മത്തായി നീട്ടിത്തുപ്പിയെങ്കിലും പാതിയും നെഞ്ചത്തു തന്നെ വീണു.
കൈകൊണ്ടയാളതു തുടച്ചു, പിന്നെ ഇട്ടിരുന്ന ചേളാവേല് കൈയും തുടച്ചു.
വേച്ചു വേച്ചു വീണ്ടും നടക്കാനാരംഭിച്ചു.
അമ്പലത്തില്‍ പോകുകയായിരുന്ന പെണ്ണുങ്ങളയാളുടെ പരുവം കണ്ടു മാറിനടന്നു.
കൂട്ടത്തിലൊരുത്തി പറയുന്നതു കേട്ടു, "കള്ളും കുടിച്ചിറങ്ങിക്കോളും"
അതുകേട്ടു പുച്ഛത്തോടൊന്നു ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടെ ചുണ്ടുകള്‍ കോടിപ്പോയതിനാല്‍, ഒരു വികൃത സ്വരം മാത്രം വെളിയില്‍ വന്നു.
ഇന്നല്പം കൂടിപ്പോയോ? ഹേയ്.
മത്തായിയിങ്ങനെ എത്ര വൈകുന്നേരങ്ങളിലിതുവഴി കിറുങ്ങി പോയിരിക്കുന്നു.
കലുങ്കു കടക്കുമ്പോള്‍ അയാള്‍ക്കൊരു പുതിയ മോഹമുള്ളില്‍, അതേലിരുന്നൊരു പാട്ടുപാടണം.
പാത മുറിച്ചു നടന്നു. ഒരുവിധത്തില്‍ മുകളില്‍ കേറിപ്പറ്റി.
പാട്ടുവേണ്ട, ഇതേലിരുന്നിങ്ങനെ കാലാട്ടിയാല്‍ മതി, നല്ല രസം...
ഇരിപ്പുറയ്ക്കുന്നില്ല.
ഇരുകൈകളും കൊണ്ടു പിടിച്ചിരുന്നു. ങ്ഹാ, ഇപ്പോ കുഴപ്പമില്ല...
വട്ടുസോഡാക്കുപ്പി പൊട്ടിക്കുന്നതു പോലെ അയാളായിരുപ്പിലിരുന്നു ഛര്‍ദ്ദിച്ചു.
ഒപ്പം ചേമ്പിലയിലെ വെള്ളത്തുള്ളി പോലെ പിടിവഴുതി താഴേ പാടത്തേക്കു വീണു.
താപവൈദ്യുതിക്കാരുടെ സര്‍വ്വേക്കല്ലിന്റെ ഝാഢനമേറ്റപ്പോള് നിലവിളിച്ചെങ്കിലും, ചുണ്ടുകള്‍ വീണ്ടും കോടിപ്പോയതിനാല്‍ ഒരു ശീല്ക്കാരം മാത്രം പുറത്തു വന്നു.
അച്ചങ്കോവിലാറ്റിലേക്കുള്ള കൈത്തോടിന്റെ കളകളാരവത്തില്‍, ചോരയോടോപ്പം അതും മുങ്ങിപ്പോയി.
Wednesday, May 11, 2005
Subscribe to:
Post Comments (Atom)

4 comments:
ഝാഢനമേറ്റപ്പോ? ithenthA? spelling mistake?
ഝാഢനം എന്നൊരു വാക്കില്ലേ? അതോ, അതിനി താഢനം എന്നാണോ? ഒള്ളതു പറയാമല്ലോ സുനിലേ, ഒരു ആകെക്കൂടി ഒരു confusion
--ഏവൂരാന്.
nammuTe umEshuLLappOL enthinee confusion? oru email maathram! താഢനം aaNennaN~ enikkuthOnnunnath~
thaaDanam_ താഡനം
ഡ മതി. ഢ വേണ്ട.
ഝ വേണ്ടേ വേണ്ട.
Post a Comment