Sunday, July 24, 2005

പരസ്യമായ് കൊല്ലപ്പെടുന്ന മലയാളം

മലയാളം ടീവി ചാനലുകള്‍ ഒരുപാടായി. നല്ല കാര്യം. പ്രബുദ്ധരെന്നു അഭിമാനിക്കുന്ന നമ്മള്ക്കതു ഒരു കണക്കില്‍ അഭിമാനത്തിനു വകയാകുന്നു. രാജാക്കന്മാരില്‍ പലരും നഗ്നരാണെന്നു വിളിച്ചു പറയാന്‍ മലയാളികളുടെ നാവുകള്‍ കൂടുന്നു, ശക്തിയും.

എന്റെ പരാതി, ചില പരസ്യങ്ങളെക്കുറിച്ചാണ്‍.

തങ്ങളുടെ ഉല്‍പന്നങ്ങളെ പൊടിപ്പും തൊങ്ങലും പിന്നെ ചിലപ്പോള്‍ അല്‍പം ഹാസ്യവുമൊക്കെ ചേര്‍ത്ത് കുത്തകകള് നമ്മുടെ സ്വീകരണമുറിയിലേക്ക് തട്ടിവിടുന്നതിന്റെ പൊരുള്‍ മനസ്സിലാക്കാം.

മറുഭാഷയിലുള്ള പരസ്യങ്ങള്ക്ക് മേലേ വഴിപാട് എന്ന്‍ പോലെ മലയാളത്തിന്റെ അങ്കി ചാര്‍ത്തിയാണ്‍ പലതും വരുന്നതു. അലക്കുപൊടിക്കാരും മരുന്നു കമ്പനിക്കാരും സാനിട്ടറി നാപ്‍കിന്‍കാരും ഒക്കെ പടച്ചു വിടുന്ന ഇത്തരം തരികിട പരസ്യങ്ങള്ക്കു മേലെ ഞാന്നു കിടക്കുന്ന മലയാളം അല്പം വികൃതമല്ലേയെന്നൊരു സംശയം.

ദ്രാവിഡ ഭാഷകള്‍ തമ്മില്‍ തന്നെയും ഉള്ള അന്തരത്തേക്കാള്‍ കൂടുതല്‍ വ്യത്യാസമുള്ളതു മലയാളവും ദേശീയ ഭാഷയും തമ്മിലുണ്ട് എന്നു ലിപ് സിങ്കിങ്ങിന്റെ പ്രശ്‍നങ്ങളില് നിന്ന്‍ നമുക്ക് മനസ്സിലാക്കാം.

ഓഷ്ഠവ്യ സ്വരത്തിനായ് പരസ്യങ്ങളിലുള്ളവര്‍ വായ പൊളിക്കുമ്പോള് താലവ്യ സ്വരം ‍ കേള്‍ക്കുന്നതിലെ അപാകത മഹാമനസ്കരായ നമ്മള്ക്കങ്ങ് ക്ഷമിച്ചു കളയാം. അതു പോട്ടെ, സാരമില്ല. പരസ്യക്കാര്‍ വായടച്ചാലും മുഴങ്ങിക്കൊണ്ടിരിക്കുന്ന ഭേരികളും നമുക്ക് സഹിക്കാം.

"കുരച്ചു കുരച്ചു മലയാലം പരയുന്ന"വരെക്കൊണ്ട് തന്നെ വേണമോ മലയാളം ഈ "മറുനാടന്‍" പരസ്യങ്ങളില്‍ നിറയ്ക്കാന്‍?

കാശ് കൊടുത്തല്ലേ എന്തായാലും ഡബ്ബിംഗ് ചെയ്യിക്കുന്നതു? സ്‍ഫുടമായ് മലയാളം മലയാളം പറയുന്നവരെ കിട്ടാനവര്‍ക്ക് അത്ര പ്രയാസമാണോ?

കുരയ്‍ക്കുന്നവരുടെ മലയാളത്തിലെ വികാരപ്രകടനവും അവരുടെ വാചകങ്ങളുടെ "stressing" -ഉം കൂടിയാകുമ്പോള്‍ ഇത്തരം മറുഭാഷാ പരസ്യങ്ങള്‍ അരോചകമാകുന്നു

എല്ലാം കൂടിയാകുമ്പോള്‍, ഇങ്ങനെ മലയാളീകരിക്കുന്നതിലും നല്ലതല്ലേ മറുഭാഷാപരസ്യങ്ങള്‍ അങ്ങിനെ തന്നെ പോരുന്നത്?

37 comments:

Anonymous said...

ശര്യാ ഏവൂരാനേ, അതോണ്ടല്ലേ, നമ്മുടെ അറ്റ്‍ലസ് രാമചന്ദ്രന്‍ “ജനകോടികളുടെ വിശ്വസ്ത സ്ഥാപനം” എന്ന് സ്വയം പറയുന്നത്! -സു-

കലേഷ്‌ കുമാര്‍ said...

ശരിയാ

ചില നേരത്ത്.. said...

yup!! u rrright...

evuraan said...

ഇബ്രു, കലേഷ്, അജ്ഞാതന്‍,

അഭിപ്രായങ്ങള്ക്ക് നന്ദി.

അതാരാണ്‍ അറ്റ്ലസ് രാമചന്ദ്രന്‍ എന്നയാള്‍?

( വിക്കിപീടിയ പ്രകാരം മലയാളികളാകെ മൂന്ന്‍ കോടിയോ മറ്റോ അല്ലേ ഉള്ളൂ?)

