Monday, May 23, 2005

അശകൊശള

ഇന്നലെക്കണ്ട സിനിമയുടെ വീര്യത്തിലാണു രാജീവന്‍ കോളേജിലെത്തിയതു. ഇവന്മാരാരും തന്നെ ഈ പടം കണ്ടു കാണില്ല.

"അശകൊശളേ പെണ്ണുണ്ടോ, ചെറുഗോശാലേല്‍ പെണ്ണുണ്ടോ?" എന്ന രാജീവന്റെ പാട്ടു കേട്ടിട്ടു പിള്ളേര്‍ തമ്മില്‍ തമ്മില്‍ നോക്കി.

എല്ലാവര്‍ക്കും ഇരട്ടപ്പേരുകളുള്ള ദേശത്ത് രാജീവനു മാത്രമേ ഒന്നില്ലാതിരുന്നൊള്ളൂ.

ഒടുവില്‍ രാജീവനൊരു പേരു വീണു.

അശകൊശള.

അതു വിളിക്കുന്നവരോടു "നിന്റെ തന്തയാ അശകൊശള.." എന്നും മറ്റും കയര്‍ത്തെങ്കിലും ഒരു രക്ഷയുമില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും രാജീവനെന്നു പറഞ്ഞാല്‍ ആരുമറിയില്ല. അശകൊശള എന്നു പറഞ്ഞാല്‍ ഏവര്‍ക്കും സുപരിചിതം.

No comments: