Thursday, July 20, 2006

മാലാഖയുടെ കഥ

ആരോ പിറകെയുണ്ട്, കാലൊച്ച കേള്‍ക്കുന്നു.

തിരിഞ്ഞു നോക്കി.

കണ്ണട ധരിച്ച ഒരു കൌമാരക്കാരിയാണ്, ഒരു കടലാസ്സ് തുണ്ട് നീട്ടിപിടിച്ചിട്ടുണ്ട്.

“എസ്ക്യൂസ് മീ..! ഐ തിങ്ക് യു ഡ്രോപ്ഡ് ദിസ്..”

വിലാസം തിരഞ്ഞ കൂട്ടത്തില്‍ താഴെപ്പോയതാവും, കൈ നീട്ടി വാങ്ങി.

“തേങ്ക് യൂ സോ മച്ച്...!!”

വര്‍ഷങ്ങളാവുന്നു, ഈ ഡയറി കൂടെ കൂടിയിട്ട്. പലപ്പോഴായി കൈവന്നിട്ടുള്ള പ്രാധാന്യമുള്ള കടലാസ്സു തുണ്ടുകളിലൊന്നാവണം.

നിവര്‍ത്തി നോക്കി. മുഷിഞ്ഞ കടലാസ്സില്‍, കുരിശിന്റെ ആകൃതിയിലെ പ്രിന്റൌട്ട്.

ടൂറിനിലെ ശവകുടീരത്തില്‍ നിന്നും കണ്ടെടുത്തതായ് പറയപ്പെടുന്ന പ്രാര്‍ത്ഥനയുടെ പകര്‍പ്പാണ്. . നേരോ നുണയോ, എന്തോ..? കിട്ടിയ നാള്‍ മുതല്‍, കളയാനൊരു മടി. ഭവ്യമായിത്തന്നെ സൂക്ഷിച്ച് പോന്നതാണ്, എന്നിട്ടും ഇതെങ്ങനെ താഴെപ്പോയി?

ഡയറി നിവര്‍ത്തിയതിനെ തിരികെ വെച്ചു. ഇനി, താഴെപ്പോകാതെ സൂക്ഷിച്ചോളാം.ഇനിയുമേറെ നടക്കാനുണ്ടോ ആവോ? ആരോടെങ്കിലും ഒന്ന് കൂടെ ചോദിച്ചുറപ്പു വരുത്തണം.

യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെന്ന് തോന്നുന്നു, കുറെപ്പേര്‍ വരുന്നുണ്ട്, അവരോട് ചോദിക്കാം.

വഴി അല്പം കൂടിയേ ബാക്കിയുള്ളൂ, ഭാഗ്യം. വേനല്‍ ചൂടിലെ ഈ നടപ്പ് ദുഷ്ക്കരമെന്ന് ഇതിനകം തോന്നിത്തുടങ്ങിയിരിക്കുന്നു.എന്നാലും, ചൊല്ലും വിളിയുമില്ലാത്ത രീതിയില്‍ അവളെന്തേ ഇങ്ങനെ? സാധാരണ, ഒരു ദിവസം തന്നെ പലപ്രാവശ്യം സംസാരിക്കുന്നതാണ്. ഇതിപ്പോ ആഴ്ചകളായിരിക്കുന്നു. വോയ്സ്‌മെയിലുകള്‍ക്കും ഫലമില്ല, ഈ-മെയിലയച്ചിട്ടും മറുപടിയില്ല.

പഠനത്തിന്റെ തിരക്കുണ്ടാവുമെന്നത് സത്യം. പക്ഷെ, രണ്ടരയാഴ്ചത്തെ നിശ്ശബ്ദതയ്ക്കും മാത്രമുള്ള തിരക്കുണ്ടോ?എത്തിപ്പോയ്. വാതിലിലെ നമ്പര്‍‌ ശരിയാണെന്നുറപ്പ് വരുത്താന്‍ ഒന്ന് കൂടി വിലാസമെടുത്ത് നോക്കി. അതെ, ഇതു തന്നെ, കതകിന്മേലുള്ള നെയിം പ്ലേറ്റില്‍ അവളുടെ പേരുമുണ്ട്.

ഏറെ നേരം കോളിംഗ് ബെല്ലടിച്ചിട്ടും അനക്കമില്ല. ഇനി, പുറത്തെവിടെയെങ്കിലും പോയതാണോ...?

വാതില്‍പ്പാളി പൊടുന്നനെ തുറന്നു. അലോസരത്തിന്റെ വിമ്മിഷ്ടം സ്ഫുരിക്കുന്ന മുഖവുമായ്, ടൌവ്വല്‍ മാത്രമുടുത്ത ഒരു കറുമ്പന്‍, പാളിയ്ക്ക് പിന്നില്‍.