പെരിങ്ങോടന്‍ said...

നെഗറ്റീവ് അഡ്വെർടൈസിങ്ങിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു മഹാനാണ് ഏവൂരാനെ ശ്രീ അറ്റ്ലസ് രാമചന്ദ്രൻ. ശബ്ദം അരോചകമാണെങ്കിലും, കാഴ്ചയിൽ ഒട്ടും മതിപ്പു തോന്നിക്കാത്ത ദൃശ്യങ്ങളാണെങ്കിലും, പലവുരു കാണുകയാണെങ്കിൽ ഏതൊന്നിനെ കുറിച്ചാണോ ഈ ദൃശ്യവും ശബ്ദവും പ്രതിപാദിക്കുന്നത്, അത് ജനജീവിതത്തിന്റെ കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നും, ഉടനെയൊന്നും വിസ്മരിക്കപ്പെടുകയില്ലെന്നും അറിഞ്ഞു പ്രവർത്തിക്കുന്ന ചിലരിലൊരാളാണ് ഈ പരസ്യക്കാരൻ.

Sunil said...

"Anony" was me, Evoo. -S- alias Sunil. Atlas Ramachandran is the owner of Atlas group of companies and now he is the superstar of all malayalam TV channels. I thought you wrote this after seeing some malayalam ads in TV Channels that include ads of Keralite companies.

കലേഷ്‌ കുമാര്‍ said...

മിമിക്രിക്കാരൊക്കെ "ജനകോടികളുടെ അസ്വസ്ഥ സ്ഥാപനം" എന്നും പറഞ്ഞ്‌ കളിയാക്കുന്നത്‌ കേട്ടിട്ടില്ലേ? ഏഷ്യാനെറ്റിൽ ആരോ പുള്ളിയെ കളിയാക്കിയ ആ പരിയപാടി സംപ്രേക്ഷണം ചെയ്തതിനു ശേഷമാണെന്നു തോന്നുന്നു അറ്റ്‌ലസ്‌ ജ്യുവല്ലറിയുടെ പരസ്യങ്ങൾ കാണാറില്ല.

എന്തൊക്കെ പറഞ്ഞാലും പുള്ളിക്കാരന്റെ പരസ്യം കൊണ്ട്‌ ജീവിക്കുന്ന കുറച്ച്‌ പേരെങ്കിലും ഇവിടെ ഗൾഫിൽ ഉണ്ട്‌ - ഗൾഫിലെ മലയാളം റേഡിയോ നിലയങ്ങളിലെ ജീവനക്കാർ!

.::Anil അനില്‍::. said...

റ്റിവി ചാനലുകളിലെയും സ്വന്തം ഷോറൂമുകളിലെയും സമ്മാനദാന-ഉദ്ഘാടന ചടങ്ങുകളിലെയും പ്രകടനം വച്ചു നോക്കുമ്പോൾ ശ്രീ.രാമചന്ദ്രൻ അറിഞ്ഞുകൊണ്ടാണ് നെഗറ്റീവ് അഡ്വർടൈസിങ്ങ് ചെയ്യുന്നതെന്ന് തോന്നുകയേയില്ല.

.::Anil അനില്‍::. said...

വിഷയത്തിൽ നിന്നുവിട്ടു സംസാരിച്ചതിൽ ഖേദിക്കുന്നു:
മലയാളം കൊല്ലപ്പെടുന്നതിനു കാരണം നാവിൽ റബർ ബാൻഡിട്ടമാതിരി സംസാരിക്കുന്നതിൽ നിന്ന് മക്കളെ പിന്തിരിപ്പിക്കാൻ തയാറാവാത്ത മാതാപിതാക്കളും കൂടിയല്ലേ?

ചില നേരത്ത്.. said...

ശ്രീ ഏെവൂരാന്‍
ഞാന്‍ കുറച്ച്‌ ദിവസമായി ചില്ലുകളുടെ സ്ഥാനത്ത്‌ ചെറിയ ബോക്സ്‌ ആണ്‌ കാണുന്നത്‌. പ്രശ്നം പരിഹരിക്കുവാന്‍ മാര്‍ഗ്ഗം ദയവായി പറഞ്ഞു തരൂ..
മൊസില്ല ഫൈര്‍ഫോക്സ്‌ ഡൌണ്‍ ലോഡ്‌ ചെയ്തു കഴിഞ്ഞ്‌ ഓട്ടോ എന്‍കോഡിങ്ങും ഡൌണ്‍ ലോഡ്‌ ചെയ്തു പക്ഷെ മലയാള പത്രങ്ങള്‍ വായിക്കുവാന്‍ പറ്റുന്നില്ല.
ഗൊസില്ല ഡൌണ്‍ ലോഡ്‌ ചെയ്യുവാന്‍ പറ്റുന്നില്ല, സൈറ്റ്‌ ബ്ലോക്‌ ചെയ്തിരിക്കുന്നതായാണ്‌ കാണുന്നത്‌.
സഹായിക്കണേ,..
ഇബ്രു-

kumar © said...

