Saturday, May 21, 2005

മാരണം

പിന്നെയും പിന്നെയും എന്നെ പ്രയാസത്തിലാക്കുവാണല്ലോ ഈ മാരണം..!! കെവിന്‍ പോയതുപോലെ ഇനി മൈക്രോസോഫ്റ്റിന്റെ സ്പേസിലേക്കു ചാടേണ്ടി വരുമോ ആവോ?

യാഹുവിന്റെ 360-ഉം വലിയ കുഴപ്പമില്ലായെന്നു ഞാന്‍ കേട്ടിരിക്കുന്നു. ഹഫീസൊരു ക്ഷണവും തന്നിട്ടുണ്ട്‌.

കാട്ടിലെ തടി, തേവരുടെ ആന, വെട്ടടാ വെട്ട്‌ എന്നു പറയുന്നതു പോലാണെങ്കിലും ബ്‍ളോഗ്ഗ്സ്പോട്ടൊന്നു നേരെചൊവ്വേ വ്യവഹരിച്ചിരുന്നെങ്കില്...

4 comments:

evuraan said...

ടെംപ്‍ളേറ്റൊന്നു പരിശോധിക്കട്ടെ...
-ഏവൂരാന്‍.

Sunil said...

changaathee, vallathe kaLikkaathe oru simple templete aayaal pOrE? blOGeeSwarante sahayam konT~ enikkithuvare onnum patiyittillyaa. MSN spaces pOkkaaN~.

Paul said...

എവുറാനേ, ദയവായി msnലേയ്ക്ക് പോകാതിരിയ്ക്കൂ... മറ്റൊന്ന്‍ livejournal.com ഭംഗി കുറച്ച് കുറവായിരിക്കും പക്ഷേ ഏറ്റവും നല്ലത് livejournal ആണെന്നാണ്‌ എന്റെ അഭിപ്രായം ...

evuraan said...

പോളേ,
ലൈവ് ജേര്‍ണ്ണലു വിട്ടാണു ഞാന്‍ ഇവിടെയെത്തിയതു. തിരികെ പോകാനൊരു മടി.

ഒളിച്ചു കളിക്കുന്ന ആ ലേഖനത്തിന്റെ തലേക്കെട്ടിനു നീളമല്പം കൂടിയതു കൊണ്ടാണീ പ്രതിഭാസമെന്നു കരുതുന്നു.

ഇനിയുമിതിനൊരു തവണ കൂടി ചുഴലി പിടിപെടും വരെ ഇവിടെത്തന്നെ ഇങ്ങനെ...

--ഏവൂരാന്‍.