Monday, May 23, 2005

ഇണക്കിളികള്‍

ഉത്തരേന്ത്യയിലാറു വര്‍ഷത്തെ ജോലി കഴ്ഞ്ഞു നാട്ടിലെത്തിയപ്പോള്‍ കൂടെ ഇഷ്ടപ്പെട്ടു കെട്ടിയ പെണ്ണുമുണ്ടായിരുന്നു.

മക്കളെ കാത്തിരുന്ന അമ്മയെ നോക്കി, "സ്ത്രീയേ, ഇതാ നിന്റെ മകള്‍." എന്നു ഭാര്യയെ ചൂണ്ടിക്കാട്ടിപ്പറഞ്ഞു.

എന്നിട്ടു ഭാര്യയോടു "ഇതാ നിന്റെ അമ്മ.." എന്ന്‍ തന്റെയമ്മയേയും കാട്ടിക്കൊടുത്തു.

എന്നിട്ടേതാനും ദിവസങ്ങള്ക്കു ശേഷം വിമാനമേറിയയാള്‍ വിദേശത്തേക്കു പറന്നു.

അമ്മയും മരുമോളും തങ്ങള്ക്കു ര്ണ്ടാള്ക്കും പ്രീയപ്പെട്ടവന്റെ വിദൂരതയില്‍ വിഷമിച്ചും ആദ്യം കുറേനാള്‍ സ്‍നേഹിച്ചും കഴിഞ്ഞു.

നാലാഴ്ച‍ കൂടുന്പോള്‍ പ്രവാസിയുടെ വിയറ്‍പ്പിന്റെ മണമുള്ളൊരു ചെക്കെത്തും. അല്ലലില്ലാതെ ദിവസങ്ങളങ്ങനെ മാറിമറിഞ്ഞു പോയി.

ഒടുവില്‍ അങ്കം തുടങ്ങി.

അമ്മായിയമ്മ ക്രൂരയാണെന്നു മരുമകളും, മരുമകളാളു ശരിയല്ലെന്നു അമ്മയും. അമ്മയാ വീട്ടീന്നു ഒന്നും കഴിക്കാതെയായി -- മരുമോളു പുച്ഛത്തോടെയാണു പോലുമവറ്‍ക്കു വല്ലതും കഴിക്കാന്‍ കൊടുക്കുന്നതു. അവളുടെ പോക്കുവരവുകളെ പറ്റി പൊടിപ്പും തൊങ്ങലും വെച്ച് അയല്ക്കൂട്ടത്തിന്‍ വിളംബരം ചെയ്യുന്നതു വരെയെത്തി കാര്യങ്ങള്‍.

മരുമകളും വിട്ടുകൊടുത്തില്ല. ഒട്ടും അയഞ്ഞതുമില്ല. മുക്കിലേ ഫോണ്‍ബൂത്തീന്നു കണവനോടവള്‍ ഏറെനേരം പരിതപിച്ചു, തിരിച്ചു വടക്കോട്ടു വണ്ടികേറിക്കളയുമെന്നു ഭീഷണിപ്പെടുത്തി...

സഹികെട്ടൊരു നാള്‍ നമ്മുടെ പ്രവാസി പറന്നിങ്ങെത്തി.

തള്ളയെ പിടിച്ചു വൃദ്ധസദനത്തിലാക്കിയിട്ടു ഇണക്കിളികളവര്‍ പ്രവാസത്തിലേക്കു പറന്നു.

3 comments:

.::Anil അനില്‍::. said...

അല്ലെങ്കിലും പ്രവാസികള്‌ തന്നെയാണല്ലോ പലതിലും ട്രെന്‌ണ്ട് സെറ്റേഴ്സ്.

സു | Su said...

അമ്മയേയും ഭാര്യയേയും കുറ്റം പറയരുതു.എല്ലാം അവനെപ്പറയണം

കെവിന്‍ & സിജി said...

വേറെ ആരേം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എല്ലാം അമ്മായിഅമ്മയേയും മരുമകളേയും സൃഷ്ടിച്ച ദൈവത്തിനെ പറയണം. അല്ലെങ്കി ഒരു വീട്ടില്‍ അമ്മയും മകളുമായി കഴിയാണെങ്കി എന്തു സുഖാ, പകരം അവരു് അമ്മായിഅമ്മയും മരുമകളും ആവാന്‍ പോയിട്ടല്ലേ.