Sunday, May 08, 2005

അമ്മയ്ക്ക്‌...

ഈ മാതൃദിനത്തില്‍, എന്റമ്മേ, പ്രണാമം.

എന്തെല്ലാമുണ്ടെങ്കിലും, നിനക്കു പകരമില്ലെന്നു ഞാനറിയുന്നു.

നിന്റെ മകനായ്‌, ആ മടിത്തട്ടില്‍ ഒരായിരം ജന്മങ്ങള്‍ ജനിക്കാന്‍ എനിക്കിനിയും കൊതി.

വയറ്റിപ്പിഴപ്പിനേറെ ദൂരത്തു ഞാനുഴറി നടക്കുമ്പോഴും, നെറ്റിതടത്തില്‍ വിയര്‍പ്പു പൊടിയുമ്പോഴും,
കരുണയൊടെ, കനിവോടെ, നിന്റെ മന:ക്കൈ എന്റെ മൂര്‍ദ്ധാവില്‍ തഴുകുന്നതു ഞാനറിയുന്നു.

പിച്ച വെയ്ക്കാന്‍,വായിക്കാന്‍, എഴുതാന്‍, വൃത്തം, സമാസം, അലങ്കാരം,
ആംഗലേയം ശേഷം ദേവനാഗിരിയും, പിന്നെ അത്യാവശ്യം അല്‍പം ശകാരവും --- ഈ പൊട്ടനേ
പഠിപ്പിക്കാനേറേ പാടുപെട്ട എന്റെ മുന്നിലേ സരസ്വതീ സ്വരൂപിണിക്കിതായീ മകന്റെ കൂപ്പുകൈ..

നിന്റെ ആയുരാരോഗ്യക്ഷേമത്തിനും, സന്തോഷത്തിനും എന്റെ പ്രാര്‍ത്ഥനകള്‍.

അനുഗ്രഹിച്ചാലും,

--അനു.

1 comment:

Anonymous said...

:)
Su.