Wednesday, May 25, 2005

ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍

കക്കയം പോലീസ് ക്യാന്പില്‍ അധികാരത്തിന്റെ ദുര്‍മ്മോഹികളുടെ കിങ്കരന്മാരാല്‍ ദാരുണമായി കൊല്ലപ്പെട്ട രാജന്‍ വാര്യരുടെ പിതാവ് ഈച്ചരവാര്യര്‍ എഴുതിയ "ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍" എന്ന പുസ്തകത്തിനു ഈ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമിയുടെ ജീവചരിത്ര-ആത്‍മകഥാവിഭാഗത്തിലേ അവാര്‍ഡ്.(1)

എല്ലാ രാത്രികളിലും ഒരിലച്ചോറ് മകനു വേണ്ടി മാറ്റിവെച്ച് അവന്‍ വരുമെന്നു കാത്തിരിക്കയാണു ഈച്ചര വാര്യര്‍. പട്ടികള്‍ അകാരണമായി ഓലിയിടുന്ന രാത്രികളില്‍ ഉമ്മറവാതില്‍ തുറന്നു "അച്ഛാ" എന്ന വിളി ഉയരുന്നുണ്ടോയെന്നു ഇരുട്ടിലേക്കു ചെവികൂര്‍പ്പിച്ചു ഞാന്‍ നിന്നു. പിന്നെ വാതിലടയ്ക്കാതെ കിടക്കയിലേക്കു വീണു. "കുഞ്ഞുമോനേ..." എന്ന കരച്ചില്‍ എന്റെ നെഞ്ചിലെ ഗദ്‍ഗദത്തില്‍ കുഴഞ്ഞു. എന്റെ കണ്ണില്‍ നിന്നു കണ്ണീരടരുന്നതു എനിക്ക് തടയേണ്ടതുണ്ടായിരുന്നു...

വിങ്ങുന്ന ഒരോര്മ്മയാകുന്നു രാജന് വാര്യര്.

അധികാരത്തിനുള്ള വെറിയില്‍പ്പെട്ട് നമ്മുടെ രാഷ്ട്രീയക്കാര് ഇവ്വിധം ഇനിയും ചരിത്രമെഴുതാതിരിക്കട്ടെയെന്നു പ്രത്യാശിക്കുന്നു.

വെറുതെയാണാ പ്രത്യാശയെന്നറിയാമെങ്കിലും...