ശ്രീ ഏവൂരാന്റെ ഏറ്‌ ഞങ്ങള്‍ പരസ്യജീവികള്‍ക്ക്‌ നേരേയാണല്ലോ. നിങ്ങള്‍ പറഞ്ഞത്‌ നേരാണ്‌. പലപ്പോഴും ഈ വരുന്നവ നോര്‍ത്ത്‌ ഇന്ത്യയില്‍ നിന്നും ഡബ്ബ്‌ ചെയ്തു ഇറക്കു മതി ചെയ്യുന്നവയാണ്‌. പലപ്പോഴും ഹിന്ദി പറയുമ്പോള്‍ വ്യക്തതയുള്ള, നല്ല ശബ്ദമുള്ള ആര്‍ട്ടിസ്റ്റുകളാവും അതു ചെയ്തിരിക്കുക. ചൊല്ലിയതു തെറ്റാണെന്നു പറഞ്ഞു മനസിലാക്കാന്‍ ഒരു മലയാളി അവിടെ ഉണ്ടായി എന്നു വരില്ല. പക്ഷേ ഒരു സത്യം കൂടി ഇവിടെ പറയട്ടെ, ഇവിടുത്തെ പല സോപ്പിനും സൌന്ദര്യവര്‍ദ്ധക ഉത്പന്നങ്ങള്‍ക്കും പരസ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ മനപൂര്‍വ്വം ഇതുപോലെ മംഗ്ലീഷില്‍ വോയിസ്‌ ഓവര്‍ കൊടുക്കാറുണ്ട്‌. ഇതു ഒരു കേരള പ്രോഡക്റ്റ്‌ അല്ല എന്ന് ഒരു തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ വേണ്ടിയുള്ള വേലയാണിത്‌. കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിയുടെ ഒരു കളിയാണിത്‌. പറ്റിക്കലിന്റെ ഈ വേഷം കെട്ടിയാല്‍ പിന്നെ കളിച്ചേതീരു..... (ഉദരനിമിത്തം എന്നുതന്നെ ഇവിടേയും പറയാം)

ഇനി അറ്റ്‌ലസ്‌ രാമചന്ദ്രനെക്കുറിച്ച്‌. ഇതിനെ ഒരു നെഗറ്റീവ്‌ അഡ്വര്‍ടൈസിംഗ്‌ എന്നു പറഞ്ഞുകളയാന്‍ വയ്യ. ഞങ്ങള്‍ ഒരു ബ്രാന്റ്‌ നോട്ടിസബിളാക്കാന്‍ സൂപ്പര്‍ മോഡലുകളെ തിരഞ്ഞു നടക്കുമ്പോള്‍, അദ്ദേഹം അദ്ദേഹത്തിന്റെ ചിരിയും സ്വരവും വച്ച്‌ ആ കര്‍മ്മം വളരെ എളുപ്പം നിര്‍വഹിച്ചു. ആദ്യമാദ്യം ഒരു ഇറിട്ടേഷന്‍ ആയിത്തുടങ്ങിയ ഈ പരസ്യങ്ങള്‍ നമ്മളറിയാതെ രസിച്ചുതുടങ്ങി. ഒന്നു രസിക്കാന്‍ വേണ്ടി എങ്കിലും നമ്മള്‍ അറ്റ്‌!ലസ്‌ പരസ്യങ്ങള്‍ക്ക്‌ ഇരുന്നുകൊടുത്തു. ഇതൊരു വിജയമാണ്‌, ഇപ്പോള്‍ നമ്മളുടെ മനസില്‍ അറ്റ്‌ലസ്‌ എന്ന ബ്രാന്റ്‌ ഉണ്ട്‌. ഇതുമാത്രമെ ഒരു പരസ്യം കൊണ്ട്‌ ഉദ്ദേശിക്കുന്നുള്ളു. ബാക്കിയൊക്കെ അവരുടെ പ്രോഡക്റ്റും സര്‍വീസും അനുസരിച്ചായിരിക്കും ജനം കൈകാര്യം ചെയ്യുക.

(അറ്റ്‌ലസിനു ഗള്‍ഫില്‍ മലയാളികള്‍ക്കിടയില്‍ എത്രാം സ്ഥാനം എന്ന് അറിയാന്‍ താല്‍പര്യമുണ്ട്‌)

ഒന്നുകൂടി... മലയാളത്തില്‍ വൈശാലിയും വെങ്കലവും പോലുള്ള നല്ല സിനിമകള്‍ നിര്‍മ്മിച്ച ശ്രീ രാമചന്ദ്രനെ അങ്ങനെകുറച്ചുകാണാന്‍ വയ്യ.

viswaprabha വിശ്വപ്രഭ said...

തീർച്ചയായും അദ്ദേഹത്തിനെ കുറച്ചുകാണാൻ വയ്യ!

ഒരു കൊച്ചുസ്വർണ്ണക്കടയിട്ട് കുവൈറ്റിൽ ജീവിച്ചുപോന്നിരുന്ന കൊച്ചൊരു മുതലാളിയായിരുന്നു രാമചന്ദ്രൻ എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. കുവൈറ്റിലെ അധിനിവേശസമയത്ത് നാട്ടിൽ പോയ സമയത്താണത്രേ എല്ലാ മിടുക്കന്മാരേയും സ്വരുമിച്ചു കൂട്ടി വൈശാലി എന്ന കാവ്യമോഹനമായ ചിത്രം നിർമ്മിച്ചത്.

പിന്നീടാണ് വശ്യസുന്ദരമായ മന്ദഹാസവും ശ്രുതിമധുരമായ സംഭാഷണവും കൊണ്ട് ആളുകളെ കുഴക്കിക്കളയുന്ന, ശരിക്കും പുതുമയുള്ള ആ പരസ്യവുമായി ഇദ്ദേഹത്തിന്റെ മുഖം ചിത്രപ്പെട്ടിയിൽ കണ്ടു തുടങ്ങിയത്.

കുമാർ പറഞ്ഞതു പോലെ പരസ്യതന്ത്രങ്ങളിൽ പ്രധാനമായ ആ പുതുമയും വ്യതിരിക്തതയും തന്നെയാണ് “ജനകോടികൾക്ക് ഹൃദിസ്ഥത്തമായ” ആ വിശ്വസ്തതയുടെ പരസ്യത്തിന് ഇത്രയും പ്രചാരണം നേടിക്കൊടുത്തത്.

പിന്നൊന്നു നോക്കുമ്പോൾ, ഉല്പന്നവുമായി യാതൊരു ബന്ധവുമില്ലാത്ത ഉത്തരേന്ത്യൻ സുന്ദരിമാർ പറയുന്നതിലും കുറച്ചുകൂടി വിശ്വസ്തത വരില്ലേ മുതലാളി തന്നെ (ചിത്രപ്പെട്ടിയിലൂടെയാണെങ്കിലും) നേരിട്ടു വന്നു പറയുമ്പോൾ? മുതലാളിയുമായി നേരിട്ടൊരു (മാനസിക) ബന്ധമുള്ള കടയിൽ കയറാൻ ജനത്തിനുമില്ലേ ഒരാവേശം?

നെഗറ്റീവ് ആയി (മറ്റു സ്വർണ്ണമുതലാളിമാരെ കൊത്തിക്കൊണ്ട്) അങ്ങേർ എന്തെങ്കിലും പരസ്യം കാണിച്ചതായി ഓർമ്മ വരുന്നില്ല.

ജനകോടികൾ എന്നതും ഒരു ശ്രേഷ്ടമായ നുണയാകുവാനേ തരമുള്ളൂ. എങ്കിലും മലയാളികൾ മാത്രമല്ലല്ലോ മഞ്ഞ കണ്ടു ഭ്രമിക്കുന്നവർ. ആ നിലക്കും ആൾക്കു തടി തപ്പാം.

ചുരുക്കത്തിൽ രാമചന്ദ്രനെ ടീവിയിൽ കണ്ടറിയുന്നതും ആ ശബ്ദസുഖം കേട്ടറിയുന്നതും ഒരനുഭവം തന്നെയാണ്!

[ഇതെഴുതിയവന് അറ്റ്ലസുമായോ സ്വർണ്ണത്തിനോടുതന്നെയോ യാതൊരു അടുപ്പവും ഇടപാടുകളും ഇല്ലെന്നു പ്രത്യേകം മുൻ‌കൂർ ജാമ്യം. വിവക്ഷ പരസ്യതന്ത്രത്തെക്കുറിച്ചാണ്.]

പെരിങ്ങോടന്‍ said...

നെഗറ്റീവ് അഡ്വെർടൈസിങ് എന്ന് പറയുമ്പോൾ ആരെയെങ്കിലും ദുഷിച്ച് പറയുക എന്നോ, മറ്റ് ഉല്പന്നങ്ങളെ താഴ്ത്തിക്കെട്ടുക എന്നോ അർത്ഥമുണ്ടോ? അഡ്വെർടൈസിങ്ങിൽ സ്ഥിരമായുള്ള ഫോർമുലയെന്താണ്? ആകർഷകമായ ശബ്ദം, ദൃശ്യം എന്നിവയെല്ലാമല്ലേ? ഇതൊന്നുമല്ലാതെ പരസ്യങ്ങൾ ചെയ്യുന്നതിനെ നെഗറ്റീവ് അഡ്വെർടൈസിങ് എന്നു വിളിച്ചുകൂടെ? രാമചന്ദ്രൻ ചെയ്തതും അതു തന്നെയാണ്. വൈശാലി, വെങ്കലം എന്നീ നല്ല ചലച്ചിത്രങ്ങൾ നിർമ്മിച്ച ശ്രീ രാമചന്ദ്രന് (ഈ അറിവ് എനിക്ക് പുതുമയുള്ളതാണ്, കുമാറിന് നന്ദി) സ്വന്തം സ്വരം പൊതുവേയുള്ള പരസ്യസങ്കൽ‌പ്പങ്ങൾക്ക് എതിരെയുള്ളതെന്ന് ആരും പറഞ്ഞുകൊടുക്കാതെ അറിയുമായിരിക്കണം. പക്ഷെ അറ്റ്ലസിന്റെ പരസ്യത്തിൽ നാം കണ്ടതോ? രാമചന്ദ്രൻ മുക്കിലും മൂലയിലും ടിവിയിൽ ഒഴിവു കിട്ടുന്ന ഓരോ ഇടവേളയിലും വന്ന് “ജനകോടികളുടെ...” എന്നു പറയുന്നതല്ലേ? ഇതിനെയല്ലേ നെഗറ്റീവ് അഡ്വെർടൈസിങ് എന്നു പറയുന്നത്. ആണെന്നാണ് എന്റെ വിശ്വാസം.

വാൽക്കഷ്ണം: പ്രസ്തുത പരസ്യം കാരണം ഞാൻ ഇതുവരെ അറ്റ്ലസിൽ പോയിട്ടില്ലെന്ന് ഒരു സ്വകാര്യം.

evuraan said...

