Tuesday, July 04, 2006

അത്താന്, സ്നേഹപൂര്‍വ്വം

ചേലയുടുത്ത മദ്ധ്യവയസ്ക്കകളുടെ നീണ്ട നിര. അറ്റം കണ്ട് പിടിച്ച് വരിയില്‍ കടന്നു കൂടുക തന്നെ.

പരിചയമുള്ള മുഖങ്ങളുണ്ടോ ഇവിടെ? ആവോ? നോക്കിക്കണ്ടു പിടിക്കാനൊന്നും നിന്നില്ല. വരിയ്ക്കൊടുവില്‍ ചെന്ന് നില്‍ക്കുന്നതിനിടയില്‍ അനന്തു അകത്തുണ്ട് എന്ന് മാത്രം ഉറപ്പ് വരുത്തി.

സന്ദേശമെഴുതിയ കുറിപ്പ് സഞ്ചിക്കൊപ്പം തെരുപ്പിടിച്ചു.

പറയണോ? പിന്നെ, വേറെയെന്തു വഴി?

വരും വരുമെന്ന് കരുതി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ഇനി, അറിയിക്കാതെ വയ്യ.

ഏറെ നേരം നിന്നൊടുവില്‍ വാതിലിലെത്തിയപ്പോഴേക്കും, മാസമനുസരിച്ചുള്ള താളിനുള്ളിലേക്ക് കൊണ്ടുവന്നിരുന്ന കുറിപ്പെടുത്ത് തിരുകിവെച്ചു.

ഭാവഭേദമൊന്നും കൂടാതെ, പതിവു പോലെ, അനന്തു റേഷന്‍ കാര്‍ഡും സഞ്ചിയും കൈനീട്ടി വാങ്ങി. കണക്കു് പുസ്തകത്തിലേക്കെഴുതാനെന്ന നാട്യത്തിനിടയില്‍, ഉള്ളിലിരുന്ന കുറിപ്പ് മേശയുടെ പിള്ളമുറിയിലേക്ക് തോണ്ടിയെറിഞ്ഞു.

“പച്ചരി, മൂന്ന് യൂണിറ്റ്...!”

“പതിമൂന്ന് രൂപാ അന്‍‌പത് പൈസാ..”

ചേലയുടെ കുത്തില്‍ നിന്നും, ഇരുപതിന്റെ നോട്ടെടുത്ത് കൊടുക്കവേ, അവന്റെ കൈ‌ തൊടാനവള്‍ വിഫലമായൊരു ശ്രമം നടത്തി.

അവന്‍ കണ്ടില്ലെന്ന് തോന്നുന്നു, അനന്തുവിന്റെ കൈ തൊടാനായില്ല.

സഹായി, അലൂമിനിയം ചരുവത്തില്‍ നിന്നും പച്ചരി സഞ്ചിയിലേക്ക് പകര്‍ന്നെടുത്തതും, ബാക്കി ചില്ലറയും വാങ്ങി അവള്‍ തിരികെ നടന്നു.റേഷന്‍ വാങ്ങാന്‍ വന്നവരുടെ വരിയ്ക്ക് നീളമൊടുങ്ങിയപ്പോള്‍, അനന്തു പിള്ളമുറിയിലെ കുറിപ്പെടുത്ത് നിവര്‍ത്തി, സഹായി കാണാതെ.

“ഇന്ന് രാത്രി കാണണം. അത്യാവശ്യം പറയാനുണ്ട്...”

അത് ചുരുട്ടിക്കൂട്ടിയെറിയവെ, നേരിയ ചിരിയവന്റെ മുഖത്ത് വിരിഞ്ഞുവോ?ഇരുട്ട് കറുക്കവേ, രാക്കിളി പ്രത്യേക ശബ്ദത്തില്‍ കുറുകുന്നത് കേട്ടവള്‍, ഒച്ചയുണ്ടാക്കാതെ, അടുക്കള വാതില്‍ വഴി പുറത്തുകടന്നു. പതുങ്ങി, കിണറിനപ്പുറമുള്ള ഒഴിഞ്ഞ എരുത്തിലിന്റെ പിന്നാമ്പുറത്തെത്തി.

ചന്ദ്രികാ സോപ്പിന്റെ മണമടിക്കുന്നു, അനന്തു വന്നിരിക്കുന്നു. ആശ്വാസമായി.

“അപ്പാ സ്വാമി...?” അനന്തു ഒച്ച താ‍ഴ്ത്തി ചോദിച്ചു.

“ഉറങ്ങിക്കഴിഞ്ഞു..”

വികാരത്തള്ളലോടെ , അവളെയവന്‍ കടന്നുപിടിച്ചു.

പടര്‍ന്നു കയറുന്ന കൈകള്‍ അടര്‍ത്തി, അവനെയല്പം പിന്നോക്കം തള്ളിയിട്ട് പറഞ്ഞു:

“ഒരു കാര്യം പറയാനുണ്ട്... ഞാന്‍ ഗര്‍ഭിണിയാണ്...!!”

പൊള്ളുന്നതെന്തിനെയോ തൊട്ട മാതിരി അനന്തു കൈകള്‍ പിന്‍‌വലിച്ചു, ഒപ്പം അവന്റെ നടുക്കവും അവളറിഞ്ഞു.നടന്നകലുന്ന കാലൊച്ച. കുറേ നേരം തരിച്ചു നിന്നിട്ടവളും തിരികെ നടന്നു.

വരാന്ത മുറിയിലെ അരമതിലില്‍ ചെന്നിരുന്നു.

അകത്ത്, അപ്പാ ക്ഷീണസ്വരത്തില്‍ ചുമയ്ക്കുന്നു.

ഏറെ നേരം കണക്ക് കൂട്ടിയിട്ട്, റേഡിയോവിനു മേലെ വച്ചിരുന്ന ഇന്‍‌ലെന്‍‌ഡൊരെണ്ണം ചെന്നെടുത്തു.

മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലവള്‍ എഴുതിത്തുടങ്ങി:

“ഏറ്റവും പ്രിയപ്പെട്ട അത്താന്,

അത്താന് സുഖമെന്ന് കരുതുന്നു.

ഈശ്വര കൃപയാല്‍, എനിക്ക് വിശേഷം ആയിരിക്കുന്നു...”

37 comments:

ബിന്ദു said...

തറ്റുടുത്ത??? അതോ സെറ്റുടുത്തതോ??
:)

Adithyan said...

നന്നായിരിയ്ക്കുന്നു...

ഒരു ബാക്കപ്പ് ഏതു കര്യത്തിലും നല്ലതാ... ല്ലേ?

evuraan said...

തറ്റുടുത്തത്‌ തന്നെ, ബിന്ദൂ. ചേലയുടുക്കലിന്റെ പ്രാദേശിക വകഭേദമാണ് തറ്റുടുക്കല്‍..

ബിന്ദു said...

എന്റെ നാട്ടില്‍ തറ്റുടുക്കല്‍ വേറേ ആണ്‌. അതുകൊണ്ടാണ്‌ ട്ടോ ചോദിച്ചത്‌. :)

വിശാല മനസ്കന്‍ said...

പതിവു പോലെ വളരെ മനോഹരമായിരിക്കുന്നു, പ്രിയ ഏവൂരാന്‍!

ചന്ദ്രികാസോപ്പിന്റെ മണമുള്ള ജാരന്‍!
അതെനിക്ക് വളരെ ഇഷ്ടപ്പെട്ടു. (ആള് നീറ്റാ. കുളിച്ച് ബ്രഷായിട്ടേ എന്തിനും പോകൂ ല്ലേ :) അപ്രീഷ്യബിള്‍ പോയിന്റ്!)

ദിവ (diva) said...

കഥ വളരെ ഇഷ്ടപ്പെട്ടു ഏവൂര്‍ജീ.

എന്തോ, ആറ്റിക്കുറുക്കി എഴുതുന്ന ഏവൂര്‍ജിയുടെ കഥകള്‍ വളരെ ഇഷ്ടമാണ്. ഭാഷയുടെ മേലുള്ള നിയന്ത്രണം. ഞാനൊക്കെ ഒരു ചെറിയ സംഭവം എഴുതാന്‍ ഇരുന്നാല്‍ ഒരു നാലഞ്ചു മണിക്കൂര്‍ കൊണ്ട് വലിയ ലേഖനം ആയിപ്പോകും. വായിച്ച് തീരുമ്പോള്‍ ആര്‍ക്കും ഒന്നും മനസ്സിലാവുകയുമില്ല. ഇതെന്താന്ന് എന്നോട് സംശയം ചോദിച്ചാല്‍ എനിക്ക് തന്നെ കണ്‍ഫ്യൂഷന്‍ ആകുകയും ചെയ്യും. സത്യം പറയാ‍മല്ലോ, അതു കൊണ്ടാണ് പല പോസ്റ്റുകളും എന്റെ ആലോചനയില്‍ തന്നെ ഇരുന്നു പോകുന്നത്.

ആ, പിന്നെ ആകെയുള്ള ഒരു സമാധാനം, പരസ്പരം അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന മ്ലോഗരുടെ കൂട്ടായ്മയൊക്കെ വന്നത് കൊണ്ട് ഒരു പത്ത് കൊല്ലം കൊണ്ടെങ്കിലും വായിക്കുന്നവര്‍ക്ക് മനസ്സിലാകുന്നതെന്തെങ്കിലും എഴുതാന്‍ പറ്റിയേക്കും !

വക്കാരിമഷ്‌ടാ said...

നല്ല വിവരണം.... ഏവൂരാന്‍ ടച്ച് ഇവിടേയും.

വിശാലന്റെ കമന്റ് വായിച്ചപ്പോള്‍ വളരെ പണ്ട് കണ്ട, ഹരിശ്രീയുടേതാണെന്നു തോന്നുന്ന, മിമിക്സ് പരേഡ് ഓര്‍മ്മ വന്നു. ജരാസന്ധന്‍ ചന്ദ്രികയൊക്കെ തേച്ച് ഇരുട്ടത്ത് സീരിയസ് ഡിസ്‌കഷന്‍, നായികയുമായി.

“ആരോ നമ്മളെ മണ്ണുവാരിയെറിയുന്നല്ലോടീ”

“അത് മണ്ണല്ല ചേട്ടാ, ഞാന്‍ ഒരു അവലോസുണ്ട തിന്നുന്നതിന്റെയാ”

.................
.................
.................

“ഈ രാത്രിയിലാരാണാവോ നെല്ലുകുത്തുന്നത്”
“നെല്ലു കുത്തുന്നതല്ലടീ, എന്റെ നെഞ്ചിടിക്കുന്നതാ”

...................
..................

“യ്യോ ചേട്ടാ... ആരോ നമ്മളെ ടോര്‍ച്ചടിച്ചു കാണിക്കുന്നു”

“ടോര്‍ച്ചടിച്ചതല്ലടീ, ഞാന്‍ നിന്നെ ചിരിച്ചു കാണിച്ചതല്ലേ”

ഏവൂരാനേ ക്ഷമി :)

Anonymous said...

Aevoorane,
Aella kathakalum nannayittundu...

Oru charchayil boologam muzhuvan VKN um Basheerum aaNennu kandu. Pakshe Aevoorante kathakaLil aenikku priyappetta Padhmanabhante oru craft aaNu njan KaaNunnathu.
Aaradhanayode
Remesh

അരവിന്ദ് :: aravind said...

