Friday, April 15, 2005

വേലിയിലിരുന്ന പാമ്പ്‌...

വെറുതെ വെളിയിലിറങ്ങിയപ്പോളാണു, തുറന്നു കിടന്ന ഗേറ്റില്‍ നില്‍ക്കുന്ന പട്ടിയെ കണ്ടതു.

കറുത്ത നിറമുള്ള, "ഐശ്വര്യമുള്ള", ഒത്തോരു പട്ടി, എന്നെത്തന്നേ നോക്കിയാണവനും നിന്നതു.

"പേടിക്കണ്ടാ, അടുത്തു വാ" എന്നു വിളിച്ചു പറയുന്നതു പോലെയായിരുന്നു മുഖം.

ഒന്നു തലോടാന്‍ തോന്നിപ്പോയി.

അടുത്തേക്കു ചെന്നതും, ഭീകരമായി മുരണ്ടു.

ജീവനും കൊണ്ടു വീട്ടിലേക്കോടിക്കയറാന്‍ പറ്റുന്നതിനു മുമ്പേ, എന്റെ ചന്തിക്കവനൊരു കടി തന്നു.

ചന്തിയുടെ പാതി ഇല്ലാതായ പോലെ.

വേദന കലര്‍ന്ന ഒരു ശ്യൂനത...

അവനെന്നെ കടിച്ചു, ഒരു തവണയും കൂടി. ഇത്തവണ പിന്‌കാലിനിട്ടായിരുന്നു.

ഒരു തരത്തില്‍ ചാടിക്കയറി കതകടച്ചു.

അയ്യോ... പേപ്പട്ടി കടിച്ചാലിപ്പോഴും പൊക്കിളിനു ചുറ്റും പതിനാലു കുത്തിവെയ്പ്പാണോ?

4 comments:

rathri said...

പട്ടിയെ ഏത്‌ ഹോസ്പിറ്റലിലാ admit ചെയ്തത്‌?

പെരിങ്ങോടന്‍ said...

പട്ടി ഏവൂരാന്റെ ബ്ലോഗ്‌ വായിച്ചിട്ടുണ്ട്‌, അതു കട്ടായം.

Paul said...

ബ്ലോഗ്‌ ചെയ്തതിന്റെ പേരില്‍ പണി പോയ കഥ വായിച്ചിട്ടുണ്ട്‌. പക്ഷേ പട്ടി ഓടിച്ചിട്ട്‌ കടിച്ച കഥ ആദ്യമായാണ്‌ കേള്‍ക്കുന്നത്‌. പക്ഷേ എവുരാന്‍ ഇത്തരം പ്രതിസന്ധികളിലൊന്നും തളരില്ലെന്ന് പട്ടിയ്ക്കറിയില്ലല്ലോ :-)

Anonymous said...

bhagyam!!!!!! kadi kontathu evuranu ayathu nannayi. evuranenganum aa pattiye kadichirunnel pattiyude gathi enikku alochikkan polum vayya.
hehehe
Su.