Saturday, May 07, 2005

വൈഭവം


കിണികിണീന്നടിക്കുന്ന സെല്‍ഫോണ്‍.

ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തു നിന്നും അവളുടെ നാട്ടിലെ നമ്പര്‍ ഡയലില്‍ തെളിഞ്ഞു വരുന്നു. അവധിക്കു നാട്ടിലാണവള്‍.

"ഹലോ?"

എന്തു ചെയ്യുന്നുവെന്നു ചോദ്യം.

ലാപ്‌ടോപ്പേലാണെന്നെന്റെ ഉത്തരം.

"വെളുപ്പിനേ തന്നേ തുടങ്ങിയോ? നിര്‍ത്താറായില്ലേ?"

"ഇല്ല."

"കുളിച്ചോ?"

"ഇല്ല."

"പല്ലുതേച്ചോ?"

രാത്രീലുറങ്ങീട്ടു പോരേ, രാവിലെ പല്ലുതേക്കാന്‍? അവളോടു പറഞ്ഞില്ല, മനസ്സിലോര്‍ത്തതേയുള്ളൂ.

"ഇല്ല."

"ഇന്നലെ പോസ്റ്റോഫീസില്‍ പോയോ? ചെക്കു ATM-ല്‍ ഇട്ടോ?"

"ഇല്ല."

"ഗ്രോസറി ചെയ്തോ?"

"ഇല്ല"

"ഡ്രൈക്‌ളീനറിന്റെവിടെ പോയോ? "

ഓഹ്‌, അങ്ങിനേം ഒരു സംഭവം ചെയ്യാനുണ്ടല്ലോ, ഞാനോര്‍ത്തു.

"ഇല്ല, പോയില്ല. "

പിന്നേം ഏതാണ്ടൊക്കെയവള്‍ ചോദിച്ചു.

"ഇന്നെന്താണു പ്രത്യേകതയെന്നറിയാമോ?"

അപകടം മണക്കുന്ന, ഉത്തരം മുട്ടിക്കുന്ന ചോദ്യം.

കഴിഞ്ഞ തവണയവളുടെ പിറന്നാള്‍ മറന്നതിനെന്തു പുകിലായിരുന്നു..

ഭാര്യയുടെ പിറന്നാള്‍ മറക്കാതിരിക്കാന്‍ എളുപ്പവഴി, അതൊരുതവണ മറക്കുകയാണെന്നെവിടെയൊ വായിച്ചതോര്‍മ്മ വന്നു. പിന്നീടൊരിക്കലും നിങ്ങളതു മറക്കില്ല...

പെട്ടെന്നു മോസ്സിലയുടെ കലണ്ടര്‍ തുറന്നു നോക്കി. അല്ല, അവളുടെ പിറന്നാളിന്നല്ല.

ഇന്നു ഫെബ്രുവരി 14-ഉം അല്ല.

ഇനിയെന്താണോ?

"അറിയില്ല, എന്നതാ?"

നിശ്ശബ്ദത.

"എന്നതാടോ?"

"സ്വന്തം പിറന്നാളു പോലും ഓര്‍മ്മയില്ലേ?"

അതു ശരി, ഇന്നെന്റെ പിറന്നാളാ...? വീണതു വിദ്യയാക്കണ്ടേ?

"ഓഹ്‌, നീയില്ലാതെ എനിക്കെന്തു പിറന്നാള്‍..."

അതങ്ങേറ്റു. തല്‍ക്കാലം രക്ഷപെട്ടു...!!!



5 comments:

Anonymous said...

:)
Su.

-സു‍-|Sunil said...

swayambhoo aaya naaL aarOrkkum? janicchathukooTi OrmmayunTenkil naam inganE aaNO?

rathri said...

swantham perormayunTo asaane ?

evuraan said...

ഹേയ്‌ ഇല്ല...

ഒരു പേരിലെന്തിരിക്കുന്നുവെന്നാരാ, ഷേക്‌സ്പിയറല്ലേ പണ്ടു പറഞ്ഞത്‌?

--ഏവൂരാന്‍.

Anonymous said...

Rathrincharaa,

It seems he doesn't know his name. He was "Harish" one time, "Anu Thomas" later, "Evooraan" in between.

God knows who he is? Even his photo has changed....

- Umesh