Sunday, May 08, 2005

എങ്ങുമെങ്ങും നിറയും വെളിച്ചമേ


(സുനിലിന്റെ വായനശാലയിലെ, "പന്തളം കേരളവര്‍മ്മ" എന്ന ലേഖനത്തിലുള്ള "ദൈവമെ കൈതൊഴാം കേള്‍ക്കുമാറാകേണം.." ഇളക്കി വിട്ട ഗൃഹാത്വരതയുടെ വലച്ചലില്‍ ഞാന്‍ പെട്ടു പോയി...)


ജാതി-മതാദി ചട്ടക്കൂട്ടുകളുടെ കെണിയില്‍ പെടാതെ, ഏവനും ഈശ്വരനോടു പ്രാര്‍ത്ഥിക്കാനുള്ള ഉപാധിയാണാ കവിത.

തീരെ ചെറുപ്പത്തിലേ അമ്മവീട്ടില്‍ ഞങ്ങള്‍ വളരുമ്പോള്‍, എന്നും രാവിലേ തൊട്ടടുത്തുള്ള പ്രൈമറി സ്കൂളില്‍ അസ്സംബ്ലിയിലിതു പാടി കേട്ടിരുന്നു.

ഇക്കുറി നാട്ടില്‍ ചെന്നപ്പോഴും ഞാനതു കേള്‍ക്കാനായി മതിലിറമ്പില്‍ ചെന്നു നിന്നിരുന്നു.

പിഞ്ചു കുട്ടികള്‍ നിരനിരയായി നിന്നു അതു പാടുന്നതു കേള്‍ക്കുന്നതേ ഐശ്വര്യമാണു, ഒരു പ്രത്യേക ചൈതന്യമാണു അതു പകരുന്നതു.

പന്തളത്തിനടുത്തുള്ള വെണ്മണി എന്ന ഗ്രാമത്തിലെ കഥയാണതു.

പന്തളം കേരളവര്‍മ്മയാണതു എഴുതിയതു എന്നു നേരത്തേ ഒരിക്കല്‍ ഞാന്‍ മറന്നതാണു. വീടും വീട്ടാരേം വിട്ടു ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തു ഉഴറി നടക്കുമ്പോളാണല്ലോ മുറ്റത്തെ മുല്ലയോളം മണം വെറൊന്നിനുമില്ലായെന്നു ഞാനറിഞ്ഞതു. ഉള്ളതിന്റെ ഗുണമേതുമറിയാതെ, ഇല്ലാത്തതിനെ മോഹിച്ചു വശാന്‍ എനിക്കുമേലേ എന്തോ ശാപഭാരമുള്ളതു പോലെ. അങ്ങിനെയല്ലേ പ്രവാസി മലയാളികളില്‍ ഭൂരിഭാഗവും?

ഹരിപ്പാട്ടു ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ വേറൊരു പാട്ടയിരുന്നു ഞങ്ങളുടെ പ്രാര്‍ത്ഥനാഗാനം:

(അമ്മ പറയുമായിരുന്നു, എനിക്കു "അരണ" ബുദ്ധിയാണെന്നു. അതു ഞാനൊരിക്കല്‍ കൂടി തെളിയിക്കുകയാണിവിടെ; എത്ര ശ്രമിച്ചിട്ടും വരികള്‍ ക്രമമായ്‌ കിട്ടുന്നില്ല. ഏറേ രാവിലേകള്‍ ഈ വരികള്‍ തന്നേ കേട്ടു തുടങ്ങിയതാണെങ്കിലും... ആര്‍ക്കെങ്കിലും ഇതു മുഴുവനായി അറിയാമോ?)

"എങ്ങുമെങ്ങും നിറയും വെളിച്ചമേ,
എന്മനസ്സില്‍ കുടിയിരിക്കേണമേപുസ്തകം തരും ജ്ഞാനവും നീയല്ലോ
.......................
.......................

പുല്ലുമാടവും പൂമണിമേടയും
തുല്ല്യമായ്‌ തൊഴും ശക്തിയും നീയല്ലോ...

നല്ലബുദ്ധിയായ്‌ എന്റെ മനസ്സിലും
നല്ലഭാഷയായ്‌ നാവിന്റെ തുമ്പിലും
നല്ല ചെയ്തിയായ്‌ എന്‍ പിഞ്ചു കൈയിലും
നന്മയായ്‌ നീ കുടിയിരിക്കേണമെ..."


ആരാണിതു എഴുതിയതെന്നറിയാമോ?


5 comments:

Sunil said...

Evoo, gr^haathurathwatthinte bhaagamaaNithellam. vayanasalayile orO kavithayum orO smaraNakaLaaN~. kooTaathe kuRacchupazhaya kaaryangaL Ormmicch brain cellukaLe onnu uNartthuka. TV/Cinema ennivayEkkaLum ethrayO bhEdaam.

Anonymous said...

ee kavithaYe pati kooTuthal aRiyaan Sree viswam, Sree umEsh thuTangiyavaruTe sahaayam thETaam

ഉമേഷ്::Umesh said...

I don't know this song. Sorry.
- Umesh

സ്വപ്നാടകന്‍ said...

പന്തളത്ത് തോട്ടക്കോണം ഹൈ സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഈ രണ്ട് പ്രാര്ത്ഥനകളും പാടാന്‍ ഭാഗ്യമുണ്ടായി. തങ്കപ്പന്‍ സാറും രാജരാജവര്‍മ്മ സാറും ഈ ഗീതങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പങ്കാളികളായിരുന്നു. ഈയിടെ ഇവിടെ കാലിഫോര്‍ണിയായില്‍ “എങ്ങുമെങ്ങും ...” എന്ന പ്രാര്‍ത്ഥന ആരോ പാടിയിട്ട് അത് ശ്രീകുമാരന്‍ തമ്പി എഴുതിയതാണെന്ന് പറയുകയുന്ണ്ടായി ...

ബിന്ദു said...

enikkariyam, njan tharaam tto. ente schoolilum ee prardhana aayirunnu,athu cholliyirunnathum njan aayirunnu. ippozhanu kandathu.:)