Saturday, May 07, 2005

ഹോമിയോ ചികിത്സ മലയാളലിപിക്ക്‌ ...

മെയ്‌ മൂന്നിലെ മനോരമ ഞായറഴ്ച പതിപ്പിലൊരു ലേഖനമുണ്ടു. "ചന്ദ്രലിപി" എന്ന പേരില്‍.

നമ്മുടെ ഭാഷ നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ അങ്ങു വടക്കു തലശ്ശേരിയില്‍ നിന്നൊരു പുതിയ കണ്ടുപിടിത്തം വരുന്നു.

വിവരസാങ്കേതികവിദ്യ ഭാഷയില്‍ ഉണ്ടാക്കുന്ന ആഘാതം മുന്നില്‍ കണ്ടാണത്രേ കെ.സി. ചന്ദ്രനെന്നെ ഹോമിയോ ഭിഷ്വഗരന്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുന്നതത്രേ.

വള്ളിയുമില്ല, പുള്ളിയുമില്ല, ചില്ലക്ഷരങ്ങളും, വിസര്‍ഗ്ഗങ്ങളും -- ഒന്നുമേയില്ല.

(ഇല്ലായ്മയുടെ പട്ടിക വലുതാണു. ആ ലേഖനത്തിന്റെ ലിങ്കു ഇവിടെ കൊടുക്കുന്നു, എന്നാലും മനോരമക്കാരുടെ കാര്യമല്ലേ, എപ്പോ link expire ആവുമെന്നാരറിഞ്ഞു..?)

അമമഇ എന്നെഴുതിയാല്‍ അമ്മി എന്നാകുമത്രേ.
അമമഅചചഇ എന്നുവേണം അമ്മച്ചി എന്നെഴുതാന്‍.(?)

വായിക്കുവാനുള്ളവന്റെ ഗതികേടെന്നല്ലാതെന്തു പറയാനാ?

ഭാഷയുടെ വിവരസാങ്കേതിക മേഖലയില്‍ ഈ വശത്തു കെവിനും വരമൊഴിക്കാരും പിന്നെ യൂണീകോഡുകാരും പെടുന്ന പെടാപ്പാടൊന്നും വൈദ്യരും പത്രക്കാരും കണ്ടില്ലെന്നു തോന്നുന്നു?

"ചന്ദ്രലിപി"-യേക്കാള്‍ എത്ര നന്നായിരുന്നേനേ ഇവരേ പറ്റി എഴുതിയിരുന്നെങ്കില്‍?

അഞ്ജലിയുടെ പേജിലാണെന്നു തോന്നുന്നു ഒരിക്കല്‍ വായിച്ചതു, ടൈപ്പുകാര്‍ക്കു വേണ്ടി കൈരളി ഒരിക്കല്‍ പെട്ട പാട്‌. ഇനി ഹോമിയോ ചികിത്സയുടെ നാളുകളാണോ അവളുടെ വിധി?

(അഞ്ജലിയുടെ പേജില്‍ ചെന്നപ്പോള്‍ ബാന്‍ഡ്‌-വിഡ്തിന്റെ ക്വോട്ട തീര്‍ന്നെന്നും, ഇനി കാശു വേണമെന്നും ഒക്കെ പറയുന്നു. കെവിനേ, എന്റെ ഒരു ലിനിക്സു വെബ്ബ്‌സെര്‍വറിലോട്ടു അഞ്ജലീടെ പകര്‍പ്പു എടുത്തിട്ടിടുണ്ട്‌. വേണ്ടവര്‍ക്കു ഇവിടെ നിന്നും download ചെയ്യാം. അതെന്റെ വീട്ടിലോടുന്നതാ, ഞാന്‍ power-off ചെയ്യില്ലെങ്കിലും കറന്റുകാരുടേം ISP-യുടേം കനിവു പോലിരിക്കും uptime. 2 വര്‍ഷത്തിലൊരിക്കലേ കറന്റു പോയിട്ടുള്ളൂ, പക്ഷേ നമ്മുടെ ISP (comcast) ഇടയ്ക്കിടയ്ക്കു ചില നമ്പരൊക്കെ ഇറക്കും...!! പക്ഷേ ഇനീം ആര്‍ക്കെങ്കിലും ഇമ്മാതിരി കാര്യങ്ങള്‍ക്കു സ്ഥലം വേണമെങ്കിലെന്നെ അറിയിക്കുക. ചേതമില്ലാത്ത ഒരു ഉപകാരമല്ലേ? അതല്ല, ഇനി ഞാന്‍ അഞ്ജലിയെ അവിടെ വെച്ചിരിക്കുന്നതു കൊണ്ടു വിഷമമുണ്ടെങ്കില്‍ അതും പറയുക. )

