Saturday, May 21, 2005

ഓടിക്കൊണ്ടിരിക്കുന്ന നമ്മള്‍


ഇംഗ്ളീഷുകാരനോ ജപ്പാന്‍കാരനോ ചൈനക്കാരിക്കോ നടന്നുകൊണ്ടിരിക്കാനറിയുമോ? നടന്നുകൊണ്ടിരിക്കാനു ഓടിക്കൊണ്ടിരിക്കാനും പറ്റുന്ന ഒരേയൊരു കൂട്ടമേയുള്ളൂ -- മലയാളികള്‍.

സ്നേഹത്തിനും പ്രേമത്തിനും പിന്നൊരളവു വരെ സംഭോഗത്തിനും സായിപ്പിനു ഒരു വാക്കു മാത്രമേയുള്ളൂ : ലൌ. അതു കേട്ടാല്‍ മലയാളിക്കുണ്ടാവുന്ന കണ്‍ഫ്യൂഷന്‍ ചില്ലറയല്ല.

കാലന്റെ അവസ്ഥയും കാലാവസ്ഥയും നമുക്കു ഒന്നു തന്നെ...

കട നടത്തുന്നവനും കടം വാങ്ങിയവനും ഒരുപോലെ കടക്കാരനാകുന്നതു മലയാളത്തില്‍ മാത്രം.

സൂര്യനെയും ചന്ദ്രനെയും വിളിക്കാന്‍ ഇംഗ്ളീഷുകാര്‍ക്കു സണ്ണും മൂണും മാത്രമുള്ളപ്പോള്‍ സൂര്യ-ചന്ദ്ര വര്‍ണ്ണന നടത്താന്‍ നമുക്കെത്ര പദങ്ങള്‍...

തമിഴനും തെലിങ്കനും അവരുടെ ഭാഷയോടുള്ള പോലത്തെ തീവ്രമായ വൈകാരികബന്ധമൊന്നും മലയാളിക്കു സ്വഭാഷയോടില്ല. നമ്മളില്‍ ബഹുഭൂരിപക്ഷത്തിനും അന്നം തരാത്ത ഭാഷയാണതു. പ്രവാസജീവിതം നയിക്കാന്‍ കൂട്ടത്തൊടെ മറുനാടുകളിലേക്കു ചേക്കേറുന്ന പ്രവാസിമലയാളികളാണു ഭാഷയെ ഏറ്റവും സ്നേഹിക്കുന്നതു....

സാബു ജേക്കബ്‌ എഴുതിയ "മലയാളം മനോഹരം മകാരം മനോരമം" എന്ന മനോഹരമായൊരു ലേഖനം ഇവിടെ വായിക്കാം. (കാര്‍ത്തിക ഫോണ്ട്‌ ഉണ്ടെങ്കില്‍ വായിക്കാം...)

6 comments:

സു | Su said...

ഇതിന്റെ കളര്‍ ഒന്നു മാറ്റു പ്ലീസ്!

evuraan said...

ഏതിന്റെ നിറ‍ത്തിന്റെ കാര്യമാണു സൂ പറയുന്നതു? പിന്നണിയോ, അതോ അക്ഷരങ്ങളോ?
--ഏവൂരാന്‍.

സു | Su said...

പിന്നണി മാറ്റിയാല്‍ മതി. കറുപ്പു വേണ്ട . പ്ലീസ്.
സു

evuraan said...

സൂവിനു,

പിന്നണി മാറ്റാതെ അക്ഷരങ്ങള്‍ ഒന്നു മാറ്റാന്‍ ശ്രമിക്കയാണു, ഇനി എഴുതാനുള്ളവയ്ക്കു വേണ്ടി.

ദുസ്സഹമെങ്കില്‍ അറിയിക്കുക.

--ഏവൂരാന്‍.

-സു‍-|Sunil said...

എവൂ, ഇപ്പൊ ശരിക്കും മച്ചില്‍ ഒരു ചെറിയ വിളക്കു കത്തിച്ചപോലെ!

evuraan said...

എഴുതിയപ്പോഴേ HTML ഉള്ള ലേഖനങ്ങള്‍ ഇടിവെട്ടു നിറങ്ങളില്‍ നിന്നിറക്കാനെന്തു പാടാണെന്നോ?

അതു കൊണ്ടാണു ഇനിയുള്ളതെങ്കിലും വെളുപ്പിലാകട്ടെ എന്നു കരുതിയതു.

--ഏവൂരാന്‍.