Thursday, June 09, 2005

പുതിയ അവതാരം

മാതൃഭൂമിക്കാരുടെ പുതിയ വെബ്‍സൈറ്റ് ഫയറ്‍ഫോക്സില്‍ വായിക്കാന്‍ ആര്‍ക്കെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍, അതിനെ പറ്റി എഴുതാമോ..? ഫോണ്ടുകള്‍ ബലമായി ലോഡ് ചെയ്താല്‍ എനിക്കും വായിക്കാം, പക്ഷെ, AutoCharacter Extension ഉപയോഗിച്ചു വായിക്കുവാന്‍ പറ്റുന്നില്ല.

8 comments:

Paul said...

ഇവിടെ അതും പറ്റുന്നില്ല. അതെങ്ങനെ ഒപ്പിച്ചു?

evuraan said...

പോളേ,

ഫയര്‍ഫോക്സില്‍, Tools->Options->General->Fonts and Colors->Fonts For-> Turkish എന്നുള്ളിടത്തു ചെന്നു matweb എന്നാക്കി. മാതൃഭൂമിയുടെ സൈറ്റില്‍ ചെലുന്പോള്‍ View->Char.Encoding-ല്‍ ചെന്നു ടര്‍ക്കിഷു് എന്നാക്കി നോക്കിയതാ. അറ്റകൈക്കു മലയാളം പത്രത്തിനെ ടര്‍‍ക്കിഷു് പത്രമെന്നാക്കി വായിക്കേണ്ടുന്ന ഗതികേടേ....

ചിന്തയില്‍ മാധ്യമത്തിലെ ലേഖനം കണ്ടു, ഫയര്‍ഫോക്സിലാണോ താങ്കള്‍ മാധ്യമം ഓണ്‍ലൈന്‍ വായിക്കുന്നതു? എനിക്കതു ഇതു വരെ വഴങ്ങിയിട്ടില്ല...

--ഏവൂരാന്‍.

viswaprabha വിശ്വപ്രഭ said...

അഹാ! ഇപ്പോള്‍ മനസ്സിലായി ഒരന്താരാഷ്ട്രഗൂഢാലോചനയുടെ ചുരുളഴിയുന്ന വിധം!

mathrubhoomi, mathweb,mathew, thu-rkey.

കൊള്ളാം! തുണിക്കോഡ് മൂലം വരുന്ന ഓരോ പൊല്ലാപ്പുകള്‍!

തുണി മാറ്റുമ്പോള്‍ ആളുതന്നെ മാറിപ്പോകുന്ന system - തുണിക്കോഡ്‌.

ഇനി അമ്മയും മാറിപ്പോകുമെങ്കില്‍ മാതൃണിക്കോഡ്‌!
അല്ലെങ്കില്‍ മാ-തുര്‍ക്കിണി-ക്കോഡ്‌.

മലയാളത്തമ്മേ പൊറുക്ക!

മാത്തൂസേ നീയും പൊറുക്ക!

evuraan said...

ആവശ്യക്കാരനു ഔചിത്യമില്ല എന്നല്ലേ വിശ്വം?

തുര്‍ക്കിഭാഷ ഞാനെന്തായാലും വായിക്കാന്‍ പോകുന്നില്ല, അറിയിയുകയുമില്ല. പിന്നെ അറ്റകൈക്കൊരു പണിനോക്കിയതല്ലേ?

--ഏവൂരാന്‍.

Paul said...

എവുറാനേ.. ഐഡിയ കൊള്ളാം ...ഞാനും മാതൃഭൂമിയെ ഒരു തുര്‍ക്കിപ്പത്രമാക്കാം.... മാധ്യമം വായിച്ചത് ഫയര്‍ഫോക്സിലല്ല...

Anonymous said...

It is like that Evooran. Here expats passport are with our employers. Then they will give one iqama, that should be with us 24 hours in a day. that also in original (no copies or sometimes even a replacement letter is not sufficient) In case of renewal of this iqama they will give a letter and still, police will catch you! Then 24 hours in the jail, shaving off your head ...... Want to know more? This is a new slavery system. If you want to go outside the country, you should get an exit-rentry visa also! Man, dont tell me to explain more!

Anonymous said...

If you want to go on urgent basis, very difficult. It all depend upon your employer. If they are good, it is OK. Otherwise ... My cousin's father died last year and he could not go for 15 days! His sponsor was not there, then the passport was missing, then this, then that ho..you cant imagine!

evuraan said...

മാതൃഭൂമി ഇക്കഴിഞ്ഞ 2-3 നാളുകളായി ഫയറ്‍ഫോക്സിനു വഴങ്ങുന്നുണ്ട്, തുര്ക്കി പത്രമൊന്നും ആക്കാതെ തന്നെ വായിക്കാന്‍ പറ്റുന്നുണ്ട്...

--ഏവൂരാന്‍.