Tuesday, November 29, 2005

ഐ.പി.എസ് -കാരന് വട്ടിളകുമ്പോൾ

കൂടെ ജോലിചെയ്യുന്നവരിൽ നിന്നും കേട്ട ഒരു സംഭവ കഥ: വിവാഹിതനും, രണ്ട് കുട്ടികളുടെ പിതാവുമായുള്ള നാൽ‍പത് വയസ്സോളം പ്രായമുള്ള ഒരാൺപിറന്നവന്‌ ഒരു ദിവസം തോന്നുന്നു താൻ സ്ത്രീയാണെന്ന്. വിവാഹമോചനം നേടി, നീണ്ട അവധിയെടുത്ത്, ഹോർമോൺ ചികിത്സയ്ക്ക് (അതോ ദുരുപയോഗമോ?) പുറമേ ലിംഗപരിവർത്തന ശസ്ത്രക്രിയയും ചെയ്ത് ഡയാനയായി. ഏതോ ഒരുത്തൻ അവളെ കെട്ടാനും തയ്യാറായി. എന്റപ്പനിപ്പം ഒരഞ്ചാറ് വർഷമായ് പെണ്ണായെന്ന് പറയേണ്ടി വന്ന പിള്ളേരുടെ കഷ്ടകാലം. സ്നേഹിച്ച് കെട്ടിയ മുൻ‍ഭർത്താവിപ്പോൾ വേറൊരു പുരുഷന്റെ ഭാര്യയാണെന്ന് പറയേണ്ടി വരുന്ന ഭാര്യയുടെ കഥ. ആണായിരുന്ന മാനേജർക്കൊപ്പം സ്ത്രീകൾക്കുള്ള ബാത്ത്‍റൂമിൽ പോകാൻ വിസ്സമതിച്ച സഹപ്രവർത്തകമാരുടെ കഥ.

ജീവിതത്തിൽ പ്രത്യേകിച്ച് അല്ലലൊന്നുമില്ലാത്ത ഏതോ ഒരു ഭ്രാന്തൻ സായിപ്പിന്റെ കഥയെന്ന് കരുതി ആശ്വസിക്കാം -- അല്ലേ...??

പത്രത്തിൽ കണ്ടൊരു ലേഖനം - ലഖ്‍നോ പോലീസ് ഐ.ജി. ഡി.കെ പാണ്ഡെയുടെ കഥ.

നവാബി ശൌക്കെന്ന് പറഞ്ഞ് ചിരിച്ച് തള്ളാറുള്ള മാതിരി ഇക്കുറി പറ്റില്ല; ന്യായീകരിക്കാൻ വി.എച്.പി-യും കൂട്ടിനുണ്ട്.

പോരേ പൂരം.

വായിച്ചിട്ടില്ലാത്തവർക്ക് വേണ്ടി, ഏഭ്യൻ പാണ്ഡെയുടെ ചിത്രവും ലേഖനവും: (കടപ്പാട്: മലയാള മനോരമ ഞായറാഴ്ച പതിപ്പ്)(അക്ഷരപ്പിശകുകൾ “കൺ‍വെർഷനിൽ” പറ്റിയത്...)

പ്രാര്‍ഥനാമുറിയില്‍ നിന്നു പുറത്തിറങ്ങി വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടി പ്പുണര്‍ന്നു പാണ്ഡെ ഭാര്യ വീണയോടു പറഞ്ഞു. ഇത്‌ ഭഗവാന്‍ കൃഷ്ണന്‍. ഞാന്‍ കൃ ഷ്ണന്റെ രാധ."

അന്നു മുതല്‍ പാണ്ഡെ രാധയായി. പാന്റ്സും ഷര്‍ട്ടും ഉപേക്ഷി ച്ചു. സല്‍വാര്‍ കമ്മീസ്‌ ധരിച്ചു. സീമന്തരേയില്‍ സിന്ദൂരമിട്ടു. ലിപ്സ്റ്റിക്‌ തേച്ചു. രണ്ടു കൈകളിലും മുത്തുപതിപ്പിച്ച തിളക്കമുള്ള വളകളിട്ടു. ലക്നൌവിലെ ഐ. പി.എസ്‌. കോളനിയിലുള്ള വീടിനു മുന്നില്‍ നിന്നു ഡി.കെ. പാണ്ഡെ ഐ.പി.എസ്‌.' എന്ന ബോര്‍ഡ്‌ നീക്കി. പകരം പുതിയ ബോര്‍ഡ്‌ വച്ചു.- ദൂസ്‌രി രാധ'(രണ്ടാമ ത്തെ രാധ).

