Monday, November 07, 2005

വിഷ്‍ഫുൾ തിങ്കിങ്ങ്

നാട്ടിലെ ഐഡിയ സെല്ലുലർ (1) -- എസ്ക്കോട്ടലിന്റെ പുതിയ അവതാരം.

പുനരവതാരത്തിനു് മുൻപ്, നമ്പർ@escotelmobile.com എന്നൊരു ഈമെയിൽ അയച്ചാൽ ഉപഭോക്താവിനത് എസ്.എം.എസ് ആയി അയാളുടെ സെൽഫോണിൽ കിട്ടുമായിരുന്നു. വിദൂരങ്ങളിൽ നിന്നും വേണ്ടപ്പെട്ടവരുമായ് എളുപ്പം ബന്ധപ്പെടാൻ ഇത് ഒരുപാട് സഹായകമായിരുന്നു.

“ആൻ ഐഡിയ ക്യാൻ ചേയ്‍ഞ്ച് യുവർ ലൈഫ്” എന്നൊക്കെ തട്ടിവിടുന്നുണ്ടെങ്കിലും, പുനരവതാരത്തിന് ശേഷം ഈ പ്രൂവൺ ഐഡിയ അവരെടുത്ത് തോട്ടിലെറിഞ്ഞു.

“സ്റ്റേയ് കണക്ടഡ്” -- അവരുടെ വേറൊരു പരസ്യം (2).

കണക്ടഡായിരിക്കണമെങ്കിൽ, യാഹൂ മെസ്സഞ്ചറിൽ നിന്നും ടെക്സ്റ്റ് അയച്ചാൽ മതിയെന്നതാണവരുടെ വാദം.

നെറ്റ് അക്സസ്സ് ഉള്ളവർക്കെല്ലാം യാഹൂ മെസ്സഞ്ചറുണ്ടെന്ന് ഇവരോടാരു പറഞ്ഞു?

ലോകമാസകലമുള്ള സെൽ‍ഫോൺ നെറ്റ്വർക്കുകൾ email-to-sms gateway-കൾ വിന്യസിക്കുമ്പോൾ, അത് എടുത്ത് കളയാൻ ഇക്കൂട്ടാരെ പ്രേരിപ്പിച്ചതെന്താവുമെന്ന് മനസ്സിലാവുന്നില്ല.

വിഷ്‍ഫുൾ തിങ്കിങ്ങ് എന്നൊക്കെ പറയുന്നത് ഇതായിരിക്കും.

3 comments:

കലേഷ്‌ കുമാര്‍ said...

സത്യമാ!

dotcompals said...

ഉപഭോക്തസേവനം എന്നതിനു പകരം ഉപഭോക്താവിന്റെ പോക്കറ്റ് കാലിയാക്കുക എന്ന ഒരറ്റ ലക്ഷമാണ് ഇവുടത്തെ മൊബെല്‍ കമ്പനികള്‍ക്ക്.

സു | Su said...

:)