Thursday, December 01, 2005

അനന്തമീ സം‍വാദം

അനന്തമാണ്‌ ഈ സം‍വാദം.

മോസില ബ്രൌസറുകളിൽ ഡൈനാമിക്‌ ഫോണ്ടുകൾ സപ്പോർട്ട് ചെയ്യുന്നില്ല, അതു കാരണം ഇന്ത്യൻ സൈറ്റുകളും മറ്റും വായിക്കാൻ പറ്റുന്നില്ല എന്നും പറഞ്ഞുള്ള ബഗ്‍സില്ലയിലെ ഭ്രൂണം കെട്ടിക്കിടപ്പ് തുടങ്ങിയിട്ട് വർഷം അഞ്ചായി.

ഡൈനാമിക ഫോണ്ടുകൾക്ക് സപ്പോർട്ടില്ലെന്ന് പറയുന്നതല്ലാതെ, അതൊന്ന് സപ്പോർട്ടിയാലെന്തു കുഴപ്പമെന്ന് ഇന്ന് ചിന്തിച്ചു പോയി.

എന്താ കുഴപ്പം? എനിക്കറിയില്ല. ആർക്കറിയാം -- ആവോ?

പൂച്ചയ്ക്ക് മണി വേണം. അത് അത്യാവശ്യമാണ്.

ആര് കെട്ടും?

ഓപ്പൺ‍സോഴ്സിലെ ബ്രൌസറിനുള്ള ഗണങ്ങളറിഞ്ഞ് (സുരക്ഷ, വേഗത, പരസ്യങ്ങൾ കാണേണ്ട, റ്റാബുകൾക്കുള്ളിലെ ബ്രൌസിങ്ങ്, ഹൈലി കസ്റ്റമൈസബിൾ, സ്പീഡ് ട്വീക്ക്സ് എന്നിങ്ങനെ പലതും) സാങ്കേതികമായി ഇത്തിരി ചെരിഞ്ഞ് നിൽക്കുന്നവർ, സ്വന്തം ഭാഷാതാളുകൾ വായിക്കാൻ തട്ടിക്കൂട്ടുന്ന ലൊട്ട് ലൊടുക്ക് സാമഗ്രികൾ വെച്ച് സ്വഭാഷാ പ്രസിദ്ധീകരണങ്ങളെല്ലാം വായിക്കാൻ ഒരു സാധാരണക്കാരന് പറ്റുമോ?

ഇല്ലെന്ന് പറയേണ്ടി വരും.

അക്കാര്യത്തിൽ നമിക്കുന്നു മുതലാളിയുടെ എക്സ്‍പ്ലോററിനെ.

ഗുണത്തേക്കാളേറെ ദോഷമാണവർ ചെയ്യുന്നതെങ്കിലും, തത്ക്കാലം ദോഷഫലങ്ങൾ നമുക്ക് മറക്കാം.

മൂന്ന്‌ കോടിയോളമാൾക്കാർ വാതോരാതെ സംസാരിക്കുന്ന കൈരളി വളർച്ചയെത്തിയവളാണ്.

എന്നാൽ, കമ്പ്യൂട്ടറുകളുടെ ലോകത്ത് അവൾ ബാലയാണ്.

ഫയർഫോക്സിൽ, മലയാളം ഇവിടെഴുതിയത് അവിടെ വായിക്കാനൊക്കില്ല, അവിടെഴുതിയത് ഇവിടെ വായിക്കാനൊക്കില്ല.

അങ്ങിനെയിരിക്കേ, ഏത് ഫോണ്ടിലെഴുതിയതെങ്കിലും, മലയാളം വായനക്കാരനെ അവളോട് അടുപ്പിക്കാൻ എക്സ്പ്‍ളോററിന് കഴിയുന്നുണ്ട് എന്ന സത്യം ഞാൻ അം‍ഗീകരിക്കുന്നു.

“ഒരുനാൾ ഞാനും അച്ഛനെപ്പോലെ വളരും വലുതാകും” എന്ന പാട്ടു പോലെ, ഒരുനാൾ ഫയർ‍ഫോക്സ് മലയാളത്തെയും ഇന്ത്യൻ ഭാഷകളെയും മാനിക്കുമെന്ന് കരുതാം.

(മേല്പറഞ്ഞ സം‍വാദം മുഴുവനെ വായിച്ചിട്ട് സഹികെട്ട് എഴുതിപ്പോയതാണ്.)

4 comments:

reshma said...

I divide humanity into two groups : Sane humans and computer geeks. :)

.::Anil അനില്‍::. said...

ഏവൂരാനേ,
‘ഡിസല്‍’ ആക്കാന്‍ തീരുമാനിച്ചകാരണം മോഡം ഒരിഷൂ അല്ലെങ്കിലും ‘ഒന്നറിഞ്ഞിരിക്കാന്‍‘ ശ്രമിക്കുന്നതാണ്.
‘ശബ്ദ’ത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനായാല്‍ നന്ന്. അതും ഡീസല്‍ ആക്കിയിട്ടാവാം അല്ലേ?
lspci output:
-------------
0000:00:00.0 Host bridge: Intel Corp. 915G/P/GV Processor to I/O Controller
0000:00:02.0 VGA compatible controller: Intel Corp. 82915G Express Chipset Family Graphics Controller
0000:00:1b.0 0403: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) High Definition Audio Controller (rev 03)
0000:00:1c.0 PCI bridge: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) PCI Express Port 1 (rev 03)
0000:00:1c.1 PCI bridge: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) PCI Express Port 2 (rev 03)
0000:00:1c.2 PCI bridge: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) PCI Express Port 3 (rev 03)
0000:00:1c.3 PCI bridge: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) PCI Express Port 4 (rev 03)
0000:00:1d.0 USB Controller: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) USB UHCI #1 (rev 03)
0000:00:1d.1 USB Controller: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) USB UHCI #2 (rev 03)
0000:00:1d.2 USB Controller: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) USB UHCI #3 (rev 03)
0000:00:1d.3 USB Controller: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) USB UHCI #4 (rev 03)
0000:00:1d.7 USB Controller: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) USB2 EHCI Controller (rev 03)
0000:00:1e.0 PCI bridge: Intel Corp. 82801 PCI Bridge (rev d3)
0000:00:1f.0 ISA bridge: Intel Corp. 82801FB/FR (ICH6/ICH6R) LPC Interface Bridge (rev 03)
0000:00:1f.1 IDE interface: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) IDE Controller (rev 03)
0000:00:1f.2 IDE interface: Intel Corp. 82801FB/FW (ICH6/ICH6W) SATA Controller (rev 03)
0000:00:1f.3 SMBus: Intel Corp. 82801FB/FBM/FR/FW/FRW (ICH6 Family) SMBus Controller (rev 03)
0000:05:00.0 Communication controller: Conexant HSF 56k HSFi Modem (rev 01)
0000:05:08.0 Ethernet controller: Intel Corp.: Unknown device 1064 (rev 01)

evuraan said...

അനിലേ,

മറുപടി ഈമെയിലിൽ...

:)

rocksea | റോക്സി said...

അതു വായിച്ച് വട്ടായിപ്പോകും.. എന്നു തുടങ്ങിയതാ!! ഇപ്പോ മലയാളം ഉനികോഡ് സപ്പോര്‍ട്ട് കുറച്ചൊക്കെ ഭേദമായിട്ടുണ്ട്, എന്നാലും പോര!