ഭഗവാന്‍ കൃഷ്ണന്റെ ദിവ്യദര്‍ശനമുണ്ടായെന്നും താന്‍ രാധയുടെ ര ണ്ടാമത്തെ അവതാരമാണെന്നു ഭഗവാന്‍ പറഞ്ഞെന്നുമാണ്‌ പാണ്ഡെ ഭാര്യയോടും മ ക്കളോടും പറഞ്ഞത്‌. മേലില്‍ തന്റെ കിടപ്പുമുറിയില്‍ പ്രവേശിക്കരുതെന്നു ഭാര്യ യോടു പാണ്ഡെ പറയുകയും ചെയ്‌തു. അത്‌ എന്റെ സ്വകാര്യ കിടപ്പുമുറിയാ ണ്‌. ഭഗവാന്‍ കൃഷ്ണനു മാത്രമേ ഇനി അവിടെ പ്രവേശനമുള്ളൂ."- പാണ്ഡെയു ടെ വാക്കുകള്‍ക്കു മുന്നില്‍ ഭാര്യ പകച്ചു.

പാണ്ഡെ രാധയായി ജീവിതം തുട ങ്ങി. നീണ്ട 15 വര്‍ഷം. ഭജനകളും കൃഷ്ണഭക്‌തി കീര്‍ത്തനങ്ങളും പാടി. മുരളീഗ ാ‍നത്തില്‍ മതിമറന്നു നൃത്തം വച്ചു. ലക്നൌവില്‍ നിന്നു ഏറെ അകലെയുള്ള തന്റെ മ റ്റൊരു വീടിന്‌ ഒാ‍ം നിവാസ്‌' എന്നു പേരിട്ടു. മതിലില്‍ കൃഷ്ണന്റെ ചിത്രങ്ങള്‍ പതിച്ചു. ഒൌ‍ദ്യോഗിക രംഗത്തു മാത്രം പൊലീസ്‌ യൂണിഫോം അണിഞ്ഞു. അപ്പോഴും കുങ്കുമപ്പൊട്ടും കാതിലെ കമ്മലും മാറ്റിയില്‍ള. ഭാര്യ കണ്ണീരൊ ഴുക്കി. അമ്മേ' എന്നു അച്ഛനെ വിളിക്കേണ്ടി വരുമോ എന്നു ഭയപ്പെ ട്ടു മക്കളും.

വിവാദങ്ങളില്‍ നിന്നു ഇത്രയും കാലം അകന്നുനിന്ന പാണ്ഡെ ഇ പ്പോള്‍ ഉത്തര്‍പ്രദേശിലെ വിവാദപുരുഷനാണ്‌. ക്ഷമിക്കണം. വിവാദ സ്‌ത്രീയാണ്‌. അല്‍ളെങ്കില്‍, ഇതു രണ്ടുമോ, രണ്ടുമല്ലാത്തതോ ആണ്‌.

ഭാര്യ അല ഹാബാദ്‌ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വിധി കേള്‍ക്കുന്നതിനു വേണ്ടി പാ ണ്ഡെ രാധ'യായി കോടതിയിലെത്തിയതോടെ പുതിയ വിവാദം തുടങ്ങി. മഞ്ഞ സല്‍വാര്‍ കമ്മീസ്‌ അണിഞ്ഞ്‌ നീല ഷോള്‍ തലയിലൂടെ മൂടി, ലിപ്സ്റ്റി ക്കിട്ട്‌, വളകളിട്ട്‌, മൂക്കൂത്തിയണിഞ്ഞ്‌... പൊലീസ്‌ ഐ.ജി. ഡി.കെ. പാണ്ഡെ പൊതുജ നത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വീണയുടെ പരാതി പരിഗണിച്ച അലഹാബാദ്‌ ഹൈക്കോടതി എല്‍ളാ മാസവും 7000 രൂപ വീതം വീണയ്ക്കു നഷ്ടപരിഹാരം കൊടുക്കണമെന്ന്‌ ഉത്തരവിട്ടു.

തുടര്‍ന്ന്‌ ഒരു ടെലിവിഷന്‍ പരിപാടിയിലും പാണ്ഡെ രാധയായി വേഷംകെട്ടി എത്തി. തലയില്‍ ഗോപസ്‌ത്രീകളുടേതു പോ ലെ ആഭരണം അണിഞ്ഞാണ്‌ അന്നു ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടത്‌.

ഉന്നത പൊ ലീസ്‌ ഉദ്യോഗസ്ഥന്‍ പെണ്‍വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ വിവാദം ചൂ ടുപിടിച്ചു. മാധ്യമങ്ങള്‍ പാണ്ഡെയുടെ വീടിനു ചുറ്റും തമ്പടിച്ചു. പൊലീസ്‌ ഐ.ജി. പെണ്‍വേഷത്തിലെത്തിയതിനെക്കുറിച്ച്‌ അടിയന്തരമായി റിപ്പോര്‍ ട്ടു നല്‍കാന്‍ മുയ‍്മന്ത്രി മുലായം സിങ്ങ്‌ യാദവ്‌ ഉത്തരവിട്ടു. പ്രാഥമിക അന്വേഷ ണം നടത്തിയ രണ്ടംഗ സംഘം പാണ്ഡെയെ മനോരോഗ ചികിത്സയ്ക്ക്‌ അയയ്ക്കണമെ ന്നാണ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. പൊലീസ്‌ റൂള്‍സ്‌ ആന്‍ഡ്‌ മാന്വത്സ്‌' ഐ.ജിയായ പാ ണ്ഡെ പൊലീസ്‌ റൂള്‍സ്‌ തെറ്റിച്ചുവെന്നാണ്‌ ആരോപണം. പാണ്ഡെയുടെ ജോലി തന്നെ ന ഷ്ടപ്പെടുമെന്നതാണ്‌ ഇപ്പോഴുള്ള അവസ്ഥ.

എന്നാല്‍, ഭഗവാന്‍ കൃഷ്ണന്റെ പരമഭ ക്‌തനായ മുയ‍്മന്ത്രി മുലായം സിങ്ങ്‌ യാദവ്‌ നടപടിയൊന്നും എടുക്കില്‍ളെന്നാ ണ്‌ പാണ്ഡെയുടെ വിശ്വാസം. മുയ‍്മന്ത്രി കൃഷ്ണഭക്‌തനാണ്‌. ഏറെക്കാലമായി അ ദ്ദേഹത്തിന്‌ എന്നെ അറിയാം. എന്നോട്‌ അദ്ദേഹത്തിനു വലിയ സ്നേഹവു മാണ്‌." - രാധ ഇങ്ങനെ വിശ്വസിക്കുന്നു.

ഇടവേളയ്ക്കു ശേഷം രാധ കഴി ഞ്ഞ ദിവസം വീണ്ടും ഒൌ‍ദ്യോഗിക വേഷത്തില്‍ പൊലീസ്‌ ആസ്ഥാനത്തു പ്രത്യക്ഷപ്പെ ട്ടു. സിന്ദൂരവും ലിപ്സ്റ്റികും കമ്മലും മാറ്റിയിരുന്നില്‍ള. ഒരു വനിതാ ഐ. ജി. യൂണിഫോമില്‍ എത്തുന്നതു പോലെ. വി.ആര്‍.എസ്‌. എടുത്തു ജോലിയില്‍ നിന്നു ഒ ഴിവാകാന്‍ ആഗ്രഹിക്കുന്നതായി ഡി.ജി.പി. യശ്പാല്‍ സിങ്ങിനു കത്തു നല്‍കി. ഇക്കാ ര്യത്തില്‍ തീരുമാനമെടുക്കേണ്ടത്‌ താനല്‍ളെന്ന മറുപടിയാണ്‌ ഡി.ജി.പി. നല്‍കിയ ത്‌. 1971 ബാച്ചിലെ ഐ.പി.എസ്‌. ഉദ്യോഗസ്ഥനായ പാണ്ഡെയ്ക്ക്‌ 2007 വ രെ സര്‍വീസുണ്ട്‌.

പൊലീസ്‌ ഉദ്യോഗസ്ഥനെന്ന നിലയില്‍ പാണ്ഡെ ഒരു പരാ ജയമായിരുന്നു. ആ പരാജയം മറച്ചുവയ്ക്കാന്‍ അയാള്‍ ഇറക്കുന്ന തന്ത്രമാണ്‌ പെണ്‍വേഷം" - ഉത്തര്‍ പ്രദേശ്‌ മുന്‍ ഡി.ജി.പി. ശ്രീറാം അരുണ്‍ പറയുന്നു.

ബന്ധുക്കളും രാധ'യെ കൈയൊഴിഞ്ഞു.
ഞങ്ങള്‍ക്ക്‌ ആ മനുഷ്യനുമായി ഒരു ബന്ധവുമില്‍ള. അയാളുടെ പേരില്‍ വെറുതെ ശല്യം ചെയ്‌താല്‍ പൊലീ സില്‍ പരാതിപ്പെടും'-പാണ്ഡെയുടെ ഭാര്യാസഹോദരി മധു ചൌധരി ചില മാ ധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അക്കൌണ്ടന്റ്‌ ജനറല്‍ ഒാ‍ഫിസിലെ ജീവനക്കാരിയാ യ മധു പരിഹാസവാക്കുകള്‍ കേട്ടു മടുത്തു ജോലി ഉപേക്ഷിച്ചു.. പാ ണ്ഡെയുടെ ഭാര്യമാതാവും പാണ്ഡെയെ പറ്റി സംസാരിക്കാന്‍ താത്പര്യമില്‍ളെന്നു പ റഞ്ഞു പത്രക്കാരെ ഒാ‍ടിച്ചു.

ഭൂരിഭാഗം പേരും എതിരായപ്പോഴുംരാധ' യെ പിന്തുണയ്ക്കാനും ഒരു വിഭാഗം എത്തി. ഭക്‌തന്‍മാരും നിരവധിയുണ്ടായി. പാണ്ഡെ' സമുദായവും രാധ'യ്ക്കു വേണ്ടി രംഗത്തുണ്ട്‌. രാധയുടെ വേഷമണി ഞ്ഞു കൃഷ്ണനോടു പ്രാര്‍ഥിക്കുന്നത്‌ പരമഭക്‌തിയുടെ ഉദാഹരണമെന്ന്‌ അവര്‍ പ റയുന്നു. ഒരാളുടെ വ്യക്‌തിപരമായ കാര്യമാണത്‌. അതില്‍ പൊലീസോ രാ ഷ്ട്രീയക്കാരോ ഇടപെടേണ്ട കാര്യമില്‍ള"- പാണ്ഡെയുടെ നാടായ പ്രീതംനഗ റിലെ വി.എച്ച്‌. പി. നേതാവ്‌ പറയുന്നു. ഒരാളുടെ വിശ്വാസത്തെ കളിയാക്കി അ യാള്‍ക്കെതിരെ നടപടി എടുത്താല്‍ ഒറ്റക്കെട്ടായി അതിനെ എതിര്‍ത്തു തോല്‍പ്പിക്കാ നാണു പാണ്ഡെ സമൂഹം തീരുമാനിച്ചിരിക്കുന്നത്‌.

പ്രാര്‍ഥന എ ന്റെ വ്യക്‌തിപരമായ കാര്യമാണ്‌. അതില്‍ സര്‍ക്കാരിന്‌ ഒന്നും ചെയ്യാനില്‍ള"- ഡി. ജി.പിയെ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയ പാണ്ഡെ പറഞ്ഞു. ഭഗവാന്റെ നിര്‍ദേശ പ്രകാരമാണ്‌ ഞാന്‍ ഡി.ജി.പിയെ കാണാനെത്തിയതു തന്നെ" മുന്‍ ഡി.ജി.പി. ശ്രീറാം അരുണിന്റെ വിമര്‍ശനത്തിനും രാധയ്ക്ക്‌ മറുപടിയുണ്ട്‌.- ഭ ക്‌തി എന്താണെന്ന്‌ അയാള്‍ക്കറിയില്‍ള. എന്റെ അടുത്തു വരട്ടെ. ഞാന്‍ പഠിപ്പിച്ചുകൊടു ക്കാം."

എന്നാല്‍, പാണ്ഡെയുടെ കൃഷ്ണഭക്‌തി വെറും കള്ളത്തരമാണെന്നാണു 33 വര്‍ഷം പാണ്ഡെയോടൊപ്പം ജീവിച്ച ഭാര്യ വീണ പറയുന്നത്‌. അയാള്‍ ഒരു സ്‌ത്രീയല്‍ള. സ്‌ത്രീലമ്പടനാണ്‌. ഇന്റര്‍നെറ്റ്‌ ചാറ്റിങ്ങില്‍ മുഴുകിയിരിക്കുമ്പോള്‍ അ യാള്‍ക്ക്‌ ഭക്‌തിയില്ല, വികാരം വേറെയാണ്‌."- വീണ പറയുന്നു. ആഭരണങ്ങള്‍ വാ ങ്ങിയും വസ്‌ത്രങ്ങളും മേക്കപ്പ്‌ സാധനങ്ങളും വാങ്ങിയും പാണ്ഡെ പണം ധൂര്‍ത്തടിക്കു കയാണെന്നാണ്‌ ഭാര്യയുടെ പരാതി. എന്നാല്‍, പാണ്ഡെയ്ക്ക്‌ മറുപടിയുണ്ട്‌. മോശം വേഷം ധരിച്ചു നടന്നാല്‍ കൃഷ്ണന്‍ എന്നോടു പിണങ്ങും."

കൃഷ്ണന്റെ രാധയാ യി, നാട്ടുകാരുടെ പരിഹാസമേറ്റ്‌ രാധ അന്നാട്ടിലെ ഒരു ചാന്തുപൊട്ട്‌' പോ ലെ സൂപ്പര്‍ഹിറ്റായി ജീവിക്കുന്നു.


വാൽക്കഷണം:

വിറകിനിടയിൽ താൻ ഒളിപ്പിച്ച് വെച്ച സെക്സ് പുസ്തകം കണ്ട് പിടിച്ച അമ്മ ശാസിച്ച പതിന്നാലുകാരൻ അപമാനഭാരത്താൽ ആത്മഹത്യ ചെയ്തതായ് കേരളാകൌമുദി വാർത്ത.

പിറന്ന് വീഴുന്ന കുട്ടിക്ക് മൈഥുനകേളികളുടെയും കാമകലകളുടെയും രാജാവെന്ന് നമുക്ക് പേരിടാം.

പക്ഷെ, പ്രായമേറവെ, അവനൊരു “കൊച്ച്പുസ്തകം” ഒളിപ്പിച്ച് വെച്ചാലത് കുറ്റം.

പിന്നെ മേല്പറഞ്ഞ പാണ്ഡെമാരും, അവർക്ക് സ്തുതി പാടാൻ സംഘടനകളും.

നമ്മുടെ സമൂഹത്തിൽ എന്തൊക്കെയോ ചില ചെറിയ കുഴപ്പങ്ങളില്ലേ?

7 comments:

ദേവന്‍ said...

paranoid schizophrenia എന്ന മാനസിക രോഗമാണ് പോലീസേമാന്. വിവരമുള്ള നാടാണെൻകിൽ ആളെ സ്ഥലത്തെ ഊളമ്പാറയിലാക്കും. അതല്ല ജയന്റ് പാണ്ഡകൾ ഭരിക്കുന്ന നാടാണെൻകിൽ പാണ്ടേശ്വനു ഒരാശ്രമം കെട്ടും.
******************
14 വയസ്സിൽ ഞാനും കൊച്ചുപുസ്തകങളുടെ ഫേയ്സ് താണ്ടി. ഒരു ലൈംഗിക വിദ്യാഭ്യാസം തരാനുള്ള സെറ്റ് അപ്പ് ഒന്നും എന്റെ കാലത്ത് ഇല്ലായിരുന്നെൻകിലും ബീസ് & ബേർഡ്സ് പുസ്തകങൾ ഒന്നു രണ്ടെന്നം ലൈബ്രറിയിൽ കണ്ടെത്തിയതുകൊണ്ട് സ്റ്റണ്ട് തുടങി വാരികകളിൽ പറയുന്നതൊന്നുമല്ല ജീവിതം എന്നു ഭാഗ്യവശാൽ മനസ്സിലായി. ബ്ലോഗ് വായിക്കുന്നവരിൽ റ്റീനേജ് ആണ്മക്കൽ ഉള്ളവരുണ്ടെൻകിൽ

1. ആരു തടുത്താലും ഇല്ലെൻകിലും മിക്കവാറും ആൺകുട്ടികൾ ഇന്റർനെറ്റിലോ ബാർബർഷാപ്പിലോ പ്ലേഗ്രൌണ്ടിൽ ഒളിച്ചിരുന്നോ ഈ മാതിരി കഥകളും ചിത്രങളും കാണും -
ഇതൊക്കെ ചുമ്മാ ഫിക്ഷൻ ആണെന്ന് അവനെ അറിയിക്കുകയേ വേണ്ടൂ.

2. ആരു തടഞ്ഞാലും ഇല്ലെൻകിലും ചില്ലറ പ്രേമങ്ങളൊക്കെ അവൻ നടത്തും - അവൻ അതുകൊണ്ട് ഒളിച്ചോടാനൊന്നും പോണില്ല .He is just reassuring himself that he is manly enough before females.

3. സദാചാരത്തിന്റെ പേരിൽ ഇങ്ങനെ ഒന്നും ഇല്ലേയില്ല എന്നൌ ഭാവിച്ചാൽ മഹാ മോശമാകും കാര്യങ്ങൾ (മേൽപ്പറഞ സംഭവത്തിൽ കുട്ടി ആത്മഹത്യ ചെയ്തു)

4. എന്തും വീട്ടിൽ പറയാനുള്ള സ്വാതന്ത്ര്യം അവനു കൊടുക്കുക. ലോകത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അവന് പുത്തൻ അനുഭവമാണ്. He is bound to make mistakes.

12-13 വയസ്സുള്ള കുട്ടിയായിരുന്നപ്പോൾ ബസ്സിൽവച്ച് ഒരു സ്ത്രീ എന്നെ മോശമായി സ്പർശിച്ചു. (പുസ്തകം വായിച്ചുള്ള എന്റെ അറിവിന്റെ പരമാവധി വച്ച്)പിന്നീട് എനിക്കു വരുന്ന ഓരോ തുമ്മലും പനിയും മുറിവും ഞാൻ ലൈംഗിക രോഗമായി കണ്ടു. രാത്രി മുഴുവൻ ഉറങാതെ ഭയന്നു കിടന്നു. ഈ രോഗം വന്നു മരിച്ചാൽ എന്റെ വീട്ടുകാർക്കുണ്ടാകാവുന്ന നാണക്കേടോർത്ത് കരഞതിനു കണക്കില്ല, വർഷങളോളം . ഒരു വാക്ക് എനിക്കു എന്റെ വീട്ടിൽ ആരോടെൻകിലും- എന്റെ ചേട്ടനോടെൻകിലും പറയാനുള്ള സ്വാതന്ത്ര്യമുന്റായിരുന്നെൻകിൽ എന്റെ എത്രയോ നാളത്തെ ഭീതിയും അപമാനഭാരവും ഒഴിവാക്കാമായിരുന്നു.

സു | Su said...

പാണ്ഡേയുടെത് അയാളുടെ വിശ്വാസം ആണെന്നും അതിൽ ഒരാൾക്കും ഒന്നും പറയേണ്ട കാര്യമില്ലെന്നും ആണ് നേതാക്കന്മാർ പറയുന്നത്. അവിടെയുള്ള സ്ത്രീകൾ ഒക്കെ കൃഷ്ണനോ രാമനോ ആയി നോക്കണം. അപ്പോൾ മനസ്സിലാകും പാണ്ഡേയുടെ വിശ്വാസം!

ദേവാ :)

.::Anil അനില്‍::. said...

സ്പോൺസർമാരെ കിട്ടിയനിലയ്ക്ക് ഇനി പണ്ഡാനന്ദൻ ഏറിയകൂറും രാധ തന്നെയായി ആ നാടിനും ഈ നാടിനും മറ്റുനാടുകൾക്കും അനുഗ്രഹവും ആശിസ്സും നൽകും. ഏതെങ്കിലുമൊരു കോർപ്പറേറ്റ് എലിയുടെയെങ്കിലും പിന്തുണ കൂടി കിട്ടിയാൽ പിന്നെ പറയുകയും വേണ്ട.

ഗന്ധര്‍വ്വന്‍ said...

Some sort of phobias and manias attack gandharvan,and he become reticent when he attempt to comment on Evuran creations. The reason for that is merely my ignorance. I realize it when I read him. All of his works are encyclopedic ,
and creative.

I scared but tempted to comment on this. I read one novel in Malayalam, based on one Mahabhaaratham story, written by Mr. Akbar Kakkattil, and this reminds me that.

It is a real thing that, a man exist inside ladies, and a lady exist in men. No exceptions. It is in a dormant subconscious mind. When some psychic disorder happens , this will overcome the normalcy, and exhibits. It influence the sexual tastes. Lesbianism and homo sexuality are real facts and effected a huge no. of human beings. It is not a sickness, as we start to realize, because of the gargantuan size of the people are as such.

Evuran profound article pointing to these facts, and it is a very informative, and nicely recited. I do not dare to admire
U because, I am not grown up to that mark.

അതുല്യ said...

സമൂഹത്തിന്റെ നാൽക്കവലയിൽ എത്തുന്നതിനു മുമ്പ്‌ ഏവൂരാ, കുഴപ്പം തുടങ്ങുന്നതു, നമ്മുടെ വീടിന്റെ വേലികെട്ടിലാണു.

എന്റെയൊക്കേ ചെറുപ്പക്കാലത്ത്, Dooradarshan ഒക്കെ വന്ന കാലത്തിൽ, നിരോധിന്റെ ഒക്കെ പരസ്യം വന്നിരുന്നു ടി.വിയിൽ. ഒരു ചെറിയ ചുവന്ന ത്രികോണ അടയാളത്തിൽ. കുട്ടികൾ ചോദിക്കുമ്പോ വലിയവർ പറയും, ബിസ്കറ്റാന്നോ, ബർനോൾ പോലത്തെ ഓ യിൽമെന്റാന്നോ. പലചരക്കു കടയിൽ പോയി അച്ചന്റെ ഒപ്പം നിക്കുന്ന കുട്ടി പറയും, 2 പാകറ്റ്‌ നിരോധ്‌ എനിക്കു മേടിച്ചു താ അച്ഛാന്ന്, അലെങ്കിൽ ആർക്കെങ്കിലും പോള്ളിയാ/ മുറിഞ്ഞാ പറയും, നിരോധ്‌ ഉപയോഗിക്കൂ എന്നു.

ഒരു സാനിറ്ററി പാടിന്റെയോ, ഗർഭനിരോധന സാമഗ്രഹികളുടെയോ, ഉത്തേജന മരുന്നിന്റേയോ ഒക്കെ പരസ്യം വരുമ്പോൾ, ഒന്നിച്ചിരുന്നു എന്തെങ്കിലും കാണുന്ന അവസ്തയെങ്കിൽ, മുതിർന്നവർ വീടിനു തീപിടിച്ച പോലെ ചാനലു മാറ്റും, കുട്ടികളും, അവരുടെ ഭാഗം നന്നായി അഭിനയിക്കും, ഒന്നും മനസ്സിലായില്ല എന്ന മുഖഭാവം കാട്ടി . ഈ ഒരു സ്വിച്ച്‌ ഓഫ്‌ റ്റാക്റ്റിക്സ്‌ മുതിർന്നവർ നിർത്താതിടത്തോളം കാലം, മനസ്സിനു കട്ടിയില്ലാത്ത ഒരുപാട്‌ പതിനാലു വയസ്സുകാരന്മാർ തൂങ്ങി നിൽക്കും. അൽപം കൂടി ബുദ്ധിയുള്ളവനെങ്കിൽ അവൻ പറഞ്ഞേനെ, ഇന്നലെ അഛൻ ഈ വിറകിൻ കൂനയിൽ എന്തോ വായിച്ചിരുക്കന്നതു കണ്ടൂന്ന്.

