Sunday, November 13, 2005

പക്ഷിയിടി

പക്ഷിയിടിച്ചതിനാൽ വിമാനം വൈകിയെന്നൊക്കെ വാർത്തകൾ ഒരുപാട് കണ്ടിട്ടുണ്ട്.

ഒരു ചെറിയ പക്ഷിയിടിച്ചാൽ മുട്ടൻ വിമാനങ്ങൾക്ക് കേട്പാടുകൾ സംഭവിക്കുക എന്നത് വിശ്വസിക്കാൻ പ്രയാസം തോന്നുക സ്വാഭാവികം.

വിമാനങ്ങളുടെ ഉയർന്ന വേഗതയിൽ പക്ഷികൾ ഒരുപക്ഷെ വെടിയുണ്ടകളെക്കാൾ ആപത്‍ക്കരമെന്ന് തന്നെ പറയാം.

പക്ഷിയിടിച്ചാലെന്ത് പറ്റുമെന്ന് കാണാൻ ചിത്രങ്ങൾ കാണുക.

കുറിപ്പ്: ഇവയൊന്നും തന്നെ ഞാനെടുത്തതല്ല.

11 comments:

.::Anil അനില്‍::. said...

ആദ്യത്തെ പടം കണ്ടിട്ട് തലപെരുക്കുന്നു.
അവിശ്വസനീയം.

അതുല്യ said...

പണ്ടു, എന്റെ (ഞങ്ങളുടെ) എയർ ബേസിൽ, 450 ഓളം ദിവസ കൂലി തൊഴിലാളികൾ, റൺ-വേെ പരിസരത്തെ കടലാസും, ചപ്പും പെറുക്കാൻ മാത്രമായി ഉണ്ടായിരുന്നു.

ഈ ചപ്പോ, ചവറോ, തീൻബാക്കിയോ തിന്നാൻ വരുന്ന, ഒരുപാടു ഉയരത്തിൽ പറക്കാത്ത കാക്ക പോലും, ഉയരങ്ങളിൽ പക്ഷിയിടിച്ച അഘാതത്തോടൊപ്പം തന്നെ ദുരന്തമില്ലങ്കിലും, വിമാനകമ്പനികളുടെ നഷ്ടകണക്കുകളിൽ വലിയ സ്താനം കയറിപിടിക്കുന്നു.

ഒരൽപം ഉയർന്ന ടേക്ക്‌ ഓഫിൽ തന്നെ പക്ഷി/കാക്ക ഇഞ്ജിനകത്തു കയറിയാ, അന്നത്തെ റെക്കി-കൾ (recci) മുടങ്ങുകയും, ട്രയിനീസിന്റെ ഫ്ലിയിംഗ്‌ സമയം കുറയുകയും ചെയ്യുന്നു, പിന്നെ വിമാനത്തിനുണ്ടാവുന്ന കേടുപാടുകൾ വേറെയും.

പക്ഷിയിടി(Bird Hit) ന്റെ ചെക്കിങ്ങിനു തന്നെ ഒരു പാടു ലോഗു ബുക്കുകൾ സൂക്ഷിക്കപെടുന്നു, എഞ്ജിന്റെയോ, മറ്റു ബോടി പരിസരത്തോ ഒരു ചോരപാടു കണ്ടാ, ഒരു പാതി പിടയുന്ന ജീവൻ ആ വിമാനത്തിനകത്തില്ലാന്നു ഒരു പരിപൂർണ്ണ വിശ്വാസത്തിനു ശേഷമേ പിന്നെ ഒരു ഫ്ലയിംഗ്‌ ക്ലീയറൻസു കൊടുക്കുള്ളു. പൈലട്ടിന്റെ കോക്‌-പിറ്റിലേ ഒരു പറക്കും അടയ്കാകീളിയേ (വാലാട്ടി കിളി) ഒന്നലോചിച്ചു നോക്കൂ....

കലേഷ്‌ കുമാര്‍ said...

വല്ലാത്ത പടങ്ങൾ തന്നേ!

സു | Su said...

:)

evuraan said...

പരീക്ഷണം..!!

evuraan said...

പരീക്ഷണം..!!

:)

evuraan said...

പരീക്ഷണം..!!

Trial 3..!!

evuraan said...

commenting after I removed my gmail filter..!!

Links to comments.

വിശാല മനസ്കന്‍ said...

ഏവൂരാനേ.. താങ്ക്സ്‌.

വക്കാരിമഷ്‌ടാ said...

ഓഹോ..ഒരു പക്ഷിക്ക് ഇത്രയൊക്കെ ചെയ്യാൻ പറ്റുമോ....തവള കണ്ടുപഠിക്കട്ടെ...പുള്ളിക്കാരൻ പണ്ട് എയറും പിടിച്ച് ട്രാൻസ്പോർട്ട് ബസ്സിന് അടയിരുന്നിട്ടെന്തായി... ഠും.....

ദേവന്‍ said...

മരിച്ചുപോയ സഹപ്രവര്‍ത്തകരെക്കുറിച്ച്‌ ഒരു ഇസ്രയേലി സൈറ്റില്‍ പറയുന്നതിങ്ങനെ

"ഫാല്‍ക്കണ്‍-15 ഉദ്ദേശം 1000 കിലോമീറ്റര്‍ സ്പീഡില്‍ പറക്കുകയായിരുന്നു. രണ്ടുകിലോയോളം തൂക്കമുള്ളൊരു കൊറ്റി മുന്നില്‍ പെട്ടുപോയി. പക്ഷിയുടെ ഭാരവും വിമാനത്തിന്റെ വേഗവും കണക്കാക്കുമ്പ്പോള്‍ എതാണ്ട്‌ 40 ടണ്‍ ആഘാതമാണ്‌ ആ ഇടിയില്‍ ക്യാപ്റ്റന്‍ റോണനും ക്യാപ്റ്റന്‍ യാരോണും ഏറ്റത്‌. 50 മില്ല്യണ്‍ ഡോളര്‍ വിലയുള്ള ആ വിമാനം വെറും ചാരമാകുന്നതിനു മുന്നേ തന്നെ എന്റെ സുഹൃത്തുക്കള്‍ സ്വര്‍ഗരാജ്യം പ്രാപിച്ചിരുന്നു..."

പക്ഷികളെ തുരത്താന്‍ ദുബായി പോലെ പല വിമാനത്താവളങ്ങളും അക്കോസ്റ്റിക്‌ ബേര്‍ഡ്‌ സ്കെയറിംഗ്‌ മെഷീന്‍(ഒച്ചവെച്ച്‌ വിരട്ടിയോടിക്കല്‍ യന്ത്രം ) ആണ്‌ ഉപയോഗിച്ചു വരുന്നത്‌. തിരുവനന്തപുരത്തും മറ്റും പഴഞ്ചന്‍ വെടിവെക്കല്‍ നിറുത്തി ജാസ്സി ഗിഫ്റ്റിന്റെ പാട്ടുകള്‍ വച്ചാല്‍ മതിയാവുമെന്നു തോന്നുന്നു