Saturday, June 25, 2005

യാങ്കി വിരോധികള്

വര്‍ഷങ്ങള്‍ക്ക് മുന്പ്, തിരുവിതാംകൂര്‍ രാജവംശത്തിലെ ആരോ ഒരാള്‍ ഒരഭിമുഖത്തില്‍ പറഞ്ഞതോര്‍മ്മ വരുന്നു, ആംഗലേയത്തിലെ "ഓക്കെ" എന്ന വാക്കിനോടുള്ള രാജവംശത്തിനുള്ള പത്ഥ്യക്കുറവു.

ഓക്കേ എന്ന വാക്ക് "യാങ്കി" വാക്കാണു പോലും, അതിനു വിക്ടോറിയന്‍ ഇംഗ്ളീഷിന്റെ പ്രൌഡി ഇല്ലാത്തതിനാല്‍ അതുപയോഗിക്കുവാന്‍ രാജവംശത്തിലെ ബാലന്മാര്‍ക്കു വിലക്കുകളുണ്ടായിരുന്നത്രെ.

അര്‍ബുദം പോലെ പടര്‍ന്നു കയറി, ബ്രിട്ടീഷുകാരന്‍ രാജ്യവും സ്വത്തും എല്ലാം സ്വന്തം ചന്തിക്കീഴിലിട്ടു ഉരച്ചു രസിച്ചിട്ടും അവരുടെ "പാരന്പര്യത്തോടുള്ള" ബഹുമാനവും ആദരവും തെല്ലൊന്നുമല്ല ആശ്‍ചര്യപ്പെടുത്തിയതു.

അമ്മയെയും പെങ്ങന്മാരെയും ബലാത്സംഗം ചെയ്യുന്ന അക്രമി കുലീനനും ആഢ്യനുമാണെങ്കില്‍ അതു കണ്ടു അഭിമാനിക്കുന്ന കഴിവു കെട്ടവന്റെ ആത്മഗതം പോലൊരൊരു സംഗതി.

അതും പോരാഞ്ഞ് ഹിന്ദുവിനെ ഇപ്പുറത്തും, മുസല്‍മാനെ അപ്പുറത്തും വെച്ചു നെടുകെ ഒരു വര വരച്ചവര്‍ ഒരു പോക്കു പോയി...

ഇന്നും നമ്മള്‍ അടരാടുകയാണു. അപ്പുറവും, ഇപ്പുറവുമായി.

കോളനിസ്റ്റുകളോടുള്ള കലി തീര്‍ക്കാന്‍, പല കാര്യങ്ങളിലും അവരുടെ നേരെ വിപരീതമായി കാര്യങ്ങള്‍ ചെയ്തു കൂട്ടിയ യാങ്കികളോട്‍ നമുക്കിന്നും തെല്ലൊരു അയിത്തമില്ലേ?

നിരത്തിന്റെ ഇടതുവശത്തു കൂടി ബ്രിട്ടീഷുകാരന്‍ വണ്ടിയോടിക്കുന്ന രീതി അവലംബിക്കാതെ വലതുവശം ശീലമാക്കിയവരാണവര്‍. ഇനിയും പലതുമുണ്ട് "യാങ്കി" ഉദാഹരണങ്ങള്‍.

കരുത്തുറ്റ് പടര്‍ന്നു പന്തലിച്ച ഫ്യൂഡലിസവും, നെഹ്രു വെച്ചു തന്ന സോഷ്യലിസ്റ്റ് നുകവും, പിന്നെ ഇത്തിരി കമ്മ്യൂണിസ്റ്റ് ആഭിമുഖ്യവുമാകാം നമ്മുടെ "യാങ്കി" വിരോധത്തിനു കാരണം.

സോഷ്യലിസം കുടുംബവാഴ്ചയായപ്പോഴും, കമ്മ്യൂണിസം ദ്രവിച്ചപ്പോഴും, പോപ്പിനേക്കാളും വലിയ കത്തനാരെന്ന പോലെ നമ്മള്‍ ഇന്നും വിക്ടോറിയന്‍ കപട കുലീനതയുടെ ഗൃഹാതുരതയില്‍ കുടുങ്ങിക്കിടക്കുകയാണോ?

അന്നവരടിച്ചു മാറ്റിയ വകകള്,‍ മല്യയെ പോലത്തെ കണ്ട കള്ളു കച്ചവടക്കാരന്റെ അലമാരയിലെ കൌതുക വസ്തുക്കളാകാതെ, രാജ്യത്തിന്റെതെന്നു കണ്ട് എന്തേ നമ്മള്‍ തിരിച്ചെടുക്കുന്നില്ല...?

അതോ അവരെ കാണുന്പോള്‍ കവാത്തു നമ്മള്‍ ഇപ്പോഴും മറക്കുകയാണോ?

6 comments:

സു | Su said...

:)o.k

.::Anil അനില്‍::. said...

ow'key

Sunil said...

Yes Sir! OK Sir! Thank You Sir!

കലേഷ്‌ കുമാര്‍ said...

പറഞ്ഞതൊക്കെ കാര്യങ്ങള്‍ തന്നെ! 100% ഓ.ക്കെ!
:)

.::Anil അനില്‍::. said...

...
പണ്ടവര്‍ ചെയ്തതിന്റെ നവീനപതിപ്പുകള്‍ തന്നെയല്ലേ യാങ്കികള്‍ വളഞ്ഞവഴിയില്‍ ഇന്ന്‍ നടപ്പാക്കുന്നത്? അതിനെ വാഴ്താനും ഇപ്പോഴേ ആളുമുണ്ട്.

.::Anil അനില്‍::. said...

"അതേതക്ഷരം?" ഇന്നസെന്റ് ചോദിക്കുന്നമാതിരി ചോദിക്കാം?
Peal Dragon പരസ്യത്തിനിറങ്ങിയതാണോ?