Wednesday, May 04, 2005

അമ്മമ്മ

"ആരാടാ അവിടെ?"

അമ്മമ്മയുടെ സ്വരം ചിലമ്പിച്ചതെങ്കിലും പ്രൌഢമായിരുന്നു. .

രാത്രിയിലിടയ്ക്കിങ്ങനെ കക്ഷിക്കുള്ളൊരു സ്വഭാവമാണു.

ഒന്നട്ടഹസിക്കും. എല്ലാം ശരിയാണെന്നു തോന്നി ഇത്തിരി കഴിയുമ്പോള്‍ തിരികെ ഉറക്കത്തിലേക്കു പൊക്കോളും.

എങ്കിലും പതുങ്ങി നില്‍ക്കുന്നതാണു നല്ലത്‌. ഗ്രഹപ്പിഴക്കെങ്ങാനും ഇനി എഴുന്നേറ്റു വന്നാലാകെ പ്രശ്നമാകും.

ഒന്നു കൂടി മുറുക്കിപ്പിടിച്ചു, ഇടതുകൈയിലിരുന്ന സ്വര്‍ണ്ണമാല.

അതു അമ്മമ്മയുടെ കഴുത്തില്‍ നിന്നൂരിയെടുത്തപ്പോളൊന്നും ഒരു പ്രശനവുമില്ലായിരുന്നു.

എന്നിട്ടിപ്പോഴാണു....

ക്ഷമയോടെ, വീര്‍പ്പടക്കി നിന്നു.

ശീല്‍ക്കാരത്തോടെ പിന്നില്‍ നിന്നും അമ്മമ്മയുടെ ഊന്നുവടി തലയ്ക്കാഞ്ഞു കൊണ്ടപ്പോളറിഞ്ഞു അവരുറങ്ങാനുള്ള ഭാവമില്ലെന്നു.

അമാന്തിച്ചില്ല, വലംകൈയിലിരുന്ന വെട്ടുകത്തികൊണ്ടാഞ്ഞാഞ്ഞു വെട്ടി.

അമ്മമ്മയുടെ പിടച്ചില്‍ തീരുന്നതു വരെ.
16 comments:

Anonymous said...

ayyo ayyayyo...
Su.

കെവിന്‍ & സിജി said...

എവുരാനേ, സൂനെയാണോ വെട്ടീത്

viswaprabha വിശ്വപ്രഭ said...

ഞാനും ആകപ്പാടെ വിഷമിച്ചിരിക്കുകയായിരുന്നു, കുറച്ചുദിവസമായി ഏവൂരാനെ ഈ വഴിക്കൊന്നും കണ്ടില്ലല്ലോ, ഇനി വല്ല പോലീസും പിടിച്ചോ എന്ന്!

അതോ നമ്മുടെ സ്വന്തം വീട്ടില്‍ തന്നെ പാത്തും പതുങ്ങിയും നില്പുണ്ടാവുമോ എന്നും ശങ്കിച്ചു...

ഇപ്പോള്‍ സമാധാനമായി...
ഓപ്പറേറ്റിങ്ങ് ടെറിട്ടറി സൂവിന്‍റെ നാട്ടിലേക്ക് മാറ്റിയാരുന്നു അല്ലേ?

എങ്കിലും ഈ ക്ലൈമാക്സ് ഭീകരമായിപ്പോയി.
രണ്ടു ബോട്ടില്‍ നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു...

പെരിങ്ങോടന്‍ said...

ആ രണ്ടു ബോട്ടിലില്‍ എന്താണു? റം ആണെങ്കില്‍ ഇങ്ങു തരൂ, ഒരു കവിള്‍ നീറ്റായി അകത്താക്കിയാലെ ഏവുരാന്‍ നെഞ്ചിനകത്ത് വിതറിയിട്ട തീക്കനല്‍ അണയുകയുള്ളൂ...

Paul said...

എവുറാനേ,
പെരിങ്ങോടന്‍ പറഞ്ഞത് സത്യം ... പൊള്ളുന്നു... ഒരു വല്ലായ്ക...
അശാന്തി... അശാന്തി

Anonymous said...

enne ellarum koode kollaan theerumanicho ? njaan olivil pokano ?
Su

evuraan said...

പെരിങ്ങോടരെ,

തീക്കനലിനു മേലെ റമ്മൊഴിച്ചാലെന്തു പറ്റുമെന്നു അറിയില്ലേ?

