Wednesday, May 04, 2005

ടൂര്‍ണ്ണമെന്റ്‌

"പരീക്ഷാക്കാലത്താണോടാ ടൂര്‍ണ്ണമെന്റു? കേറിപ്പോയി വല്ലോം പഠിക്കാന്‍ നോക്ക്‌."

രാധാകൃഷ്ണന്‍ മകനോടലറി.

അരവിന്ദന്‍ പകച്ചു നിന്നു.

മയത്തില്‍ ഇത്തിരി നേരം തള്ളിവിട്ടിട്ടു അരവിന്ദന്‍ സുജിത്തിനെ സെല്ലില്‍ വിളിച്ചു.

"ടേയ്‌, ഇവിടെ കിളവനു വല്യ ചാട്ടം."

"ഇവിടേം", അവന്റെ മറുപടി.

സുജിത്ത്‌ ഫിലിപ്പിനെ വിളിച്ചു, ഫിലിപ്പ്‌ സുബ്ബുവിനെ, സുബ്ബു നാസറിനെ. നാസര്‍ മധുവിനെ.

അങ്ങിനെ വിളിച്ചങ്ങല തീര്‍ന്നപ്പോള്‍ സ്റ്റഡിലീവുകാരെല്ലാം തയ്യാറായി.

പരീക്ഷ തുടങ്ങുന്ന ദിവസം, അവര്‍ തോട്ടിറമ്പിലെ പറമ്പില്‍ മൂന്നു കമ്പുകള്‍ നാട്ടി കളി തുടങ്ങി.

No comments: