Friday, November 25, 2005

തനി മലയാളം ബ്ലോഗ്‍റോൾ

അവതരിപ്പിക്കുന്നു, ബ്ലോഗറിന്റെ ബ്ലോഗ്‍സെർച്ചുപയോഗിച്ചുള്ള തനിമലയാളം ബ്ലോഗ്‍റോൾ.

ചേരാൻ ആരും ആർക്കും ഈമെയിൽ അയയ്ക്കേണ്ട കാര്യമില്ല.

എന്നേം കൂടി ചേർക്കുവെന്നും പറഞ്ഞ് എങ്ങും പോയ് കമ്മന്റിടേണ്ട കാര്യമില്ല.

എഴുതാൻ യൂണീകോഡ് മലയാളം ഉപയോഗിക്കുക, പിന്നെ ഗൂഗിളെന്ന ലക്ഷ്മിചേച്ചിയെ ആട്ടിയോടിക്കാതിരിക്കുക.

അത്രമാത്രം..!

എല്ലാ 6 മിനിറ്റിലും അപ്‍ഡേറ്റ് ചെയ്യുന്നു.

തുടർച്ചയായ് അപഡേറ്റ് ചെയ്യപ്പെടുന്നു.

ഞാനിതുവരെ കണ്ടിട്ടു കൂടിയില്ലാത്ത ഒന്ന് രണ്ടെണ്ണം അവിടെ നിന്നും കണ്ടെത്തിയെന്നേ..!!

അഭിപ്രായങ്ങൾ അറിയിക്കുക.

അപ്‍ഡേറ്റ്:

(Mon Nov 28 00:11:05 EST 2005 )

ലിങ്കുകൾ പഴയ സ്ഥിതിയിലേക്ക് വന്നിട്ടുണ്ട് - ഐ.എസ്.പി-യുടെ ഔട്ടേജിന് പുറമേ, കരണ്ടും പോയതാണ് ഇത്രയും കുഴപ്പമായത്.

ലിങ്കുകൾ:

തനിമലയാളം ചുരുൾ, ഫീഡ്
പിന്മൊഴികൾ, ഫീഡ്

അപ്‍ഡേറ്റ്: (Sun Dec 18 22:08:24 EST 2005)

ഫയർവാളുകൾ വേലികെട്ടുന്നുണ്ടെങ്കില്, ഈ പോസ്റ്റ് കാണുക.

24 comments:

evuraan said...

പെരിങ്ങ്സ്, സിബു:

ഇതാ ആറ്റം ഫീഡ് തയാർ.

ദേവന്‍ said...

ഏകാന്തതയില്‍ ഏകാദശിനോറ്റിരുന്ന രണ്ടുമൂന്നാത്മാക്കളെ കണ്ടുകിട്ടി!!
ആറ്റവും മോളിക്യുളുമൊന്നും കണ്ടാല്‍ എനിക്കറിയാമ്മേലാ, പക്ഷേ സാധനത്തിന്‌ ഒരു പഴ്‌സ്‌-ഇന്‍ ബോട്ടുവലയുടെ കാര്യക്ഷമതയുണ്ടെന്നു തോന്നുന്നു; അടിത്തട്ടില്‍ മണലില്‍ കുരണ്ടിയിട്ടിരുന്ന തിരണ്ടിയെ വരെ പൊക്കിയല്ലോ..

കലേഷ്‌ കുമാര്‍ said...

ഇതിൽ മലയാളം മാത്രം മതി കേട്ടോ!
സംഭവം കൊള്ളാം :)

കേരളഫാർമർ/keralafarmer said...

യൂണിക്കോഡ്‌ മാത്രമുള്ള ബ്ലോഗുകൽ കണ്ടെത്തുവാനൊരിടം. അഞ്ചെലി ഓൾഡ്‌ ലിപിക്കൊരിടം അതു ഞാനിവിടെ കണ്ടെത്തി. എന്റെ വക അഭിനന്ദനങ്ങൾ.

കേരളഫാർമർ/keralafarmer said...
This comment has been removed by a blog administrator.
സിദ്ധാര്‍ത്ഥന്‍ said...

അഭിനന്ദനങ്ങൾ ഏവൂരാൻ

seeyes said...

ഇതൊരു നല്ല കാര്യം തന്നെ. ചുരുളിൽ പ്രത്യേക ഇടപെടൽ കൂടാതെ അക്ഷര വലിപ്പം ചെറുതിൽ നിന്ന് മീഡിയം ആയും എങ്കോഡിംഗ് യൂണീകോഡായും വരുത്താൻ വഴിയുണ്ടോ? ഇപ്പോൾ അങ്ങനെ അല്ല ഇന്റർനെറ്റ് എക്സ്പ്ളോറാറിൽ കാണുന്നത്.

വക്കാരിമഷ്‌ടാ said...

സംഭവം ഗംഭീരം. എന്റെ ബ്ലോഗുകളും അതിൽ കണ്ടപ്പോൾ ഒരു രോമഞ്ചം. നന്ദി.

evuraan said...