12 comments:

Anonymous said...

അഞ്ജലിക്കൊരു extra വഴിയമ്പലം കൊടുക്കണം എന്നു ഞാനും കരുതിയിരുന്നു. കെവിനു വിരോധമില്ലെങ്കില്‍ അറിയിക്കണേ...
-vp

Paul said...

Anjali can be downloded from chintha.com.

Font link: Download Anjali Old Malayalam Font

Font Installer:

Click here to run Anjali Font Installer

evuraan said...

എഴുതിത്തീര്‍ന്നതു കണ്ടപ്പോളൊരു സംശയം.

ഭിഷ്വഗരനാണോ അതോ ഭിഷഗ്വരനാണോ ശരി?

--ഏവൂരാന്‍.

-സു‍-|Sunil said...

evoo, ranTaamathu paRanjathaaN~ Sari. kooTuthal UmeshinOTu chOdikkaam. BTW ee malayalam comments typing vidya onnu paRanjutharaNE
-S-

പെരിങ്ങോടന്‍ said...

സുനില്‍ ഈ ലിങ്കൊന്നു ശ്രമിച്ചു നോക്കൂ.

ഏവൂരാനെ ഞാനും ആ ലേഖനം വായിച്ചിരുന്നു. കണ്ണുംതള്ളിയിരുന്നുപോയി. മലയാളത്തെ നശിപ്പിക്കുന്ന വിവരദോഷികള്‍ക്കും ഞഞാപിഞ്ഞ മലയാളം പറയുന്ന ടി.വി അവതാരകര്‍ക്കും സ്തുതിപാഠകരായി നൂറുകൂട്ടം മാധ്യമങ്ങള്‍... രജനയുടെയും, വരമൊഴിയുടെയും, കെവിന്റേയും, അക്ഷരശ്ലോകം ഗ്രൂപ്പിന്റെയും... സമയമില്ലെങ്കില്‍ കൂടി മലയാളത്തില്‍ എഴുതുകയും, വായിക്കുകയും ഭാഷ പ്രചരിപ്പിക്കുകയും ചെയ്യുന്ന ബ്ലോഗ്ഗറിലെ നമ്മുടെ പ്രിയപ്പെട്ട സുഹൃത്തുകളുടെയും പരിശ്രമങ്ങള്‍ എന്തേ ലോകമറിയാതെ പോകുന്നു???

മനോരമയെ വെറുതെയല്ല ജനം "മരണരമ" എന്നു വിളിക്കുന്നത്!

evuraan said...

അതിനെന്താ സുനിലേ,

വരമൊഴിയില്‍ എഴുതുക, കഴിയുമ്പോള്‍ "Export to UTF8(Unicode)" അല്ലെങ്കില്‍ cntl-u എന്നു തട്ടുക.

സുനിലിന്റെ ബ്രൌസര്‍-ല്‍ എഴുതിയതു മലയാളത്തില്‍ തെളിഞ്ഞു വരും, അതു കോപ്പി ചെയ്തു comments-ലിടുക.

preview ചെയ്തിട്ടു കുഴപ്പമില്ലെങ്കില്‍, അങ്ങു publish ചെയ്യുക.

ഇപ്പറഞ്ഞതൊക്കെ, താങ്കള്‍ക്കു വരമൊഴിയും അഞ്ജലിയും ഒക്കെ ഉണ്ടെന്ന വിശ്വാസത്തിലാണേ...

--ഏവൂരാന്‍.

സുരേഷ് said...

