തുറന്നവന്‍ കൈയിലിരുന്ന ബാഗെങ്ങോട്ടോ വലിച്ചെറിഞ്ഞിട്ടു അടുക്കളയില്‍ ചെന്നൊരു ഗ്ലാസ്സു വെള്ളം കുടിച്ചു. ഐക്കിയയില്‍ നിന്നു വാങ്ങിയ പച്ച നിറമുള്ള കൌച്ചിലേക്കു ചെന്നു കിടന്നു. അല്ല, വീണു.
ഹാവൂ , എന്തൊരശ്വാസം. കണ്ണുകളടച്ച് വര്‍ഗ്ഗീസ്സുറങ്ങാന്‍ തുടങ്ങി.
പരിധി തീരാറായ എച്ച്‌വണ്‍ വിസയും, കിട്ടാറായ ഈ.ഐ.ഡി-യും, മുട്ടത്തുകോണത്തിന്റെ നാടന്‍ സൌന്ദര്യവും , തനിക്കെന്നും പ്രീയപ്പെട്ട ബോണ്‍ഷെല്‍ സ്ക്രിപ്റ്റിങ്ങും --- ഒന്നും അവനോര്‍ത്തില്ല; അതിനു പ്രക്കാനത്തുകാരന്‍ വര്‍ഗ്ഗീസ്സ് തോമസ്സിനാവതില്ലായിരുന്നു.
* * *
നാളുകളേറെ കഴിഞ്ഞിട്ടും വര്‍ഗ്ഗീസ്സിനെക്കാണതിരുന്നപ്പോളവന്റെ തോഴന്‍ ഋഷിരാജ് ശ്രീവാസ്തവ പോലീസിനെയും റെന്റല്‍ ഓഫീസുകാരെയും കൂട്ടി വര്‍ഗ്ഗീസ്സിന്റെ അപ്പാര്‍ട്ട്‌മെന്റു തുറന്നകത്തു ചെന്നു.
ലിവിങ്ങ് റൂമിലെ കൌച്ചില്‍ സ്വരാജ്യക്കാരന്റെ വിറങ്ങലിച്ച ജഡം അപ്പോഴേക്കും നാറാന്‍ തുടങ്ങിയിരുന്നു.

0 comments:
Post a Comment