Tuesday, May 17, 2005

മലയാളം പ്രസിദ്ധീകരണങ്ങളും ഫയര്‍ഫോക്സും.

മിക്ക മലയാളം ബ്ലോഗ്ഗുകളും യൂണീകോഡിലാണെങ്കിലും, മലയാളം പത്രങ്ങള്‍, വാരികകള്‍ കൂടാതെ മറ്റു മലയാളം വെബ്‌സൈറ്റുകള്‍ തുടങ്ങിയവയില്‍ ഏറിയവയും അവരവരുടെ സ്വന്തം ഫോണ്ടാണു ഉപയോഗിക്കുന്നതു.

അത്തരം സൈറ്റുകള്‍ മോസ്സില്ലയുടെ ഫയര്‍ഫോക്സുപയോഗിച്ചെങ്ങനെ (കുത്തക മഹാരാജാവിന്റെ windows-ല്‍) വായിക്കാം എന്നു കാണിക്കാനാണീ കുറിപ്പു.

(ഒരു ഒപ്പണ്‍ സോര്‍സ്സ്‌ ബ്രൌസറാണു ഫയര്‍ഫോക്സ്‌. മറ്റുള്ള ബ്രൌസറുകളേക്കാല്‍ ചെറുതും, സുരക്ഷിതവുമാണതു. ഓരോ പേജിനും ഓരോ വിന്‍ഡോകള്‍ തുറക്കാതെ, ഒരൊറ്റ പേജില്‍ തന്നെ റ്റാബുകളില്‍ (tabs) അനവധി പേജുകള്‍ തുറക്കാം എന്നുള്ളതു എടുത്തു പറയത്തക്ക സവിശേഷതയാണു. ഫയര്‍ഫോക്സും, പിന്നതിനു മേലേ adblock എന്നൊരു extension-ഉം ഉണ്ടെങ്കില്‍ നിങ്ങളെ അലോസരപ്പെടുത്തുന്ന പരസ്യങ്ങളില്ലാതെ സുഖമായി വെബ്ബില്‍ കയറിയിറങ്ങാം. ഈയൊരു ഖണ്ഡിക കൊണ്ടു പറഞ്ഞു തീരാവുന്നതല്ല ഫയര്‍ഫോക്സിന്റെ വിശേഷങ്ങള്‍. കൂടുതല്‍ അറിയാന്‍, ദയവായി www.mozilla.org എന്ന സൈറ്റു കാണുക.)

AutoCharacter Encoding എന്നൊരു firefox extension ഉണ്ടു. അതു ഇവിടെ നിന്നും താഴെയിറക്കി താങ്കളുടെ ഫയര്‍ഫോക്സില്‍ install ചെയ്യുക, എന്നിട്ടു ഫയര്‍ഫോക്സ്‌ മുഴുവനും അടച്ചിട്ടു വീണ്ടും തുറക്കുക. (പുതിയ extension effect-ല്‍ വരാന്‍ വേണ്ടിയാണതു.)

ഇനി ഫയര്‍ഫോക്സിനെ ഒന്നു മോടിപിടിപ്പിക്കാം. ഇപ്രകാരം ക്ലിക്ക്‌ ചെയ്യുക: View->Toolbars->Customize. അവിടെ Force AutoFont-നുള്ള "അക" എന്നെഴുതിയിരിക്കുന്ന ഒരു icon ഉണ്ടാവും, അതിനേ മൌസ്സാല്‍ വലിച്ചു താങ്കളുടെ Naviation Toolbar-ല്‍ ഇഷ്ടമുള്ളിടത്തു കൊണ്ടിടുക.

ഇനി, ഉദാഹരണത്തിനു, ദീപിക.കോം (www.deepika.com) എന്ന മലയാളം പത്രമെടുക്കാം. ഇപ്പോള്‍ അവരുപയോഗിക്കുന്നതു mlkr0ntt_TTF.ttf എന്നൊരു ഫോണ്ടാണു. അതു ദീപികയുടെ സൈറ്റില്‍ നിന്നും താഴെയിറക്കിയിട്ടു (download ചെയ്യുക എന്നര്‍ത്ഥം). windows->control panel->fonts-ല്‍ ആ ഫോണ്ട്‌ install ചെയ്യുക.

ഇനി, ഫയര്‍ഫോക്സില്‍, നിന്നും ദീപികയുടെ സൈറ്റില്‍ ചെല്ലുക. വായിക്കുവാന്‍ പറ്റാത്ത അക്ഷരങ്ങളാണവിടെ എങ്കില്‍, മേലേ നമ്മള്‍ കണ്ട "അക" എന്ന icon-ല്‍ ഞെക്കുക. (അല്ലെങ്കില്‍, View->Force Auto Font-ല്‍ ഞെക്കുക.)

ആ extension ചെയ്യുന്നതു, താങ്കള്‍ വായിക്കുന്ന പേജിനുള്ള ഫോണ്ട്‌ കണ്ടുപിടിച്ചു load ചെയ്യുക എന്നതാണു.

ഇപ്രകാരം എല്ലാ ഒട്ടുമിക്ക മലയാളം സൈറ്റുകളും താങ്കള്‍ക്കു വായിക്കാന്‍ പറ്റും.

ഫയര്‍ഫോക്സിലേ മനോരമയുടെ ഒരു സ്ക്രീന്‍ഷോട്ട്‌ ഇവിടെ കാണാം

How to read malayalam sites in Firefox?

3 comments:

കൈപ്പള്ളി said...

പ്രിയപ്പെട്ട സുഹൃത്തെ, തങ്കളുടെ http://www.bloglines.com/public/evuraan
ഈ ലിസ്റ്റില്‍ ഭാഷ്യം ബ്ലോഗിന്‍റെ ശൃംഖല തെറ്റണ്,
ദെയവായി ആ ശൃംഖല ഈ വിധം തിരുത്തി എഴുതണം
http://mallu-ungle.blogspot.com

നന്നി

Anonymous said...

:)
su

evuraan said...

കൈപ്പള്ളിയ്ക്കു,

പ്രശ്നം എന്റെ വശത്താണെന്നു തോന്നുന്നില്ല.

ഇന്നു ഞാനെല്ലാം മലയാളത്തില്‍ പേരു വരത്തക്കവിധത്തിലാക്കിയിട്ടുണ്ടു. ഭാഷ്യം എന്നിടത്തു ഞെക്കുന്പോള്‍ താങ്കളുടെ ബ്‍ളോഗ്ഗില്‍ തന്നെ ചെല്ലുന്നുമുണ്ട്‌.

-ഏവൂരാന്‍.