ദേവൻ പറഞ്ഞപോലെ, (എനിക്കു ഒരു പതിനാറു കാരൻ വളർന്നു വരുന്നു, ഒപ്പം അതു പോലെയൊരു, അവനെക്കാൾ എനിക്ക്‌ അരുമയുള്ള ഒരു മരുമകളും) ഇവരോടു ഒക്കെ എല്ലാം പറയാനും, ചോദിച്ചറിയാനുമുള്ള ഒരു വിശാല മനസ്സു അവർക്കു തുറന്നു കാട്ടി കൊടുക്കുക മാതാപിതാക്കന്മാർ. പിന്നെ പ്രേമവും അതിനോപ്പം തോന്നുന്ന എല്ലാ വിചാര വികാരങ്ങളും എല്ലാം, ജീവിത്തത്തിനെ ഒരു "Phase" ആണെന്നും, ഒരു അപാകതയില്ലാത്ത കാര്യമാണെന്നും. പിന്നെ അതിനെ പിഴയ്കാതെ വഴി തെളിച്ചു വിടുകായാണു മുതിർന്നവർ ചെയ്യേണ്ടതു. കൊച്ചു പുസ്തകം വായിയ്കുന്നതു കണ്ടുപിടിച്ചിട്ടു, നീ ഈ കുടുംബത്തിന്റെ മാനം കെടുത്തി എന്നെങ്ങാനും പറഞ്ഞാൽ അവൻ ചിലപ്പോ ധരിച്ചു വശാക്കും, ലൈംഗീകത തോന്നുക എന്നതു സ്വന്തമായിട്ടും, കുടുംബത്തിനും ഒക്കെ മാനകേട്‌ വരുത്തി വയ്കുന്ന സംഭവമായിരിക്കുമെന്നു.

ദേവന്‍ said...

True that nobody is 100% masculine or feminie. I presume mother nature designed us so because no woman can stand 100% masculinty and vice versa). Even more true is that people who are gays and lesbians cannot help much than to accept their sexual orientation. Even among animals same gender orientation do happen (though rare).
I can even understand fetishes like crossdressers. But being a transvestive is as much a problem as a mental state.

I am not an expert, still.. A person becoming Radha (not just a liking to behave like woman or not even thinking he is a woman trapped inside a male body- which is zenith of transvestism) is paranoid. It is not very different from me thinking I am Atilla the Hun or Monalisa. He is not a gay, looks like he is sick and needs ,medical help.

Thulasi said...

പാണ്ട 'കൃഷ്ണാനന്ദ' എന്നു പേരു മാറ്റി ഒരു ചെറുപ്പകാരി ഭക്തയുടെ കൂടെ ഓറീസയിൽ ക്ഷേത്ര ദർശനം നടത്തുന്ന ചിത്രം ഇന്നത്തെ പത്രത്തിലുണ്ട്‌.ആൾക്ക്‌ മാനസീകമാണെന്ന്‌ എല്ലാവർക്കും അറിയാമെങ്കിലും ഇന്ന്‌ ഏറ്റവും എളുപ്പത്തിൽ കണക്കിൽപെടാത്ത സ്വത്ത്‌ സമ്പാദിക്കാൻ എളുപ്പം ആത്‌മീയതയെ കൂട്ടുപിടിക്കലാണ്‌ എന്നറിയാവുന്ന ശിങ്കിടികൾ അയാൾ കൂട്ടായിട്ടുണ്ട്‌.