മംഗ്ലീഷില്‍ പറഞ്ഞാലേ സംഗതികള്‍ വിറ്റുപോകുകയുള്ളൂ എന്ന ചിന്ത/സ്ഥിതി ഖേദകരമല്ലേ? അതു നിങ്ങള്‍ മനഃപൂര്‍വ്വം ചെയ്യുമെന്നറിവ് എനിക്ക് പുതിയതായിരുന്നു, കുമാറ്.

അറ്റ്ലസ് രാമചന്ദ്രന്റെ പരസ്യങ്ങള്‍ കണ്ടിട്ടില്ലാത്തതിനാല്‍ അതിനെപ്പറ്റി പറയാന്‍ ഞാനാളല്ല.

പെരിങ്ങോടര്‍ പറഞ്ഞതു പോലെ, സ്റ്റെലും, വശ്യസൌന്ദര്യവും, പകിട്ടുമൊന്നുമില്ലെങ്കിലും ഒരുപാട് കേള്‍ക്കുകയും കാണുകയും ചെയ്യുന്ന പരസ്യങ്ങളല്ലേ മനസ്സുകളില്‍ തങ്ങി നില്‍ക്കുന്നത്?

തൃശൂര്‍ റിലേ (ആകാശവാണി) വാര്‍ത്തയ്ക്ക് മുമ്പ് (വര്‍ഷങ്ങള്ക്ക് മുമ്പ്) കേട്ടിട്ടുള്ള മൈക്കിള്‍സ് ടീയുടെ ശകലങ്ങള്‍ ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു; മൈക്കിള്‍സ് ടീ എന്നൊരു സാധനം ഞാന്‍ ഇതു വരെ കണ്ടിട്ടില്ലെങ്കിലും..

"പുറത്തു നിന്നു നോക്കിയാല്‍ ചെറുതെങ്കിലും, അകത്ത് അതിവിശാലമായ ഷോറൂം, നല്ല സെലക്ഷന്‍" എന്നും പറഞ്ഞ് കോട്ടയം അയ്യപ്പാസും ഓര്‍മ്മയിലുണ്ട്.

വര്‍ഷങ്ങള്ക്ക് മുമ്പ് കേട്ടതാണവ.

അരോചകമെങ്കിലും, കേട്ട് കേട്ട് പഴകുമ്പോള്‍ ഹൃദിസ്ഥമാകുന്നത് സ്വാഭാവികമാകാം...

അതു കൊണ്ട് ബ്രാന്ഡ് ലോയല്റ്റി എന്ന സംഭവം ഉണ്ടാവണമെന്നില്ലല്ലോ? അയ്യപ്പാസില്‍ ഞാന്‍ പോയിട്ടില്ല, മൈക്കിളിന്റെ ചായ ഞാന്‍ കുടിച്ചിട്ടില്ല.

ഇബ്രു,

ഓട്ടോ എന്‍കോഡിങ്ങും -- ഇതു കൊണ്ട് മാത്രം പത്രങ്ങള്‍ വായിക്കാന്‍ പറ്റില്ല. താങ്കള്‍ പ്രസ്തുത ഫോണ്ടുകള്‍ Control_Panel->Fonts Directory-യില്‍ install ചെയ്തിട്ടുണ്ടോ എന്ന കാര്യം താങ്കളുടെ കമ്മന്റില്‍ നിന്നും വ്യക്തമല്ല. മാധ്യമം എന്ന മലയാളം പത്രമൊഴിച്ചെല്ലാം എനിക്ക് ഫയര്‍ഫോക്സില് വായിക്കാന്‍ പറ്റുന്നുണ്ട്.

സുനിലേ, അജ്ഞാതനെന്നു ധരിച്ചു വശായത് "-സു-" എന്ന ഇനീഷ്യല്‍ കാണാതെ പോയതാണ്‍. മൈ മിസ്റ്റേക്... :)

Anonymous said...

ഏവൂരാന്‍ പറഞപോലെ മംഗ്ലീഷിലല്ല രാമചന്ദ്രന്‍ പറയുന്നത്. സ്വരം അരോചകമാണെങ്കിലും ഉച്ചാരണശുദ്ധി ഭേദമാണ്‌. നെഗറ്റീവ് ആഡ് എന്നുപറഞാല്‍ തെറ്റുകള്‍ ശരി എന്ന വിധത്തില്‍ കാണിക്കുന്നതല്ലേ? കക്കൂസുകെട്ടിപിടിച്ചിരിക്കുന്ന ഒരു പെണ്ണുള്ള പരസ്യം ഓര്മ്മ വരുന്നു.

Anonymous said...

മുകളില്‍ കമന്റിയത് ഞാനാണേ, -സു- എന്നെഴുതാന്‍ മറന്നു. -സു-

viswaprabha വിശ്വപ്രഭ said...

Dear Evuraan (and other friends,),

Ensure that you replace the AnjaliOldLipi Font with the newly available one at http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf

as early as possible!

Or else, you will have to correct all your blog posts when all unicode fonts will be upgraded to the new versions.

Do this as early as possible!


Steps:
1. Download the file
http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf

and save it on your computer.

2.
Remove the old file AnjaliOldLipi.TTF from your
C:\Windows\Fonts Folder.


If windows refuses to delete this file, close all Internet Explorer Windows and try again to delete the file!

3.
Copy the newly downloaded file to C:\Windows\Fonts folder.

That's all.


Once you have done this properly, you will no longer see small vertical rectangular boxes in pages like http://blog4comments.blogspot.com .

However now you may see that some comments (from some people) have the chandrakkalas (like ന് ) instead of proper chill letters. This is not your problem. Those people have to upgrade to new font to avoid this issue.

kumar © said...

