Friday, May 20, 2005

ആസ്ബസ്ടോസ്


വീടു പണിയാനും മറ്റും നാട്ടുകാര്‍ ലോഭമേതുമില്ലാതെ ഉപയോഗിക്കുന്ന ഒരു സാധനമാണു, ആസ്ബ്സ്ടോസ്.

കൂടാതെ, വെള്ളവും മറ്റും കൊണ്ടുവരാനും ആസ്ബസ്ടോസ് കുഴലുകളാണു കൂടുതലും നാമുപയോഗിക്കുന്നത്.

പള്ളിക്കൂടങ്ങള്‍, കോളേജുകള്‍ എന്നിടങ്ങളിലും ഇതിന്റെ ഉപയോഗം സാധാരണമാണു. ചെലവു കുറവ്‌, ഈടും നില്‌ക്കും, എന്നീ കാരണങ്ങളാല്‍ പാവപ്പെട്ടവരുടെയിടയിലും അസാധാരണമായ പ്രശസ്തിയാണു ആസ്ബസ്ടോസിനുള്ളത്‌.

വികസിത രാജ്യങ്ങളെല്ലാം തന്നെ ആസ്ബസ്ടോസ് വര്‍ഷങ്ങള്ക്കു മുന്പേ നിരോധിച്ചതാണു. വിഷവസ്തു ആയതിനാല്‍. (1)

നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്തത്ര ചെറിയ ആസ്ബസ്ടോസ് നാരുകള്‍, മെസോതെലിയോമ, ആസ്ബെസ്ടോസിസ്‌ എന്നീ മാരക ശ്വാസകോശ രോഗങ്ങള്ക്കു കാരണമാവുന്നു എന്ന്‌ ശാസ്ത്രലോകം കണ്ടുപിടിച്ചിട്ടു ഏറെ നാളുകളായെങ്കിലും നമ്മളതറിയുന്നുണ്ടോ എന്നൊരു സംശയം.

ഇംഗ്ളണ്ടിലെ വ്യാവസായിക രംഗത്തെ ഏറ്റവും വലിയ കൊലയാളി ആസ്ബസ്ടോസാണെന്നവര്‍ അറിഞ്ഞതിനു ശേഷം, അതിന്റെ ഇറക്കുമതി, ഉപഭോഗം എന്നിവ നിയമവിരുദ്ധമാക്കി. മറ്റു വികസിത രാജ്യങ്ങളിലും അതിനെ വ്ലിയൊരു സാമൂഹികവിപത്തെന്ന രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു. കൈകൊണ്ടു പോലും തൊടരുതെന്നാണു. (2,3,4)

ഇതൊക്കെയാണെങ്കിലും നമുക്കിതറിയാമോ?

തലചായ്ക്കാന്‍ ഒരു കൂരകെട്ടാന്‍ പാടുപെടുന്ന കോടികളുടെ നാടാണെങ്കിലും, ഇങ്ങനെയൊരു വിപത്ത്‌ ആസ്ബസ്ടോസിനുണ്ടെന്ന്‌ ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ട നമ്മുടെ സര്‍ക്കാര്‍ വകുപ്പുകള്‍ പോലും എന്തേ മൌനം പാലിക്കുന്നു?

No comments: