Thursday, October 13, 2005

ചന്ദനമണിവാതിൽ പാതി ചാരി...

“പൂമാനമെ, ഒരു രാഗമേഘം താ..”
“ഏതോ വാർമുകിലിൻ കിനാവിലെ”

ശ്രുതിമധുരമായ ഗാനങ്ങളാലപിച്ച മലയാള ഗായകൻ ജി. വേണുഗോപാൽ - ജനതയുടെ ചുണ്ടിലൂറുന്ന പാട്ടുകൾക്ക് റോയൽറ്റി ചോദിക്കാത്ത, ഗാന്ധർവ്വ പരിവേഷമില്ലാത്ത, സാധാരണക്കാരനായ ഈ ഗായകനുമായുള്ള അഭിമുഖം ഇവിടെ വായിക്കാം.

9 comments:

പാപ്പാന്‍‌/mahout said...

ഏവൂരാനേ, പെരുത്തു നന്ദി.
വേണുഗോപാൽ പാടിയ “അഷ്ടപദി” ഗാനങ്ങൾ എനിക്കു നന്നായി ഇഷ്ടപ്പെട്ട ഒരു സാധനമാണ്. “ചന്ദനചർച്ചിത” വേണു പാടുമ്പോൾ അതിന്റെ മുഴുവൻ erotic സൌന്ദര്യവും തെളിയുന്നപോലെ തോന്നും.

Thulasi said...

നന്ദി,വേണു എൻ പ്രീയ ഗായകൻ.
പാപ്പാനു വേണ്ടി ജോ പാടീട്ടുണ്ട്‌,വേണൂന്റെ പാട്ട്‌.
http://www.joplanet.com/blog/

rathri said...

ഒന്നാം രാഗം പാടി മലയാളി മനസ്സിൽ കയറിയ ഈ സുന്ദരനായ പാട്ടുകാരന്റെ ഗാനമേള കേട്ടത്‌ കുറച്ചു ദിവസങ്ങൾക്കു മുമ്പ്‌.
സ്റ്റേജിൽ കോപ്രായം കാട്ടാതെ പാടുന്ന ഈ ഗായകൻ മലയാളികൾക്കു സമ്മാനിച്ചതു എന്നെന്നും ഓർക്കാവുന്ന ഒരുപിടി ഗാനങ്ങൾ.

പെരിങ്ങോടന്‍ said...

പാപ്പാനെ,

വേണുഗോപാൽ അഷ്ടപദി പാടിയിട്ടുണ്ടോ? രാസേ ഹരിമിഹയും മറ്റും? ഈയിടെ വേണു പാടിയ ചില കവിതകൾ കേട്ടപ്പോൾ എനിക്കെന്തോ അദ്ദേഹത്തിന്റെ ഗാനങ്ങളിൽ സാധാരണ കാണുവാറുള്ള വ്യത്യസ്തതയൊന്നും തോന്നിയില്ല. ചിലപ്പോൾ കവിതകൾ കവികൾ തന്നെ പാടികേട്ടതൊരു ശീലമായതുകൊണ്ടുമാവാം!

പാപ്പാന്‍‌/mahout said...

പെരി -> മനോരമ മ്യൂസിക് ഇറക്കിയ “അഷ്ടപദി” എന്ന സിഡി ആണെന്റെ കൈവശമുള്ളത് (വേണു, രാധികാതിലക്). അടിപൊളി. “രാസേ ഹരിമിഹ” ഇല്ല. “പ്രളയപയോധി”, “പ്രിയേ ചാരുശീലേ”, “ചന്ദനചർച്ചിത” ഇവയാണ് വേണു പാടിയവ.

പാപ്പാന്‍‌/mahout said...

(തുളസീ -> ഞാൻ ഇപ്പോ ജോയുടെ പാട്ടു കേട്ടുകൊണ്ടിരിക്കുകയായിരുന്നു :))

Achinthya said...

ഒരു സംശയം...പൂമാനമേ...പാടീതു വേണു അല്ലല്ലോ?

evuraan said...

അചിന്ത്യേ,

പൂമാനമെ എന്ന പാട്ട് -- കാസെറ്റിലതു വേണുവിന്റെ ശബ്ദത്തിലും സിനിമയിൽ മർക്കോസിന്റെ ശബ്ദത്തിലുമായിരുന്നു എന്നാണ് അഭിമുഖത്തിൽ പറയുന്നത്.

ആ പാട്ട്, നമ്മളൊക്കെ കേട്ട് പഴകിയത് വേണുവിന്റെ ശബ്ദത്തിലല്ലേ?

--ഏവൂരാൻ.

evuraan said...

വേണുഗോപാലിനെ പറ്റി കൂടുതൽ ഇവിടെ..