ഏവൂരാന്‍, കസ്റ്റമേഴ്സിന്റെ ഇടയില്‍ അറ്റ്‌ ലസിനു ബ്രാന്റ്‌ ലോയാലിറ്റി ഉണ്ടെന്നല്ല ഞാന്‍ പറഞ്ഞത്‌. അറ്റ്ലസിന്റെ പരസ്യം ശ്രദ്ധിക്കപ്പെടുന്നു എന്നു മാത്രമാണ്‌ എന്റെ അഭിപ്രായം. അത്‌ പെരിങ്ങോടന്‍ വ്യക്തമാക്കിയ നെഗറ്റീവ്‌ ഫീലോടെ ആണെങ്കില്‍ പോലും. ഒരു പരസ്യത്തിനും ബ്രാന്റ്‌ ലോയലിറ്റി ഉണ്ടാക്കാന്‍ കഴിയില്ല. അതു ഉപഭോക്താക്കളുടെ വിശ്വാസത്തിലൂടെ മാത്രമെ ഉണ്ടാകുകയുള്ളു. ഞാന്‍ ലിവൈസിന്റെ ജീന്‍സ്‌ ഉപയോഗിച്ചാല്‍ അതിന്റെ കാരണം ആ ജീന്‍സ്‌ എനിക്കു തരുന്ന കംഫര്‍ട്ടും ഫീലും മാത്രമാണ്‌. അതല്ലെ ശരിക്കും ബ്രാന്റ്‌ ലോയലിറ്റി ഉണ്ടാക്കുന്നത്‌?

evuraan said...

എന്താ കഥ...

പുതിയ AnjaliOldLipi, പിന്നെ അതിലും പുതിയ AnjaliOldLipi, പിന്നെ ഏറ്റവും പഴയ AnjaliOldLipi....

ഇതിനൊക്കെ പകരം, വേര്‍ഷന്‍ സംഖ്യകള്‍ ചേര്‍ത്തിറക്കി അഞ്ജലിക്ക് പേരിടാനുള്ള ബുദ്ധിമുട്ടുകള്‍ എന്താവും എന്നാലോചിച്ച് പോകുകയാണ്‍.

--ഏവൂരാന്‍

evuraan said...

വരമൊഴിയും (1.3.2) അഞ്ജലി (0.720) size: 424 KB ഒക്കെ ഇൻസ്റ്റാൾ ചെയ്ത ശേഷം, വരമൊഴി ഉപയോഗിച്ചാണിത്‌ എഴുതുന്നത്‌.

സണ്ണിയുടെ 2.6.0 കീബോർഡ്‌ (വാമൊഴി, malkeyboard)-യിൽ എഴുതുമ്പോൾ ൽ,ൾ,ൻ എന്നിവ ല്‌, ള്‌, ന്‌ എന്നിങ്ങനെയാണ്‌ വരുന്നത്‌.

മലയാളത്തിൽ എഴുതാൻ വാമൊഴി (കീബോർഡ്‌) ഉപയോഗിക്കുന്നവരുണ്ടോ ഇവിടെ? അതോ എല്ലാവരും വരമൊഴിയാണോ എഴുതാനുപയോഗിക്കുന്നത്‌?

അതു പോലെ, വരമൊഴി-യിൽ യൂണീകോഡിലേക്ക്‌ തട്ടാൻ ctrl-u ഞെക്കുമ്പോൾ, IE-ക്ക്‌ പകരം, ഫയർഫോക്സ്‌ വരുത്താനെന്തെങ്കിലും വഴിയുണ്ടോ?

മാർഗ്ഗനിർദ്ദേശങ്ങൾക്ക്‌ മുൻകൂർ നന്ദി...

ഏവൂരാൻ.

viswaprabha വിശ്വപ്രഭ said...

ഫയർഫോക്സിൽ നിന്നും ആദ്യമായി പോസ്റ്റു ചെയ്തു നോക്കുന്നു:

ൻ ൽ ൾ ർ ൺ

സണ്ണിച്ചായന്റെ കീമാപ്പ് രണ്ടു തരമുണ്ട്:
(1) കാർത്തിക തുടങ്ങിയ ചില്ലിടാത്ത ഫോണ്ടിനും
(2) പുതിയ തരം ചില്ലിട്ട അഞ്ജലി ഓൾഡ് ലിപി തുടങ്ങിയ ഫോണ്ടിനും.

രണ്ടാമത്തേത് ഉപയോഗിച്ചു നോക്കൂ.

ഇവിടെ വരമൊഴിയും വാമൊഴിയും ഉപയോഗിക്കുന്നുണ്ട് കൂട്ടുകാർ.
ഞാൻ ഈയിടെ ഉപയോഗിക്കുന്നത് പെരിങ്ങോടന്റെ ‘ക’ എന്നു വരുന്ന കീമാപ്പ് ആണ്. (ഇതിന് ഞാൻ ‘ലിന്മൊഴി’ linmozhi - mozhi for Linux) എന്നാണ് പേരിട്ടിരിക്കുന്നത്.

ഏവൂരാന്റെ പോസ്റ്റ് ശരിക്കു വന്നിട്ടുണ്ട്.
ഫയർഫോക്സിലേക്കു നേരിട്ടു വരുത്താൻ ഒറ്റ അടിക്കു വിദ്യയൊന്നും കാണുന്നില്ല. പക്ഷേ സിബുവിന് ഇത് നിഷ്പ്രയാസം പരിഹരിക്കാവുന്നതേ ഉള്ളൂ.

സണ്ണി | Sunny said...

ചില്ലിൽ തുടങ്ങുന്ന വാക്കില്ലാത്തതു കൊണ്ടാണ് കാണാത്തത്. ചില്ല് ആദ്യം കാണാൻ chill + _ ടൈപ്പ് ചെയ്യുക.

evuraan said...

നന്ദി.

ഈ പേജില് ‍ നിന്നുള്ള കീമാന്‍ ഉപയോഗിച്ചാണ്‍ ഇത് ടൈപ്പ് ചെയ്യുന്നത്.

വേറെ ഒരെണ്ണം ഇവിടെ കാണുന്നു.

രണ്ടും ഉപയോഗിച്ച് നോക്കിയിട്ടും ഇതു പോലൊക്കെയാണ്‍ വരുന്നത്.

ഞാന്‍, നമ്മള്‍ , നമ്മള്‍ക്ക് ഹിരണ്‍
---------------

വരമൊഴിയിലാണ്‌ ഈ വരിക്ക്‌ താഴെയുള്ളത്‌ എഴുതന്നത്‌

ഞാൻ, നമ്മൾ, നമ്മൾക്ക്‌ ൺ ൻ ർ

വ്യത്യാസമില്ലേ?

--ഏവൂരാൻ.

സണ്ണി | Sunny said...

Looks like you are using Keyboard for Kartika(മ icon). Use Keyboard for Anjali (അ icon). രണ്ടു വെബ്‍സൈറ്റിലും ഒരു file തന്നെയാണ്.
ഞാൻ, നമ്മൾ, നമ്മൾക്ക്, ഹിരൺ

evuraan said...

സണ്ണി,

ഇപ്പോൾ ശരിയായി. ബ്യൂട്ടിഫുൾ. മനോഹരം.

വളരെ നന്ദി...!!

അഞ്ജലി കൂടാതെയുള്ള ഫോണ്ടുകളും സപ്പോർ‍ട്ട് ചെയ്യുമെന്ന് അറിയില്ലായിരുന്നു.

അ ഐക്കണും, മ ഐക്കണും ഒക്കെ ഇപ്പം നോക്കിയിട്ടാണ് മനസ്സിലായത് തന്നെ. -- അങ്ങിനെ പല സംഭവങ്ങൾ ഉണ്ടെന്നു തന്നെ അറിവില്ലായിരുന്നു എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.

മാസങ്ങളോളം വാമൊഴി ഞാൻ ഉപയോഗിച്ചത് മ ഐക്കൺ ഇട്ടായിരുന്നു... വേണ്ടത് “അ” ഐക്കൺ ആണെങ്കിൽ തന്നെയും...!!

ഇതിനെ പറ്റി ഒരു വിശദമായ ഹൌറ്റു ഉണ്ടോ? ഞാൻ മലയാളത്തിൽ എഴുതുന്നത് (എന്റെ പ്രധാന താളിലെ) എങ്ങിനെ എന്നത് ഒന്ന് മാറ്റി എഴുതണം എന്നുണ്ട്, മറ്റുള്ളവർ‍ക്ക് ഉപയോഗപ്പെടുന്നെങ്കിൽ ആകട്ടെ...

നന്ദിയോടെ,

ഏവൂരാൻ.

പെരിങ്ങോടന്‍ said...

ഏവൂരാനെ,

വരമൊഴി എക്സ്പോർട്ട് ചെയ്യുന്ന യൂണികോഡ് ടെക്സ്റ്റ് ഫയർഫോക്സിൽ വരുത്താൻ DriveName:\Documents and Settings\UserName\Local Settings\Temp എന്ന ഫോൾഡറിൽ ചെന്ന് varamozhi-config.pl എന്ന ഫയലിലെ $browser വാല്യൂ മാറ്റൂ.

ഏവൂരാൻ ലിനക്സ് ആണ് ഉപയോഗിക്കുന്നതെങ്കിൽ മലയാളം എഴുതുവാൻ ഈ കീമാപ്പ് ഉപയോഗപ്രദമായേക്കും!

evuraan said...

പെരിങ്ങോടരെ,

നന്ദി.

ലിനക്സ് -- അക്കാര്യം പറഞ്ഞപ്പോഴാണ് ഈയൊരു കൂട്ടം ഓർ‍മ്മ വന്നത്.

ഡെബിയനോടുന്ന ഒരു പഴഞ്ചൻ പെട്ടിയിൽ, താങ്കളുടെ ഈ പോസ്റ്റിൽ പറയും പ്രകാരം ഫോണ്ടുകൾ ഉപയോഗിക്കുന്നുണ്ട്.

പ്രമുഖ ദിനപത്രങ്ങൾ വളരെ നന്നായി കാണപ്പെടുമെങ്കിലും, യൂണീകോഡുള്ള മലയാളം പേജുകൾ അത്ര പോര. സ്ക്രീൻ ഷോട്ട്

/etc/defoma/hints/localfonts.hints -യിൽ, ഇവയെല്ലാം ഡിഫൈൻ ചെയ്തിരിക്കുന്നു:

AnjaliOldLipi, Matweb, Manorama, ML-TTKarthika, Thoolika-Regular

യൂണീകോഡല്ലാത്തത് എന്നറിയാവുന്ന ഫോണ്ടുകളുടെ Encoding = Symbol എന്നാക്കിയിട്ടുണ്ട്. ഉദാ: മനോരമയുടെ ഫോണ്ട് കയറി വന്നത്, Encoding = Unicode എന്നായിരുന്നു.

