Wednesday, May 11, 2005

കരുണാകര വീര ചരിതം

91-ല്‍ പ്രധാനമന്ത്രിപദം ലഭിച്ചേനേയെന്നു കരുണാകരന്‍.

പക്ഷെ വേണ്ടെന്നു വെക്കുകയായിരുന്നത്രേ...

ഭാഗ്യം. അല്ലെങ്കില്‍ പണ്ടു രാജനുണുരുണ്ടതു പോലെ പിള്ളേരൊത്തിരി ഉരുണ്ടേനേ.

രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളും വേണ്ടെന്നു വെച്ചത്രേ.

പക്ഷെ ഒന്നുമില്ലേല്‍ ഒരു ഗവര്‍ണ്ണരു പദവിയെങ്കിലും സ്വീകരിച്ചിരുന്നെങ്കില്‍, ഈയുള്ള അലമ്പിനൊന്നും അങ്ങേരു കാണില്ലായിരുന്നു.

എന്തു ചെയ്യാനാ, ഒരു കുടുംബനാഥനായിപ്പോയില്ലേ? പിള്ളേരേ നോക്കണം, അവര്‍ക്കു സ്ഥാനമാനങ്ങള്‍ വാങ്ങിക്കൊടുക്കണം. കിട്ടിയില്ലെങ്കില്‍, പിടിച്ചു വാങ്ങണം.

അതുകൊണ്ടങ്ങേരിന്നും കേരളിയരെ "സേവിക്കുന്നു". ഇനിയും സേവിക്കും.



No comments: