Saturday, August 27, 2005

കൈരളി ടീവിക്കാരുടെ ആംഗലേയം

കൈരളി ടീവിയുടെ പുതിയ ചാനലിന് പീപ്പിൾ ടീവി എന്ന പേരിട്ടതിനെ പറ്റി ചിന്തയിലെ ലേഖനം കണ്ടു. (1)

പുതിയ സം‍രംഭത്തിന് ഇം‍ഗ്ലീഷിൽ വാലുകെട്ടിയെങ്കിലും, സഖാക്കൾക്ക് ആംഗലേയവും ഇതു വരെ വഴങ്ങിയ മട്ടില്ല.

വീട്ടിലെ ഡി.റ്റി.എച്ച്-ന്റെ ആന്റിന ഉപയോഗിച്ച് ഈ പുതിയ ചാനൽ ട്യൂൺ ചെയ്യാൻ വേണ്ട വിവരങ്ങൾക്കായി അവരുടെ വെബ്‍സൈറ്റിൽ (2)  ഒന്ന് ചെന്നു.

ഞെട്ടിപ്പോയി.

ഡിഷുണ്ടായാൽ മാത്രം പോര. സ്വന്തമായിട്ട് ഉപഗ്രഹം കൂടി ഉണ്ടെങ്കിൽ മാത്രമെ കൈരളി ട്യൂൺ ചെയ്യൽ നടക്കൂ.

വിശ്വാസം വരുന്നില്ല, അല്ലേ?

ഇതാ, പേജിന്റെ സ്ക്രീൻ ഷോട്ട്. (3)

താങ്കൾക്ക് വീട്ടിൽ ഡിഷും, റിസീവറും ഉണ്ടെങ്കിൽ താങ്കളുടെ “ഉപഗ്രഹത്തെ“ 83 ഡിഗ്രി കിഴക്കോട്ട്, ഇന്റത്സാറ്റ് എന്ന ഉപഗ്രഹത്തിനു നേരെ തിരിക്കണമത്രെ.

സ്വന്തമായിട്ട് ചുമടിറക്കുന്നത് , കൈലികേറ്റിയുടുത്ത് തുട ചൊറിഞ്ഞ് നിന്ന് കണ്ട് രസിക്കുന്നവർക്ക് “നോക്ക്കൂലി” കൊടുക്കേണ്ട ഈ നാട്ടിൽ, ടീവി കാണേണ്ടവർ അവരവരുടെ  ഉപഗ്രഹം സംഘടിപ്പിക്കണമെന്നൊക്കെ പറഞ്ഞാൽ, പ്രയാസമാണേ..

തീർന്നില്ല, അതേ പേജിൽ, യൂറോപ്പിലെ കാണികൾക്കായി എങ്ങിനെ ട്യൂൺ ചെയ്യണം എന്ന് പറയുന്നിടത്ത്, തിരശ്ചീനം എന്ന വാക്കിന് പുതിയ ഇംഗ്ലീഷ് വാക്കും അവർ കണ്ട് പിടിച്ചിരിക്കുന്നു. (3)

മുതലാളിത്തത്തിനെതിരെ മുക്കിനും മൂലയിലും കൊടികുത്തുന്ന ഇവർക്ക്, അവരുടെ സ്വന്തം വ്യാവസായിക സം‍രംഭമായ ടെലിവിഷൻ ചാനലിന്റെ കാര്യം ചൊവ്വേ നേരെ ഒരു വെബ്‍പേജിൽ പറയാൻ കൂടി കഴിയില്ലെന്നോ?

അടുത്ത തവണ ഭരണത്തിലേറുമ്പോളും വ്യവസായ വകുപ്പ് ഇവരു തന്നെയമ്മാനമാടും എന്നതോർക്കുമ്പോൾ...!!

3 comments:

സു | Su said...

:)

കലേഷ്‌ കുമാര്‍ said...

സത്യമാണ്. പീപ്പിൾ റ്റ്യൂൺ ചെയ്യാനായി ഞാ‍ൻ അവരുടെ വെബ് സൈറ്റിൽ പോയിരുന്നു. പീ‍പ്പിളിനെ കുറിച്ചുള്ള സംഭവം ഒരു പോപ്പ് അപ്പ് ആയിട്ടാണ് വരുന്നത്. ഇപ്പഴത്തെ ഒരുമാതിരിപ്പെട്ട ബ്രൌസറുകളൊക്കെ പോപ്പ് അപ്പ് ബ്ലോക്ക് ചെയ്യുമെന്ന് അറിയാത്ത ഏതോ മിടുക്കനാണ് ആ പേജ് ചെയ്തേക്കുന്നത്. അന്ന് അതിൽ ഫ്രീക്വൻസി പോലും മര്യാദയ്ക്ക് അതിൽ കൊടുത്തിരുന്നില്ല. ഞാ‍ൻ ഈ പോരായ്മകളൊക്കെ ചൂണ്ടിക്കാട്ടി അവർക്ക് ഒരു ഈ-മെയിലും അയച്ചിരുന്നു.

ചില നേരത്ത്.. said...

ഏവൂരാന്‍,
കണ്ടുപിടുത്തങ്ങള്‍ക്ക്‌ നന്ദി.
എന്നാണാവോ ഇവര്‍ക്ക്‌ ഇ വിഷന്‍ നെറ്റ്‌വര്‍ക്ക്‌ 'സ്റ്റേറ്റ്‌ ഓണ്‍ഡ്‌' ആയത്‌?. അതേ തുലാസില്‍ തൂക്കുമ്പോള്‍ ഇന്റര്‍നെറ്റ്‌ സിറ്റി നൂറുവട്ടം 'സ്റ്റേറ്റ്‌ ഓണ്‍ഡ്‌' ആണ്‌. കൈരളി ബൂലോഗം മുഴുവന്‍ കാണിക്കുന്നതിന്ന് മുന്‍പ്‌ കൈരളിക്കാര്‍ ബൂലോഗമൊന്ന് ചുറ്റികാണട്ടെ,.
-ഇബ്രു-