Monday, May 09, 2005

"മലയാളം" ബ്ലോഗ്‌ റോള്‍ക്ഷുരകന്റെ "മലയാളത്തിന്റെ തലവിധി" എന്ന ലേഖനത്തിന്റെ മറുപടിയായാണിതു.

ഒരു മലയാളം ബ്ലോഗ്‌ റോള്‍ ലിങ്കു ചെയ്യുന്നതു നല്ലതായിരിക്കാം.

കഴിഞ്ഞയാഴ്ചയില്‍ കേരള ബ്ലോഗ്‌ റോളിന്റെ ശ്രീമാന്‍ മനോജുമായി ഞാന്‍ ഈമെയിലില്‍ ബന്ധപ്പെട്ടിരുന്നു.

ആംഗലഭാഷാ വിരോധിയൊന്നുമല്ലെങ്കിലും, മലയാളം ബ്ലോഗുകള്‍ മാത്രമുള്ള ഒരു റോള്‍ ലിസ്റ്റാവും ഇക്കാര്യത്തില്‍ നല്ലതു.

ഇംഗ്ലീഷില്‍ ഞളുവയടിക്കാനാര്‍ക്കും പറ്റും. സമയവും ക്ഷമയും വേണ്ടതു മലയാളത്തിലെഴുതാനല്ലേ? അപ്പോ പിന്നെ നമ്മളെന്തിനാ ഇംഗ്ലീഷെഴുത്തുകാര്‍ക്കു പബ്ലിസിറ്റി കൊടുക്കുന്നതു?

ഒരുമാതിരിപ്പെട്ട ബ്ലോഗ്ഗിങ്ങിലെല്ലാം RSS (സ്വയം സേവകരല്ല, കേട്ടോ?) syndication-ഉള്ള സൌകര്യമുണ്ടു.

ഇതെല്ലാം കൂട്ടി ഉപയൊഗിച്ചു ഇതാ ഇതു പോലൊരെണ്ണം നമുക്കെല്ലവര്‍ക്കും കൂടിയങ്ങു തട്ടിക്കൂട്ടരുതോ?

അങ്ങിനെയൊരു ലിസ്റ്റുണ്ടാക്കി, അതോരോ മണിക്കൂറിലും പ്രസിദ്ധീകരിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല, ഈമൈയിലില്‍ പബ്ലിഷ്‌ ചെയ്യാന്‍ blogger-ലും സൌകര്യമുണ്ടല്ലോ?


കൂടാതെ, ബ്ലോഗ്ഗല്ലാത്ത മലയാളം സൈറ്റുകളും നമുക്കു കൈകാര്യം ചെയ്യാനാവും...

13 comments:

സുരേഷ് said...

evuran,
I already tried one here this morning...

http://bloglines.com/public/malayalam

I think we are duplicating the work now. Shall i drop the one i created...

--ക്ഷു

evuraan said...

അതു കൊള്ളാമല്ലോ?

ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു.

ഒരുപാടു കാര്യങ്ങളിലിക്കാര്യത്തില്‍ നമുക്കു ആകസ്മികമെങ്കിലും കുറേ സാമ്യതകളുണ്ടു.

ഉദാ:

എന്റെ blog url തീരുന്നതിങ്ങനെ:

2005/05/blog-post_09.html

താങ്കളുടെ url തീരുന്നതിങ്ങനെ

2005/05/blog-post_09.html

സുരേഷ് said...

Evuran and Manoj,
അതു കലക്കി... എനിക്ക്‌ വിശ്വസിക്കാന്‍ വയ്യ...

I my opinion the best idea is to do this in Manoj's website. If he can separate out the malayalam blogs and english blogs while aggregating, it will be the most appropriate solution. Manoj's site already has quite high visibility among keralite bloggers.

Manoj, what is your idea?

--ക്ഷു

evuraan said...

അതാവും ഏറ്റവും നല്ലതു.

പക്ഷെ, അദ്ദേഹത്തിന്റെ 5-ലെ ഈമെയിലില്‍ തിരക്കേറെയാണെന്നൊരു വ്യംഗ്യം...

എന്നിരുന്നാലും, നമ്മളെല്ലാമൊന്നു സഹകരിച്ചാഞ്ഞു പിടിച്ചാല്‍ ചിലപ്പോള്‍....

ഇനി ഞാനൊന്നുറങ്ങട്ടേ... മണി വെളുപ്പിനെ 4:30 ഓളം ആകുന്നു...

ക്ഷുരകന്റെ ബ്ലോഗ്‌ കണ്ടുറക്കം വരാഞ്ഞെഴുന്നേറ്റു വന്നതാണു...

എന്തു വേണമെന്നെല്ലാരും കൂടി പറയ്‌...

--ഏവൂരാന്‍.

