Saturday, May 21, 2005

ബ്‍ളോഗ്ഗറിനു കരപ്പന്‍

ബ്‍ളോഗ്ഗറിനു കരപ്പന്‍ പിടിപെട്ടുവെന്നു തോന്നുന്നു. രാവിലെ മുതല്‍ ഞാനിതു വരെ ഒരുപാടു തവണ "നടന്നുകൊണ്ടിരിക്കാനും ഓടിക്കൊണ്ടിരിക്കാനും പറ്റുന്നവര്‍, മലയാളികള്‍." എന്ന ലേഖനം പോസ്റ്റ് ചെയ്യുന്നു.

അരമണിക്കൂറിനു ശേഷം നോക്കുന്പോള്‍ അങ്ങിനെയൊരു സംഭവത്തിന്റെ വിലാസം പോലുമില്ലാ എന്ന സ്ഥിതിവിശേഷം.

"ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരു..." അതേ വല്ലായ്മയാണു 16 പ്രാവശ്യം പോസ്റ്റ് ചെയ്ത ഈ ലേഖനം ഓരോ തവണയും കാണാതെ പോകുന്പോളുണ്ടാകുന്നതു.

പ്രായമേറെ ചെന്നിട്ടും ബാല്യകാലാരിഷ്ടതകള്‍ മാറിയില്ല എന്നുണ്ടോ?

2 comments:

Paul said...

ചിലപ്പോള്‍ തോന്നും google ഒരു പരാജയത്തിന്റെ വക്കിലാണെന്ന്‍...

evuraan said...

ഗൂഗിളിനു മൊത്തത്തില്‍ വലിയ കുഴപ്പമില്ലെങ്കിലും, സത്രത്തില്‍ വളരുന്ന പിള്ളയാണു ബ്‍ളോഗ്‍സ്പോട്ടെന്നു ചിലപ്പോള്‍ തോന്നാറുണ്ട്‌. അതിനി സ്റ്റേബിളായൊരു സംഭവമാകും ബ്‍ളോഗ്ഗറെന്നവര്‍ക്കു തോന്നുന്നതു കൊണ്ടാവും; ഉപയോഗിക്കുന്ന നമ്മള്‍ക്കു തോന്നിയില്ലെങ്കിലും...

--ഏവൂരാന്‍.