ചെറുചിരിക്കൊപ്പം അല്പം നൊമ്പരവും നല്‍കുന്ന കഥ..
ഏവൂജീ..സൂപ്പറായി.

വഴിപോക്കന്‍ said...

ഏവുരാനേ, പതിവുപോലെ സിമ്പിള്‍ സുന്ദരന്‍ കഥ..

ഉമേഷ്::Umesh said...

നല്ല കഥ, ഏവൂരാനേ. ക്ലൈമാക്സ് പതിവുപോലെ സൂപ്പര്‍!

അല്ലാ, തറ്റുടുത്തിട്ടു് അതിനു മുകളില്‍ ഒന്നുമുടുക്കാതെ പെണ്ണുങ്ങള്‍ റേഷന്‍ കടയില്‍ പോകുമോ? എവിടത്തെ പ്രാദേശികഭാഷ? എന്റെയും കൂടി നാടായ ഏവൂരാന്റെ നാട്ടിലെയോ, അതോ കഥയില്‍ പറഞ്ഞിരിക്കുന്ന പാലക്കാട്ടെയോ?

ഡാലി said...

ക്ലൈമാക്സ് വളരെ നന്നായി ഏവൂര്‍ജി. അവസാനത്ത ഒരു വാചകം ഒത്തിരി കാര്യങള്‍ ഒരുമിച്ചു പറയുന്ന്നു.... ഹൃദ്യം...

evuraan said...

നന്ദി...

ഉമേഷെന്ന ബ്രൂട്ടസേ,

പാവാടക്കാരി, പാവാടയുടുത്ത പെണ്‍‌കൊടിയെന്നൊക്കെ വര്‍ണ്ണന വരുമ്പോള്‍, മാറു മറച്ചിട്ടില്ല അവളെന്നൊരു ധ്വനിയുണ്ടോ?

തമിഴ് ബ്രാഹ്മണരുടെ ചേലയുടുക്കലിനെ തറ്റുടുത്തിരിക്കയാണെന്ന് ഓണാട്ടുകരയില്‍, ഏവൂര്‍ ദേശത്തൊരു സ്ലാങ്ങുണ്ട്. കേട്ട് വളര്‍ന്നതില്‍ നിന്നും, നാലും മൂന്നും ഏഴു വീട്ടുകാരുടെ സ്ലാങ്ങാണെന്ന് തോന്നുന്നില്ല...

ഇനി ചേലയെന്നാലെന്തെന്ന് ചോദിച്ചാല്‍, വസ്ത്രത്തിനുള്ള പര്യായ പദമെന്നതിനു പുറമേ എന്തായിപ്പം പറയുക? :) കണ്ടിട്ടില്ലേ ഭരതനാട്യത്തിലും മറ്റും ഉടുത്തിരിക്കുന്നത്? സാരിത്തുമ്പ്, മുന്നില്‍ നിന്ന് പിന്നിലേക്ക് കാലുകള‌ക്കിടയിലൂടെ കൊണ്ട് വന്ന് (അതോ തിരിച്ചോ?) കൊളുത്തിയുടുത്ത് ഞൊറിവുകളോടു കൂടി..?

ഉം, ദാ, ഈ ചിത്രങ്ങള്‍ നോക്കൂ, അതാണുദ്ദേശിച്ചത്.

1

2

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
Inji Pennu said...

അതു മടിസാരമല്ലെ? തമിഴ് ബ്രാഹമണരുടെ? ;)

ദേവന്‍ said...

തറ്റ്‌ വേഷമല്ലപ്പാ, ഉടുക്കല്‍ രീതിയാണേ . സാരി/ ഒന്നര/മുണ്ടിനെ കോന്തല വലിച്ചു പിന്നില്‍ തിരുകി ഉടുക്കുന്ന സ്റ്റൈലിനാണ്ട്‌ തറ്റുടുപ്പ്‌. (മുണ്ട്‌ തറ്റുടുത്താല്‍ പൈജാമ പോലെ ഷേപ്പ്‌ ആകും). ഒന്നരയും പട്ടരുടെ പാളസ്സാറും പട്ടത്തീടെ മടിസ്സാറും ഒക്കെ ഇങ്ങനെ തറ്റു ഉടുക്കുന്ന രീതിയാണേ
http://www.cbmphoto.co.uk/photos/LAT13.jpg മുണ്ട്‌ തറ്റുടുത്തത്‌. മടിസ്സാറും ഒന്നരയും കൈലിമുണ്ടും എന്തും തറ്റുടുക്കാം.

സന്തോഷ് said...

നല്ല ആറ്റിക്കുറുക്കിയ കഥ. അല്ലാ, എല്ലാ റേഷന്‍ കടക്കാരും ഇങ്ങനെയാണോ? സുകുമാരണ്ണനെ ഓര്‍മ വരുന്നു. ഈ അനുഭവങ്ങളില്‍ കൂടിയെല്ലാം അയാളും കടന്നുപോയിരിക്കണം.

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

റേഷന്‍ കടക്കാരെ അടച്ചു പറയുന്നോ സന്തോഷേ. ശുട്ടിടുവേന്‍...

എന്റെ അച്ഛന്‍ ഒരു റേഷന്‍ കടക്കാരനായിരുന്നു. (ശ്ലോകവും കണക്കും ഫലിതവും ഓഫ്‌ടോപ്പിക്കുമൊക്കെ മിക്സ് ചെയ്തു ഒന്നിനും കൊള്ളാത്ത സാധനമാക്കുന്ന സ്വഭാവം എവിടെ നിന്നു കിട്ടി എന്നു മനസ്സിലായല്ലോ... :-)) ഒരുപാടു കാലം കടയില്‍ കണക്കെഴുതാനും അരി തൂക്കാനും മണ്ണെണ്ണ അളക്കാനുമൊക്കെ കൂടിയിട്ടുണ്ടു്. ഇങ്ങനെയൊരു അനുഭവം... ങേ ഹേ...

evuraan said...

സാമൂഹികപ്രതിബദ്ധതയും സദാചാരബോധവും സാഹിത്യകാരന്മാരുടെ സ്വാതന്ത്ര്യത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കെട്ടുപാടുകളാണു എന്ന് പെരിങ്ങോടര്‍ പറഞ്ഞതെത്ര ശരി. :)

ഭൂരിപക്ഷങ്ങളുടെ സദാചാരമാണല്ലോ തീര്‍ത്തും സദാചാരമാകുന്നത്.

അടിവസ്ത്രം/കോണോന്‍ മാത്രമിട്ട മദ്ധ്യവയസ്ക്കകളുടെ നീണ്ട നിരയെന്ന ധ്വനിയുണ്ടാവാതിരിക്കാന്‍ തിരുത്തിയിട്ടുണ്ട്:

"ചേലയുടുത്ത മദ്ധ്യവയസ്ക്കകളുടെ നീണ്ട നിര. "

ശ്ശെ.

എന്റെ നാട്ടില്‍ തറ്റുടുക്കല്‍ വേറേ ആണ്‌. അതുകൊണ്ടാണ്‌ ട്ടോ ചോദിച്ചത്‌. :)

എന്നാലതൊന്ന് ബിന്ദു നേരത്തെ വ്യക്തമായി പറഞ്ഞ് തന്നിരുന്നെങ്കില്‍ ഉമേഷിന്റെ കടികൊള്ളാതെ കഴിക്കാമായിരുന്നു.

:)

സുകുമാരണ്ണനെ ഓര്‍മ വരുന്നു. ഈ അനുഭവങ്ങളില്‍ കൂടിയെല്ലാം അയാളും കടന്നുപോയിരിക്കണം.

ഈ കഥകള്‍ക്കും ഞാനെഴുതുന്ന യാതൊരു വഹ സാധനങ്ങള്ക്കും ജീവിച്ചിരിക്കുന്നവരോ ജീവിച്ചിരുന്നവരോ ആയ ഏതൊരാളോടും (പ്രത്യേകിച്ച് റേഷന്‍ കടക്കാരനോടും) യാതൊരു വക ബന്ധവുമില്ല എന്ന് ഇതിനാല്‍ വ്യക്തമാക്കുന്നു.

എന്നെ ക്രൂശിക്കല്ലേ..

:^)

ഇനി ഉമേഷിനിട്ടൊന്ന് തോണ്ടാമോന്ന് നോക്കട്ടെ.

“ആറ്റിലേക്കച്യുതാ ചാടൊല്ലേ ചാടൊല്ലേ..” എന്ന മാതിരി,
“നാട്ടിലേക്കുമേശാ പോവൊല്ലേ പോവൊല്ലേ...”
എന്നൊരു പാട്ടുയരുന്നുവോ, പിന്നണിയില്‍...?

:)

സന്തോഷ് said...

അയ്യോ! ഞാന്‍ ഓടി!

ബിന്ദു said...

ഒരാളെന്നോടു അതിങ്ങനെ ആണെന്നു ഉറപ്പിച്ചു പറഞ്ഞാല്‍ എനിക്കുറപ്പുള്ളതും കൂടി ഉറപ്പില്ലാതെയാകും ;). അതുകൊണ്ടാണ്‌ അതൊരു പ്രാദേശിക ഭാഷയാണെന്നു പറഞ്ഞപ്പോള്‍ ഞാന്‍ പിന്നെയൊന്നും പറയാത്തത്‌. പണ്ടു കാലത്തു സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന... ബാക്കി ഉമേഷ്‌ജി പറഞ്ഞത്‌.:)
പിന്നെ പ്രത്യേക പൂജകള്‍ക്കും വിശേഷാവസരങ്ങളിലും ആണുങ്ങളും ഉടുത്തു കാണാറുണ്ട്‌. ഇതില്‍ കൂടൂതല്‍ എനിക്കറിയില്ല.

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
Adithyan said...

ആഭാസരാജന്‍ ഉമേഷ്ജിയെ കമന്റ് ചെയ്യുന്നതില്‍ നിന്നും വിലക്കുക...

ഉമേഷ്::Umesh said...

ആദിത്യന്റെ ആരോപണം അംഗീകരിക്കുന്നു. ആ കമന്റുകളൊക്കെ ഞാന്‍ ഡിലീറ്റു ചെയ്തു.

ക്ഷമിക്കുക, കൂട്ടരേ...

Adithyan said...

ഊമേഷ്ജി എന്നെ ഡെസ്പാക്കി :(

evuraan said...

അതു വേണമായിരുന്നോ ഉമേഷേ?

അശ്ലീലമെന്ന് തോന്നിയിരുന്നില്ല, തമാശ തോന്നുകയും ചെയ്തിരുന്നു. ആദിത്യന്റെ കമന്റും അത്തരമായിരുന്നു എന്ന് കരുതുന്നു. അതില് ഒരു സ്മൈലിയുടെ കുറവുണ്ടായിരുന്നെങ്കിലും.

Inji Pennu said...

ശ്ശൊ! ഈ ഉമേഷേട്ടന്‍ എന്തൊരു പാ‍വമാ..!
ആദിത്യന്‍ കുട്ടി അടി മേടിക്കൂട്ടൊ.

Adithyan said...

എന്റെ എല്ലാ കമന്റുകളും ഒന്നോ രണ്ടോ സ്മൈലി ഇട്ടു മാത്രം വായിക്കാന്‍ എല്ലാരോടും അപേക്ഷ.... ഞാന്‍ ഫയങ്കര തമാശക്കാരനാ‍ാ‍ാ...


പിന്നെ എല്‍ജീസേ, ഞാന്‍ പറഞ്ഞതു കേട്ടാണ് ഉമേഷ്ജി അതു മാറ്റിയെ എന്നു തോന്നുന്നുണ്ടോ? ഉണ്ടോ? ണ്ടോ? :)

ഇതൊക്കെ മാഷ്‌ടെ ഒരു തമാശ അല്ലെ...

ഉമേഷ്::Umesh said...

ആദിത്യന്‍ പറഞ്ഞതുകൊണ്ടു മാത്രമല്ല, എനിക്കും അതു കളയണമെന്നു തോന്നിയിരുന്നു. ഏവൂരാന്റെ നല്ല ഒരു കഥയുടെ പുറകില്‍ വേണോ നമ്മുടെ ഈ ഒന്നര ഡിസ്കഷന്‍?

ബിന്ദുവിനെങ്കിലും ഞാനൊരു പാവമാണെന്നു തോന്നിയല്ലോ. ബിന്ദുവിനേ തോന്നൂ, കേട്ടോ :-)

ഉമേഷ്::Umesh said...

അയ്യോ, പാവമാണെന്നു പറഞ്ഞതു് എല്‍‌‌ജി ആയിരുന്നു, അല്ലേ? അതു ശരി. ഞാന്‍ വിചാരിച്ചു ബിന്ദുവിനു് ഇത്രയ്യും വെളിവില്ലാതെ പോയല്ലോ എന്നു്.... :-)

Vempally|വെമ്പള്ളി said...

ഏവൂരാനെ, നല്ല കഥ ഞങ്ങളുടെ റേഷന്‍ കടക്കാരന്‍ ബാലന്‍ പിള്ളയെ ഓര്‍മ്മവന്നു ഇതുപോലുള്ള അനേകം കഥകളിലെ നായകന്‍ - എന്നെങ്കിലും ഒരു പോസ്റ്റാക്കണം.

ഞാന്‍ വന്നപ്പൊ ഉമേഷ് കമന്‍റുകളൊക്കെ മായിച്ചു കളഞ്ഞിരിക്കുന്നു. മായിച്ചതൊക്കെ എന്‍റെ ഈമെയിലിലേക്കൊന്നയക്കുമൊ വായിച്ചു ഞെട്ടാനാ. വെമ്പള്ളി@ജീമെയില്‍

കുറുമാന്‍ said...

ഏവൂര്‍ജീ : കഥ നന്നായിരിക്കുന്നു. അനന്തു ആളു കൊള്ളാമല്ലോ? അല്ല അവള്‍ക്കങ്ങിനെ തന്നെ വേണം....വയ്യാതെ ചുമച്ചും കുരച്ചും അപ്പ കിടക്കുമ്പോള്‍, പിന്‍ വാതിലിലൂടെ ഇരുട്ടിലേക്ക് ഇറങ്ങി ചെന്നാല്‍ വയറു വീര്‍ത്തില്ലെങ്കിലേ അത്ബുദമുള്ളൂ....

ഉമേഷ്ജീയുടേയും, ആദിത്യന്റേയും, വക്കാരിയുടേയും കമന്റുകള്‍ വായിച്ച് ചിരിച്ചു മറിഞ്ഞു

മുല്ലപ്പൂ || Mullappoo said...

നല്ല കഥ..

gypsy said...

ഇതെന്താ കുട്ടിക്കഥ

പച്ചാളം : pachalam said...
This comment has been removed by a blog administrator.
പച്ചാളം : pachalam said...

ഏവൂരാനേ (ചേട്ടാ) നന്നായിരിക്കുന്നൂ..‍

ഉമേഷേട്ടാ ‘വിവരാവകാശ’ നിയമം 2006, കേട്ടിട്ടുണ്ടോ?
ഡിലീറ്റ് ചെയ്ത കമന്‍റുകളെല്ലാം ഞാന്‍....
ഹ് ഹ് ഹ ഹ (അട്ടഹാസം)