Sunil said...

hallO, pothukaaryamaayathOnT~ paRayaaN~. ethaa ee manOjinte site? manassilaayeelyaa. pinne ithupOle panTenthO peringOTanum paRayukayunTaayeennaa thOnnaNE. samaanachinthaagathikkaaruTe oru kooTTaayma??blogring??enthO angine parnjuvOnnoru thOnnal~.njaan oru software/IT guy allaatthathukonT~ enikkenthum paRayaam, cheyyunnathu ningaLalle?. You can expect any copperation from this side of the world.

കെവിന്‍ & സിജി said...

മനോജിന്റെ ബ്ലോഗറോള്‍ തന്നെ നല്ലതു് എന്നാണു് എന്റെ അഭിപ്രായം. മലയാളം ബ്ലോഗുകള്‍ക്കു് ഒരു പ്രത്യേക നിറമോ മറ്റോ കൊടുത്താലും മതിയാകും.

പിന്നെ ഏവൂരാനേ, msn സ്പേസസിലേയ്ക്കു പോകാന്‍ കാരണം, എനിയ്ക്കു Outlook express-ല്‍ നിന്നു് മലയാളം ഈമെയില്‍ ചെയ്തു ബ്ലോഗാന്‍ സുഖം അതാണെന്നു തോന്നി. പിന്നെ ഉടനെ തന്നെ കാണിയ്ക്കുകയും ചെയ്യും. ബ്ലോഗ് സ്പോട്ടു് ഒരു ദിവസമെങ്കിലും കഴിഞ്ഞേ കാണൂ.

ഉമേഷ്::Umesh said...

I prefer only one blogroll - by Manoj. There are other great blogs there - like the one by Anand UK.

Now, it is better we can distinguish. I read malayalam blogs at work, and English blogs at home, because I cannot read Malayalam at home, and don't want to waste much work time to read blogs.

But I have a suggestion: If it is a Malayalam blog, put a Malayalam word in the title. That way, Manoj need not make extra effort to show that in different color.

In fact, almost every Malayalam blogger does this, except Sunil and Anil. If they also follow this convention, we have solved the problem.

At the same time, there is no problem like collections made by kshurakan and evooraan. They are also good and useful.

I have an idea of starting a "blOg vaaraphalam", like M. Krishnan Nair's "saahithyavaaraphalam", commenting on Malayalam blogs. What do you guys think about that?

Thanks,

- Umesh

Paul said...

കെവിനും ഉമേഷിനും,
മലയാളം ബ്ലോഗുകള്‍ക്ക്‌ ഒരു പ്രത്യേകം പേജ്‌ തന്നെ വേണം എന്നാണ്‌ എന്റെ അഭിപ്രായം. കാരണം പറയാം. ഒരു പ്രത്യേക നിറമോ മലയാളം തലക്കെട്ടോ കൊടുക്കുന്നതും ഇപ്പോഴത്തെ സംവിധാനവുമായി വലിയ വ്യത്യാസമൊന്നും ഞാന്‍ കാണുന്നില്ല. ഉമേഷിനും വീട്ടിലും ഓഫീസിലും വായിക്കുവാന്‍ എളുപ്പം രണ്ടും രണ്ട്‌ പേജുകളില്‍ ആകുന്നതല്ലേ? മറ്റൊരു കാരണം കൂടിയുണ്ട്‌. ഞാന്‍ സാധാരണ ഒരു RSS Feed Reader ഉപയോഗിക്കുകയാണ്‌ പതിവ്‌. വല്ലപ്പോഴും മനോജിന്റെ സൈറ്റില്‍ വന്ന് നോക്കിയാണ്‌ പുതിയ മലയാളം ബ്ലോഗുകള്‍ കണ്ടെത്തുന്നത്‌. മലയാളം ബ്ലോഗ്ഗുകള്‍ ഒരു പ്രത്യേക പേജിലാണെങ്കില്‍ എനിയ്ക്ക്‌ ആ RSS Feed മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.

ബ്ലോഗ്‌ വാരഫലം എത്രയും പെട്ടെന്ന് തുടങ്ങുക. അത്‌ ഒരു വന്‍ ഹിറ്റ്‌ ആകുമെന്നതില്‍ സംശയമില്ല....

Also read the comments here : http://www.blogger.com/comment.g?blogID=10910741&postID=111559618944068825

viswaprabha വിശ്വപ്രഭ said...

എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ട നിര്ദ്ദേശങ്ങള്‍ തന്നെ.

1. മനോജിന്‍റെ ബൂലോഗച്ചുരുള്‍ തന്നെയാണ്‌ ഏറ്റവും പറ്റിയ ഒറ്റ site എന്നതിനു സംശയമില്ല.

http://www.cs.princeton.edu/~mp/malayalam/blogs/index.html

ഇതാണ്‌ സാധാരണ നാം പോകുന്ന aggregator പേജ്‌. പക്ഷേ അവിടെ മറ്റൊരു plain list പേജു കൂടിയുണ്ട്.
http://www.cs.princeton.edu/~mp/malayalam/blogs.html

ഈ plain list പേജിന്‍റെ (blogs.html) പ്രസക്തഭാഗം aggegator പേജില്‍ (index.html)‍ ചേര്‍ത്തുവെച്ചാല്‍ തന്നെ കാര്യം പകുതി നടക്കും. ഇതിന്‌ മനോജിന്‍റെ വളരെ വിലപ്പെട്ട സമയം അധികം വേണ്ടിവരില്ലെന്നു തോന്നുന്നു.

2. ബൂലോഗകാരന്‍റെ പേരില്‍തന്നെ ഒരു സൂചനയെന്നപോലെ ഒരു കഷണം മലയാളപദം ചേര്ക്കാവുന്നതാണ്‌. മനോജിന്‍റെ ചുരുളില്‍ ഇതേ string തന്നെ എടുത്തെഴുതിയാല്‍ വിശേഷമാകും. അങ്ങനെ വരുമ്പോള്‍ ഓരോ തലക്കെട്ടിലും ആവശ്യമ്പോലെ മലയാളമോ ഇ‍ംഗ്ലീഷോ ആവാം.

3. രണ്ടു പ്രത്യേകം list ആയി മാറ്റിയെഴുതാം. ക്രമേണ മലയാളത്തിലേക്കു ചുവടുമാറ്റുന്നവരെ ഈ ലിസ്റ്റുകളിലും തക്ക സമയത്ത് സ്ഥലം മാറ്റിയിടാം.
4. പരിമിതികളും ഉള്ളടക്കത്തിന്‍റെ വ്യത്യാസവും കൊണ്ട് പലരും ഇംഗ്ലീഷില്‍ തന്നെ തുടരാമെങ്കിലും, മലയാളം ലിസ്റ്റിന്‌ ഒരു ചെറിയ പ്രാമുഖ്യം കല്പ്പിച്ചുകൊണ്ട് (favoured category) ചുരുള്‍ പുനരാവിഷ്കരണം ചെയ്യാം.

5. Non-unicode മലയാളം ബൂലോഗം എഴുതുന്നവരെ എങ്ങനെയെങ്കിലും പ്രേരിപ്പിച്ച് അവരേയും unicode ശീലത്തിലേക്കു കൊണ്ടുവരാം.

6. ഒരു ബൂലോഗവാരഫലം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്‌. വാസ്തവത്തില്‍ ഉമേഷ് അതു തുടങ്ങുന്നതും കാത്തുകാതിരിക്കുകയായിരുന്നു. പറ്റുമെങ്കില്‍ അതു തന്നെ ഒരു വലിയ combined ബൂലോകമായിരുന്നെങ്കില്‍ വളരെ കേമം! എല്ലായിടത്തും സ്വരുക്കൂടിയ comments കൂടി അതില്‍ ചേര്ക്കുകയാണെങ്കിലോ(!) എന്നൊരത്യാഗ്രഹം കൂടി!

7. സമാനഹൃദയരായ എല്ലാ ബൂലോഗക്കാര്ക്കും കൂടി ഒരു യാഹൂഗ്രൂപ്പോ ഗൂഗിള്‍ഗ്രൂപ്പോ തുടങ്ങിയാല്‍ postings, comments തുടങ്ങിയവ എല്ലാര്ക്കും എത്തിച്ചേരുന്ന ഒരു വ്യവസ്ഥ ഉണ്ടാക്കാം.

This can be a
a. off-line aggregator
b. history collection.
c. back-up / archive.

ഇതൊക്കെ ഒറ്റയടിക്കു മനസ്സില്‍ വന്ന തോന്നലുകളാണ്‌. തള്ളുകയും കൊള്ളുകയും ചെയ്യാന്‍ നമുക്കൊക്കെക്കൂടി ഒരു ചര്‍ച്ചയായാല്‍ തരക്കേടില്ല.

rathri said...

Umesh,

blog vaaraphalam nalla aasayam aaNu. athu kootuthal charchakaLkku vazhi theliyikkum. porathathinu nammuteyellam ezhuthintey nilavaaravum/nilavaramillayamayum ariyanum upakarikkum:)

പെരിങ്ങോടന്‍ said...

മനോജിന്റെ ബ്ലോഗ് റോളില്‍ മലയാളത്തിനു മാത്രമായി പുതിയൊരു അഗ്രിഗേറ്റര്‍ സെറ്റു ചെയ്യുമ്പോള്‍ ഇപ്പോഴുള്ള രീതി (ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ളത്) തുടരുവാനും അപേക്ഷിക്കുന്നു. Blogosphere -ല്‍ എത്തിച്ചേരുന്ന നവാഗതര്‍ക്കും, ഇപ്പോള്‍ ഇംഗ്ലീഷില്‍ എഴുതുന്ന ബ്ലോഗേര്‍ഴ്‍സിനും മലയാളം വായിക്കുവാനും എഴുതുവാനും ഒരു പ്രചോദനമാവും അത്.

സുരേഷ് said...

Read this post to add a blogroll in your site: http://bloglines.com/blog/malayalam

anil said...

wellRead this post to add a site:

go to kerala portfolios
http://www.eyekerala.com