--ഏവൂരാന്‍.

viswaprabha വിശ്വപ്രഭ said...

(പെരിങ്ങോടരുടെ സാമ്പാറില്‍ മുങ്ങിത്തപ്പിയപ്പോള്‍ ഇങ്ങനൊരു സംശയക്കഷണം കിട്ടി:
-----------------
ഉണ്ണിപ്പിണ്ടി എന്നാലെന്താ? വാഴക്കൂമ്പാണോ?
അതോ വാഴപ്പിണ്ടിയാണോ?
--ഏവുരാന്‍.
----------------)

ഉണ്ണിപ്പിണ്ടി എന്നാല്‍ വാഴപ്പിണ്ടിക്കകത്തുള്ള വെളുത്ത core. ഞങ്ങളുടെ നാട്ടിലൊക്കെ വാഴപ്പിണ്ടി എന്നാല്‍ മൊത്തം stemനെയാണുദ്ദേശിക്കുന്നത്. അതിനകത്തുള്ള ഭക്‌ഷ്യയോഗ്യമായ വെളുത്ത ട്യൂബ്‌ലൈറ്റിനെയാണ്‌ ഉണ്ണിപ്പിണ്ടി എന്നു പറയുന്നത്.

viswaprabha വിശ്വപ്രഭ said...

enne ellarum koode kollaan theerumanicho ? njaan olivil pokano ?
Su


ഇല്ല സൂ, നിന്നോടുള്ള ഇഷ്ടവും അതില്‍പ്പരം മുഴുത്ത അസൂയയും കാരണമാണ്‌ ഞങ്ങള്‍ ഗതിയില്ലാത്ത ബ്ലോഗന്മാരൊക്കെ നിന്നെ എപ്പോഴും ഇങ്ങനെ കൊത്തിവലിക്കുന്നത്..

evuraan said...

ഓഹോ, അതു ശരി.

ഓണാട്ടുകരയിലും ഉമേഷിന്റെ നാട്ടിലുമതു വാഴപ്പിണ്ടിയാണു.

പിണ്ടിത്തോരനെന്തു സ്വാദാണെന്നോ..!!

Stem-നെ വാഴത്തട അല്ലേല്‍ വെറും വാഴയെന്നും വിളി.

ഞാന്‍ കഴിച്ചിട്ടില്ല, എങ്കിലും അമ്മ പറഞ്ഞു കേട്ടിട്ടുണ്ടു, വാഴയുടെ മാണവും (വാഴയുടെ, മണ്ണിനടിയിലുള്ള ചേന പോലത്തെ സാധനം) യുദ്ധകാലത്തു ആള്‍ക്കാര്‍ കഴിച്ചിരുന്നുവെന്ന്‌.

നന്ദി വിശ്വം.

--ഏവൂരാന്‍.

evuraan said...

വാഴമാണവും മുതിരയും ചേര്‍ത്തൊരു പുഴുക്കുണ്ടാക്കിയാല്‍ ക്ഷാമകാലത്തെ delicacy റെഡി...!!

--ഏവൂരാന്‍.

Anonymous said...

ishtam sammathichu. pakshe asooya enthinannu manassilayilla :(
Su.

viswaprabha വിശ്വപ്രഭ said...

വാഴമാണത്തിന്‌ ഞങ്ങള്‍ 'വാഴക്കല്ല' എന്നാണ്‌ പറയാറ്‌.
നല്ല വാഴക്കല്ലകള്‍ യുദ്ധകാലത്തുമാത്രമല്ല സമാധാനത്തിന്‍റേയും സുഭിക്ഷതയുടേയും നാളുകളിലും ഞങ്ങളുടെ നാട്ടിന്‍പുറങ്ങളില്‍ ഒരു delicacy തന്നെയാണ്‌.
പ്രത്യേകിച്ച് മുതിരയുടെ കൂടെ.

75% ജലവും 23.5% കാര്‍ബോഹൈഡ്രേറ്റും ബാക്കിയുള്ള 1.5ശതമാനത്തില്‍ ഫോസ്ഫറസ്, പൊട്ടാസ്സ്യം, ടാനീന്‍സ്, മഗ്നീഷ്യം തുടങ്ങിയവ ധാരാളമായും നാകം(zinc), സെലീനിയം, ഇരുമ്പ്, വിറ്റാമിന്‍ A,‍ B,C, തുടങ്ങിയവ വേണ്ടത്ര മാത്രമായുമുണ്ട് വാഴക്കല്ലയിലും ഉണ്ണിപ്പിണ്ടിയിലും. സോഡിയം, ക്ലോറിന്‍ തുടങ്ങിയവ തീരെയില്ല.

