Saturday, April 23, 2005

രാജാവും കോപ്പും

ഐതിഹ്യങ്ങളുടെ പിന്‍ബലവും, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അനാചരങ്ങളുമുണ്ടെങ്കില്‍ നാട്ടുകാരുടെ മേല്‍ കുതിരകയറാമെന്നു ഏതു രാജാവിനുമൊന്നു തോന്നും.

ദേവതുല്യനത്രെ നേപ്പാളിലെ രാജാവ്‌.

ദേവപുത്രന്‍ സ്വന്തം അപ്പന്‍ ദേവനെയും അമ്മ ദേവിയെയും ബാക്കി കുറേ "ദേവകളേയും" വേണ്ടിവന്നാല്‍ വെടിവെച്ചു കൊല്ലുമെന്നതു അഭിനവ പുരാണം.

കനകം മൂലം, "കാമിനി" മൂലം കലഹം പലവിധമുലകില്‍ മാത്രമല്ല, ഈ ദേവരുടെയിടയിലും സുലഭം.

ചക്കാത്തില്‍ തിന്നു തിന്നു സുഖിച്ചു പോയാല്‍ രാജധര്‍മ്മം വിടാനാരായാലും മടി തോന്നിപ്പോവില്ലേ?

ഉച്ച-നീചത്തങ്ങളില്ലാതെ, പാവപ്പെട്ട "അധമനും" സ്വതന്ത്രമായി വ്യവഹരിക്കാനവകാശമുണ്ടെന്നു ഇവരെന്നറിയും?

സ്വരമൊരുപാടു പാളി, നിലം തൊടാതെ അടിവാങ്ങുന്നതിനു മുന്‍പേ പാട്ടു നിര്‍ത്തുന്നതല്ലേ നല്ലതു, തിരുമേനീ?

No comments: