Saturday, May 28, 2005

മലയാളം ബ്‍ളോഗ് സൂചിക

മലയാളം ബ്‍ളോഗുകള്‍‍ക്കും അനുബന്ധ താളുകള്‍ക്കും ഒരു സൂചികയും ഒപ്പം caching-നുള്ള സംവിധാനവും കൊടുക്കണമെന്നു കുറേ നാളായി കരുതുന്നു.

ജോലിസ്ഥലങ്ങളിലും മറ്റും നിന്നും ബ്‍ളോഗുകളിലേക്കുള്ള പോക്കു നിരോധിക്കപ്പെട്ട സഹൃദയര്‍ക്കു മലയാളം ബളോഗുകള്‍ വായിക്കാന്‍ വേറൊരു വഴി ഇവിടെ ഒരുങ്ങുന്നു.

ക്ഷുരകനേ പോലുള്ളവര്‍ നമുക്കു നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി, വളരെ കുറഞ്ഞ സമയം കൊണ്ടു തട്ടിക്കൂട്ടിയതാണിതു.

അത്യാവശ്യം ബ്‍ളോഗ്ഗുകളുടെ ഹോം പേജുകള്‍ വായിക്കാനിതു ഉതകുമെന്നു കരുതുന്നു.

എല്ലാ 15 മിനിറ്റിലും update ആയിട്ടുള്ള ബ്‍ളോഗുകള്‍ അതുപോലെ തന്നെ cache ചെയ്യാനുള്ള ഒരു ഉപാധിയാണിതു.

ഒരു മാതിരിപെട്ട എല്ലാ ബ്‍ളോഗ് സൈറ്റുകള്‍ക്കും കഠിനഹൃദയരായ firewall/proxy യജമാനന്‍മാര്‍ വേലികെട്ടുന്പോള്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഒരുപാടു പേര്‍ ക്രമേണ കൊഴിഞ്ഞുപോവും എന്നു തോന്നിയതാണു ഇതുടനേ തന്നെ തട്ടിക്കൂട്ടാന്‍ പ്രേരണയായതു.

മലയാളം ബൂലോക ചുരുളൊരെണ്ണം തീര്‍ക്കണമെന്നും കരുതിയിരുന്നു.

ഇനി ഭാവിയില്‍ പ്രതിബിംബത്തിനും ചുറ്റില് ആരെങ്കിലും വിവരദോഷികള്‍ വേലികെട്ടുകയാണെങ്കില്‍ ദയവായി ഈയുള്ളവനെ അറിയിക്കുക.

നമുക്കന്നേരം, പുതിയൊരു മുന്തിരിതോട്ടം കണ്ടുപിടിച്ച് അതില്‍ ചെന്നു രാവുകള്‍ പാര്‍ക്കാം.

അതു വരെ കൈരളിയെന്ന പ്രണയിനിയെ സന്ധിക്കാന്‍ ഈ മലര്‍ത്തോപ്പൊരു വേദിയാക്കൂ...

ബ്‍ളോഗിലേക്കു കയറാന്‍ മേലാത്ത സഹോദരങ്ങളെല്ലാം നേരെ ഇങ്ങോട്ടു വിട്ടോളൂ...

കേരളാ സര്‍ക്കാരിന്റെ റവന്യൂ വകുപ്പ് പോലെ അന്തവും കുന്തവും ഇല്ലാത്ത മാതിരി ആകാതിരിക്കാന്‍, താങ്കളുടെ അഭിപ്രായങ്ങള്‍ ദയവു ചെയ്തു ഈ താളില് ‍ രേഖപെടുത്തുക..

1 comment:

evuraan said...

കേരളാ സര്‍ക്കാരിന്റെ റവന്യൂ വകുപ്പ് പോലെ അന്തവും കുന്തവും ഇല്ലാത്ത മാതിരി ആകാതിരിക്കാന്‍, താങ്കളുടെ അഭിപ്രായങ്ങള്‍ ദയവു ചെയ്തു ഈ താളില് ‍ രേഖപെടുത്തുക..