ധാരാളം നാരുപടലങ്ങളുള്ള (മൊത്തം കാര്‍ബോഹൈഡ്രേറ്റിലെ 4% അതിദീര്ഘസെല്ലുലോസ് ഫൈബറുകളാണ്‌) ഈ അമൂല്യഭക്ഷണപദാര്ത്ഥം ദഹനക്കേടിനും അന്നപഥശുദ്ധീകരണത്തിനും അത്യുത്തമം.
പൊട്ടാസ്സ്യവും നിയാസീനുകളും മഗ്നീഷ്യവും ഉയര്‍ന്ന
തോതിലുള്ള കൊളസ്റ്ററോളിനേയും അതുവഴി രക്തസമ്മര്ദ്ദത്തേയും ഫലപ്രദമായി തടയുന്നു.
ഇതുകൂടാതെ വാഴയുടേയും വാഴപ്പഴത്തിന്‍റേയും പലപല പ്രയോജനങ്ങളേയും പറ്റി ആയുര്‍വേദവും ഇന്ത്യയിലേയും ഉഗാണ്ടയിലേയും ഫിലിപ്പൈന്‍സിലേയും ഗവേഷണസ്ഥാപനങ്ങളും കണ്ടെത്തിയിട്ടുണ്ട്.


ഏറ്റവും പാവപ്പെട്ടവന്‍റെ നാട്ടില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന ചുരുക്കം ചില സാധനങ്ങളുണ്ട്. ഉള്ളി, ഉരുളക്കിഴങ്ങ്, ധാന്യങ്ങള്‍, പയറും പരിപ്പും മുതിരയും, ഇലക്കറികള്‍, വാഴക്കല്ല, പപ്പായ, മാങ്ങ, ചക്ക, മരച്ചീനി, നാളികേരം അങ്ങനെയങ്ങനെ.

അവയുടെ ഫലഭൂയിഷ്ഠതയില്‍ ദരിദ്രനുവേണ്ടി വിശ്വകര്മ്മാവ് എത്ര മാത്രം കാരുണ്യം നിറച്ചിരിക്കുന്നു എന്നു നാമൊക്കെ തിരിച്ചറിയലാണ്‌ ഈയിടെ പറയപ്പെടുന്ന ആഗോളവല്കരണത്തിനെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.

ദരിദ്രവാസി രാജ്യങ്ങളില്‍ കൃഷിചെയ്ത് മനോഹരമായി പാക്കുചെയ്ത് മറ്റു ദരിദ്രവാസി രാജ്യങ്ങളില്‍ വ‍ന്‍വിലയ്ക്ക് വിറ്റഴിച്ച് ഇന്നു ചിക്വിറ്റയും മോണ്‍സാന്‍റോയും ഡെല്‍മോണ്ടെയും പാവങ്ങളുടെ ഭക്‌ഷ്യപദാര്‍ത്ഥങ്ങള്‍ five star delicacy യാക്കി കുത്തകയായി വെച്ചിരിക്കുന്നതിന്‌ ഒരു പ്രധാന കാരണം നമുക്കു നമ്മുടെ സ്വന്തം വീട്ടുമുറ്റത്തു വളരുന്ന ചീപ്പു സാധനങ്ങളോടുള്ള അവജ്ഞയാണ്‌.

evuraan said...

കൊള്ളാമല്ലോ...!!!

സമഗ്രമയൊരു ലേഖനം തന്നെയാണു വാഴയെപ്പറ്റി എഴുതിയിരിക്കുന്നതു, വിശ്വം.

ഒരു വെടിക്കുള്ള മരുന്നുണ്ടെന്നു പറയുന്നതു പോലെ, ഒരു ബ്ലോഗിനുള്ള കാതലിതിലുണ്ടു.

--ഏവൂരാന്‍.

Thulasi said...

....ന്നാലും ഇത്രേം വേണ്ടായിരുന്നു

Achinthya said...

ഓഹോ...അപ്പൊ ഇതാണല്ലേ അങ്ങാടീ തോറ്റാ അമ്മമ്മേടേ നെഞ്ഞത്തു ന്നു പറഞ്ഞാ....