പെരിങ്ങോടരേ,
മലയാളത്തിന്റെ തലവിധി എന്നല്ല്ലാതെ എന്തു പറയാന്‍... ഇന്റര്‍നെറ്റില്‍ എന്താണ്‌ സംഭവിക്കുന്നതെന്ന് നമ്മുടെ പത്രക്കാര്‍ അത്ര ശ്രദ്ധിക്കാറില്ല. പണ്ട്‌ കമ്മ്യൂണിസ്റ്റുകാര്‍ computer നെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞ്‌ അകറ്റി നിര്‍ത്തിയിരുന്നതു പോലെ, ഇപ്പോള്‍ ഇന്റര്‍നെറ്റിലെ മലയാളത്തെ പത്രക്കാര്‍ അകറ്റുന്നു. അതില്‍ ഒന്നാമന്‍ മനോരമ തന്നെ. പത്രം ചിലവാകില്ലെന്ന് തര്‍ക്കുത്തരം പറയുകയും ചെയ്യും.

ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം ബ്ലോഗുകളെക്കുറിച്ചുള്ള പത്രത്തിലെ coverage എത്ര തുച്ഛമാണെന്നതു തന്നെ. നെറ്റിലെ ഏറ്റവും പുതിയതും പ്രസക്തവുമായ ബ്ലോഗ്ഗുകളെ മലയാളം പത്രങ്ങള്‍ മാത്രം അവഗണിക്കുന്നതെന്തിന്‌? ഹിന്ദുവും എക്‌സ്പ്രസ്സും പോലുള്ള്‌ ഇംഗ്ലീഷ്‌ പത്രങ്ങള്‍ കൊടുത്ത coverage പോലും മലയാളം പത്രങ്ങള്‍ കൊടുക്കുന്നില്ല. indian english bloggers - നെ നേരിട്ട്‌ interview ചെയ്താണ്‌ ഹിന്ദു ബ്ലോഗുകളെക്കുറിച്ച്‌ എഴുതിയത്‌. ഇവിടെ തലകുത്തി നിന്ന് എഴുതുന്ന നമളെ പത്രക്കാര്‍ തിരിഞ്ഞു പോലും നോക്കുന്നില്ലല്ലോ?

ഇനി ചെയ്യാവുന്നത്‌ ഒന്നു മാത്രം. മലയാളം ബ്ലോഗ്ഗ്ഗ്ഗുകളും മറ്റു മലയാളം വെബ്‌സൈറ്റുകളും പരസ്പരം link ചെയ്യുക. പുഴയും ചിന്ത.കോമും എത്രമാത്രം സഹായിക്കും എന്നറിയില്ല, പക്ഷേ ശ്രമിക്കവുന്നതേയുള്ളൂ. അതു പോലെ എല്ലാവരും Kerala Blog Roll ലിങ്ക്‌ ചെയ്യുക. എന്തു പറയുന്നു?

--ക്ഷു

സുരേഷ് said...

The discussion continues... please post your comments on what can be done

http://kshurakavedam.blogspot.com/2005/05/blog-post_09.html

ഉമേഷ്::Umesh said...

ഏവൂരാനേ,

ഭിഷക്‌ + വരന്‍ = ഭിഷഗ്വരന്‍ ആണു ശരി.

- ഉമേഷ്‌

കൈപ്പള്ളി said...

hey man add me to your list of bloggers.

see this first

http://bhashyam.nishad.net
this is my blog

http://bloglines.com/public/malayalam

കൈപ്പള്ളി said...

മലയാളതിനു എന്‍റെ കൊച്ചു സമ്മാനം
http://bhashyam.nishad.net/Content.php?go=phoneticMalayalam.htm

evuraan said...

കൈപ്പള്ളിക്കു,

അതു ക്ഷുരകന്റേതാണു. എന്റേതു,
http://bloglines.com/public/evuraan

അതില്‍ ഞാന്‍ താങ്കളുടെ blogspot ചേര്‍ത്തിട്ടുണ്ടു. nishad.net-ല്‍ RSS feeds ഇല്ലാത്തതു കൊണ്ടെങ്ങനെയാണു ചേര്‍ക്കേണ്ടത്‌?

--ഏവൂരാന്‍.