നന്ദി.

സിദ്ധാർത്ഥാ, ഇപ്പോൾ എൻകോഡിംഗ് എങ്ങിനെയുണ്ട്?

ഒരു ചെറിയ അക്ഷരപിശകുണ്ടായിരുന്നു, അത് തിരുത്തിയിട്ടുണ്ട്.

--ഏവൂരാൻ

വിശാല മനസ്കന്‍ said...

ബൂലോഗത്തെത്തിയ കാലം മുതൽ ഞാനാഗ്രഹിച്ചിരുന്ന ഒരു സംഭവമാണിത്‌. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഏവൂരാൻ എന്റ്‌ കമ്പനിക്ക്‌ എന്റെ ലാൽസലാം.

വര്‍ണ്ണമേഘങ്ങള്‍ said...

എന്റെ ബ്ലോഗിൽ കമന്റ്‌ ചെയ്തതൊന്നും വായിക്കാൻ മേലേ.....!

evuraan said...

ഐ.എസ്.പി -യ്ക്ക് വെട്ടുവാതം പിടിച്ചതിനാൽ ചുരുളിന്റെ പേജിലോട്ടുള്ള അക്സസ്സ് (രണ്ട് മണിക്കൂറുകളായി) പ്രശ്നഭരിതമാണ്.

എന്റെ ഏരിയയുലുള്ള 374 നോഡുകൾ റീച്ചബിളല്ല.

കോംകാസ്റ്റിനെ വിളിച്ചുണർത്തിയിട്ടുണ്ട്.

അസൌകര്യത്തിന് ക്ഷമാപണം.

evuraan said...

എന്റെ സെർവ്വറിന്റെ പ്രശ്നം തീരണമെങ്കിൽ
ഞായറാഴ്ചയാകും എന്ന് തോന്നുന്നു.

അതു വരെ, “തനി മലയാളം ബ്ലോഗ്‍റോൾ” പേജിലേക്ക് പോകാൻ
ഈ ലിങ്കുപയോഗിക്കു.


--ഏവൂരാൻ

evuraan said...

(Mon Nov 28 00:11:05 EST 2005 )

ലിങ്കുകൾ പഴയ സ്ഥിതിയിലേക്ക് വന്നിട്ടുണ്ട് - ഐ.എസ്.പി-യുടെ ഔട്ടേജിന് പുറമേ, കരണ്ടും പോയതാണ് ഇത്രയും കുഴപ്പമായത്.

ലിങ്കുകൾ:

തനിമലയാളം ചുരുൾ, ഫീഡ്
പിന്മൊഴികൾ, ഫീഡ്

സിബു::cibu said...

ഏതോ പള്ളിയില്‍ അച്ചനെ അത്യാവശ്യമായി വേണമല്ലോ. എന്താഅതിനിപ്പൊ ഒരു വഴി? :))

ഫീഡില്‍ ഡൂപ്ലികറ്റുകളും ഇല്ലാത്തലിങ്കുകളും ഒഴിവാക്കാനും ഒരുപായം വേണമല്ലോ...

evuraan said...

കണ്ടു. ഞാനുദ്ദേശിക്കുന്ന പള്ളിയാണെങ്കിൽ കർത്താവ് തമ്പുരാനിറങ്ങി വരേണ്ടി വരും. (ഫിലാ..)

അടുത്ത റൺ മുതൽ ഇഷ്ടന്റെ ബ്ലോഗ് ഒഴിവാക്കാം.

ഡ്യൂപ്ലിക്കേറ്റിന്റെ കാര്യം: ടൈറ്റിലിലും ലിങ്കിലും വ്യത്യാസമുള്ളത് കൊണ്ടാണവ വരുന്നത്. ചില പോസ്റ്റുകൾ തീർന്ന ശേഷം ഭംഗികൂട്ടാനായ് അപ്‍ഡേറ്റ് ചെയ്യുന്നത് കൊണ്ടുമാവാം.

പൊതുവെ പുതിയ എൻ‍ട്രികളിലാണ് അവ കൂടുതലായ് കാണുന്നത് - ബ്ലോഗറിന്റെ അടുത്ത മേയൽ വരെ നമുക്ക് കാത്തിരിക്കാനാവില്ലല്ലോ?

--ഏവൂരാൻ

.::Anil അനില്‍::. said...

ഏവൂരാന്റെ പാതാളക്കരണ്ടി വലിയ ഒരു ചതിയാണ് “Syro-Malankara Catholic Churches in USA
മലങ്കര സഭ എങ്ങനെ അമ്മേരിക്കയിൽ വളർത്താം. നിങ്ങളുടെ നിർദ്ദേശങ്ങൽ ഇവിടെ പോസ്റ്റ് ചെയ്യൂ.“
( http://malankarachurch.blogspot.com/2006/08/priests-in-usa.html) എന്ന ബ്ലോഗിനോടു ചെയ്തത്. ഇന്നവിടെ നോക്കിയപ്പോൾ അത് റാഗിംഗ് നടന്ന കോളേജുമാതിരിയുണ്ട്.

evuraan said...

സിബു,

കമ്മന്റിയതു പോലെ, ഡ്യൂപ്ലിക്കേറ്റുകളും കാലി ലിങ്കുകളും ഇല്ലാതാക്കിയിട്ടുണ്ട്.

അനിലേ, എസ്.എം.ഈ. പോലത്തെ ലിങ്കൊന്നും ഇനി മുതൽ വരില്ലാ.. :)

ഇനിയെന്ത് വേണം? അഭിപ്രായങ്ങൾ സ്വാഗതം,

seeyes said...

ഏവൂരാന്റെ പാതാള കരണ്ടിയിൽ നിന്നും ചിലതൊക്കെ ചിലപ്പോഴൊക്കെ ചാടി പോകുന്നുണ്ടെന്നു തോന്നുന്നു. അ, ആ, ഇ, ഈ എഴുതാതെ പടം ഇട്ടപ്പോൾ വന്നു. എഴുതി പിന്നെ ഇട്ടപ്പോൾ വന്നില്ല. കുമാറിനും (http://frame2mind.blogspot.com/2005/12/blog-post.html) ഈ പ്രശ്നം ഉണ്ടായെന്നു തോന്നുന്നു.

evuraan said...

സീയെസ്സ്,

ആ,ഈ എന്നൊക്കെ പടത്തിന് താഴെ ഇട്ടത് കൊണ്ട് മാത്രം അവ വരണമെന്നില്ല - പടം മാത്രമെയുള്ളെങ്കിൽ, സെർച്ചാൻ സ്ട്രിങ്ങില്ലെന്ന കാരണത്താൽ ഒരു പക്ഷെ റിലവൻസി കുറഞ്ഞതാവാം ഇവിടെ വരാഞ്ഞതിന് കാരണം.

ഉദാഹരണത്തിന് ആ പടങ്ങളുടെ എക്സാറ്റ് ടൈറ്റിൽ സെർച്ചിയാൽ, ആ പോസ്റ്റുകൾ ഫലത്തിൽ (റിലവൻസി/തീയതി) മുൻപന്തിയിൽ കാണും. അതല്ല, ആ/ഈ/ഊ എന്നൊക്കെ ഒന്ന് രണ്ട് പ്രാവശ്യം വന്നാൽ, 100 എണ്ണത്തിന് പിന്നിലായിപ്പോകും - ബ്ലോഗറീന്ന് 100 എണ്ണം വരെ മാത്രമെ ഒരു സമയത്ത് വലിച്ചെടുക്കാനുമൊക്കൂ.

ഇനി ടൈറ്റിലിനായ് സെർച്ചാമെന്ന് വെച്ചാൽ, മലയാളത്തിലെന്തുമ്മാത്രം വാക്കുകളാ..?

കുമാറിനോട് പറഞ്ഞ പോലെ, സെർച്ച് റിഫൈൻ ചെയ്യുക എന്നത് ഒരു തുടർച്ചയായ പരിപാടിയാണ്.

ഇനിയും എന്തെങ്കിലും മിസ്സാകുന്നു എന്ന് തോന്നുന്നെങ്കിൽ ദയവായ് എന്നെ അറിയിക്കുക.

ഇങ്ങനെ വീണും തടഞ്ഞും ഒരു നാൾ...


--ഏവൂരാൻ

.::Anil അനില്‍::. said...

Q-Tel evuraan.blogdns.org ബ്ലോക്കിയെന്നു കേട്ട് അതിശയിച്ചിരിക്കുകയായിരുന്നു. രാവിലെ ഏവൂരാന്റെ മറുകുറി വായിച്ച നേരം വരെയും evuraan.blogdns.org ഇവിടെ അയിത്തമൊന്നുമില്ലായിരുന്നു. ദാ ഇപ്പോ അതിവിടെയും സംഭവിച്ചിരിക്കുന്നു. :(
ഈ അയിത്തത്തിന്റെ പിന്നിലെ ഒരിത് എന്താന്നൊന്നറിയാനെന്തുവഴി?

viswaprabha വിശ്വപ്രഭ said...

ഈ ചുരുള്‍ ഞങ്ങളുടെ നാട്ടില്‍ ഇന്നേവരെ വിടര്‍ന്നിട്ടില്ല! (ISP Blocks!)

evuraan said...

വിശ്വം,

മലയാളം ബ്ലോഗുകളുടെ ലിസ്റ്റ്‍ എന്താണോ അനിസ്ലാമികമായത്, അവിടെ?

ഈ പോസ്റ്റ് കണ്ടിരുന്നോ?

ലിങ്ക്

യാമിനിമേനോന്‍ said...

എന്തോ എന്റെ ബ്ലോഗ്ഗ് തനിമലയാളത്തില്‍ ലിസ്റ്റുചെയ്യുന്നില്ല.ഞാനൊരു പുതിയ ബ്ലോഗ്ഗര്‍ ആണ്....കഴിയുന്നവര്‍ സഹായിക്കുക

yaminimenonthiruvalla@gmail.com