Sunday, March 05, 2006

അന്തഃഛിദ്രം

മുങ്ങിപ്പൊങ്ങുന്ന ശേഷിയും ബുദ്ധിയും. തുരുത്തുകളാകുന്ന ഓര്‍മ്മ.

അന്തഃഛിദ്രം -- എഴുതാനുള്ള സാഹസം ഞാനും, അത് പ്രസിദ്ധീകരിക്കുക എന്ന സാഹസം ചിന്തയും കാട്ടിയിരിക്കുന്നു.

ഇവിടെ വായിക്കാം.

2 comments:

ഉമേഷ്::Umesh said...

കഥ വായിച്ചു, ഏവൂരാനേ. നല്ല കഥ.

നേരത്തേ പറയണമെന്നു വിചാരിച്ചതാണു്. ഈ അടുത്ത കാലത്തായി ഏവൂരാന്‍ എഴുതുന്ന കഥകള്‍ നേരത്തേ എഴുതിയതിനെക്കാള്‍ നല്ലതാണെന്നു് എനിക്കു തോന്നുന്നു.

കഥയ്ക്കു് സ്വജീവിതത്തില്‍ നിന്നു് രണ്ടു് അനുബന്ധങ്ങള്‍:

1)
കൂട്ടുകാരന്‍ (ഫോണില്‍): നീ എല്ലാക്കൊല്ലവും എന്റെ ജന്മദിനത്തിനു വിളിക്കാറുണ്ടല്ലോ. ഇക്കൊല്ലം കണ്ടില്ല. എന്താ, എന്നെയൊക്കെ മറന്നുപോയോ?

ഞാന്‍: ഇല്ല, നിന്റെ ജന്മദിനം ഓര്‍മ്മയുണ്ടു്. ഇന്നത്തെ തീയതി ഓര്‍ക്കാന്‍ അവസരം കിട്ടാറില്ല.

2)
എന്റെ ഭാര്യ (എന്തോ പൂരിപ്പിക്കുന്നതിനിടയില്‍): എന്താ ഇന്നു തീയതി?
ഞാന്‍: 23
ഭാര്യ: മാസമോ?

(ഇനി എന്നാണോ ഞങ്ങള്‍ക്കു വര്‍ഷവും ചോദിക്കേണ്ടിവരുന്നതു്?)

പെരിങ്ങോടന്‍ said...

ഇതെഴുതുമ്പോഴേക്കും ഏവൂരാന്‍ മറ്റൊരു കഥ കൂടി പോസ്റ്റ് ചെയ്തിരിക്കുന്നു. ഈ കമന്റെഴുതി മുഴുമിപ്പിക്കുന്നതിനും മുമ്പേ അതാദ്യം വായിച്ചു തീര്‍ച്ചു. ഉമേഷ് എഴുതിയതിനോടു ഞാനും യോജിക്കുന്നു. ഏവൂരാന്‍ ഹോം‌വര്‍ക്ക് ചെയ്തെഴുതുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ടു്. കഥകള്‍ നന്നായിരിക്കുന്നു ഏവൂരാനെ, എങ്കിലും പഴയ കഥകളില്‍ കാണുമായിരുന്ന ആ ഒരു brief strife ഇപ്പോഴധികം കാണുന്നുമില്ല (ഒരു ദോഷമായി പറയുന്നതല്ല, അഭിപ്രായമായി കൂട്ടിയാല്‍ മതി) രംഗഭേദം കുറേകൂടി മികച്ച ഒരു കൃതിയായിരുന്നു.