ലിനക്സിൽ, താങ്കൾ മലയാളം ബ്ലോഗുകകൾ വായിക്കുവാൻ specifically ഏത് ഫോണ്ടാണ് ഉപയോഗിക്കുന്നത്?

വരമൊഴി അൺ‍ടാർ ചെയ്യുമ്പോൾ, ഒന്നിലധികം യൂണീകോഡ് മലയാളം ഫോണ്ടുകൾ കണ്ടതിനാലാണ് ഈ ചോദ്യം.

നന്ദി,

ഏവൂരാൻ.

പെരിങ്ങോടന്‍ said...

ഏവൂരാനെ,
ലിനക്സിൽ മലയാളം റെൻഡറിൻങ പെർഫക്റ്റ് ഒന്നുമില്ല. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്നൊരു ഓർഗനൈസേഷൻ ഗ്നോമിലും കെ ഡെസ്ക്ടോപ്പിനും വേണ്ടിയുള്ള റെൻഡറിങ് പാച്ചസൊക്കെ ഇറക്കിയിരുന്നു, അതെല്ലാം പഴയതാണ്, ഞാൻ ഉപയോഗിക്കുവാൻ ശ്രമിച്ചിട്ട് നടന്നില്ല. ഏവൂരാന് കൂട്ട്യാൽ കൂടുമോയെന്ന് നോക്കൂ. പിന്നെ താങ്കളുടെ സ്ക്രീൻഷോട്ട് കാണുവാനായില്ല. ഫോട്ടോസ് ഫ്രം ബ്ലോഗർ ഇവിടെ ബ്ലോക്ക്ഡ് ആണ്. വേറെ എവിടെയെങ്കിലും ഒന്ന് പോസ്റ്റ് ചെയ്യുമോ കാണുവാൻ താല്പര്യപ്പെടുന്നു.

സിബു::cibu said...

വരമൊഴി 1.3.2-ൽ ഇങ്ങനെ പലതരം യുണീക്കോഡ്‌ ഫോണ്ടുകളുണ്ടോ? ഏതാണതൊക്കെ? ഞാൻ ഡൌൺലോഡ്‌ ചെയ്തു നോക്കിയപ്പോൾ, AnjaliOldLipi-0.720.ttf-ഉം Matweb.ttf-ഉം മാത്രമേ കണ്ടുള്ളൂ..

മലയാളത്തിലെ യുണീക്കോഡിനെ പറ്റി FAQ-ൽ ഞാനെഴുതിയിട്ടുണ്ട്‌. പോരായ്മകൾ അറിയിക്കൂ.

evuraan said...

പെരിങ്ങോടരെ,

റെൻഡറിങ്ങ് ഇത്ര മോശമാവുമോ ലിനക്സിൽ?

സ്ക്രീൻ ഷോട്ട് ഇവിടെ അപ്‍ലോഡ് ചെയ്തീട്ടുണ്ട്, കാണാൻ പറ്റിയില്ലെങ്കിൽ‍ അറിയിക്കുക..


--ഏവൂരാൻ

Anonymous said...

ഏവൂരാനെ ഒരു സംശയം,
സ്ക്രീൻഷോട്ട് വിൻഡോസിലേയോ ലിനക്സിലേയോ? ഉപയോഗിച്ചത് ഫയർഫോക്സ് ആയതുകൊണ്ടും ലിനക്സിലെ വിഡ്ജെറ്റ്സ് ഏതൊക്കെ രൂപത്തിലുള്ളത് ഉണ്ടാവുമെന്നും തീർച്ചയില്ലാത്തത് കൊണ്ടും ആവിർഭവിച്ച ഒരു സംശയമാണ്, ദയവായി തീർത്തു തരിക.

പെരിങ്ങോടൻ

evuraan said...

പെരിങ്ങോടരെ,

ലിനക്സ് തന്നെ...

cygwin-ന്റെ X server ഉപയോഗിച്ച് എന്റെ എക്സ്.പി ലാപ്‍റ്റോപ്പിൽ ഡെബിയനിലെ ഫയർ‍ഫോക്സ് ഉപയോഗിച്ചതാണ്.

--ഏവൂരാൻ.

പെരിങ്ങോടന്‍ said...

ഏവൂരാനെ അത്രയ്ക്കങ്ങോട്ട് മോശമാണെന്ന് തോന്നുന്നില്ല. ഈ ലിങ്കുകൾ ഒന്ന് ശ്രദ്ധിക്കൂ (സ്ക്രീൻഷോട്ട്).

മലയാളം KDE, മലയാളം Gnome.

കിരണ് ‌ kiran said...

I have the same complaint as evuraan.
See this screenshot in Gnome.

പെരിങ്ങോടന്‍ said...

Simple,

You have it? or you had it? You can trick firefox to use AnjaliOld lipi for western fonts, thus getting better malayalam rendering. See my screenshots!

As far as I understood, complex script rendering is a two sided coin: Font on one side and rendering engine (in our case PANGO) on other side. So get latest Software and latest fonts.

കിരണ് ‌ kiran said...

Again, I am not able to get Anjali from the drop down when i select Western. I get it only when Unicode is selected. Any ideas why?

കിരണ് ‌ kiran said...

sWaRRy.. I got it now. It was shown separately. But still rendering is same. I'll roam around and try to find some solution probably from ur blog or someone else's