ഇവനാരെടാ‍..? ഇനി വീട് മാറിയതാണോ?

“വാട്ട്..?” ഈര്‍ഷയോടെ, ഘനഗംഭീരമായ ചോദ്യം,

അവള്... അവളിവിടെയില്ലേ..?

“ഹൂ ആര്‍ യൂ...?”

ആരാണെന്ന് പറഞ്ഞപ്പോളവന്റെ ഭാവം മാറുന്നതറിഞ്ഞു. വേഗത്തിലവന്‍ കതക് ചാരാനായുന്നത് കണ്ടപ്പോള്‍, തലച്ചോറിലെവിടെയോ വിദ്യുത്‌പ്രഭാവമുണ്ടായ പോലെ.

അപായം...! ആറാമിന്ദ്രിയമിപ്പോഴെങ്കിലും ഒന്നുണര്‍ന്നല്ലോ..!

ചേര്‍ന്നടയുന്ന വാതില്‍‌പാളി ആഞ്ഞ് ചവിട്ടിയകത്തി. കതകിന്റെയടിയേറ്റ കറുമ്പന്‍ ഞരക്കത്തോടെ തലപൊത്തി നിലത്തേയ്ക്ക്.

എന്നോടാണോടാ, നിന്റെ കളി? അവന്റെ നെഞ്ചത്ത് തന്നെ ചവിട്ടി, അകത്തേക്ക് കടന്നു.

ചിതറി കിടക്കുന്ന സാമഗ്രികള്‍.

അവളെവിടെ? ജീവനോടെയുണ്ടോ ഇപ്പോഴും?അകത്തേക്ക് പായുന്നതിനിടയില്‍ വശത്തെ മുറിക്കുള്ളില്‍ കണ്ടു, മുറയൊപ്പിച്ച് ഉയര്‍ന്നു താഴുന്ന, വിവസ്ത്രനായ മറ്റൊരു കറുമ്പനെ.

അടിയില്‍, നൂല്‍‌ബന്ധമില്ലാത, അവളുമുണ്ട് . അവളുടെ കണ്ണുകളടഞ്ഞിരിക്കുന്നു.

ചരല്‍ക്കല്ലുകള്‍ നിറച്ച ഫ്ലവര്‍‌വേയ്സാണ് കൈയില്‍ തടഞ്ഞത്.

ആ‍ക്രോശത്തോടെ, ഫ്ലവര്‍‌വേയ്സ് കറുമ്പന്റെ തലയ്ക്കടിച്ച് പൊട്ടിച്ചു. നിശ്ചലനായ അവനെ ചവിട്ടി നീക്കിയിട്ട് അവളെ കോരിയെടുത്ത് കിടക്കയിലിട്ടു.വിളിച്ചു നോക്കി.

അവള്‍ക്കനക്കമില്ല.

നാഡീസ്പന്ദനമുണ്ടോയെന്നറിയാന്‍ അവളുടെ കൈത്തണ്ട കവര്‍ന്നെടുത്തു. എലുമ്പിച്ച കൈത്തണ്ടകള്‍ നിറയെ, സൂചി കുത്തിയ പാടുകള്‍. കിടക്കയിലും മേശപ്പുറത്തും ഒഴിഞ്ഞ സിറിഞ്ചുകളും സിഗരറ്റ് തുണ്ടുകളും...

തലയ്ക്കകം പെരുക്കുന്നത് പോലെ. തറയില്‍, ചിതറിക്കിടക്കുന്ന സാധനങ്ങള്‍ക്കിടയില്‍ കണ്ട ബെയ്സ്‌ബോള്‍ ബാറ്റ് ചെന്നെടുത്തു.

നിലത്ത് കിടക്കുന്നവന്റെ അനക്കം തീരുന്നത് വരെയടിച്ചു.

ഇനി, വാതില്‍ക്കല്‍ ഒരുവന്‍ കൂടിയുണ്ട്.

അവന്റെ ഞരക്കങ്ങളും നിന്നു.

കൈകളിലും വസ്ത്രങ്ങളിലും ചോര പുരണ്ടിരിക്കുന്നു.

അവളിപ്പോഴും അബോധാവസ്ഥയിലാണ്. കുഴിഞ്ഞ കണ്ണുകളെങ്കിലും, അവളുടെ മുഖത്ത് വല്ലാത്ത ഒരു ശാന്തത.

മുഷിഞ്ഞ, മഞ്ഞ നിറമുള്ള വിരിപ്പ് അവള്‍ക്ക് മേലേ വലിച്ചിട്ടിട്ട്, തലയിണയമര്‍ത്തി പിടിച്ചു, ശ്വാസം ഇല്ലാതാകുന്നത് വരെ.ഒരുപാട് നോമ്പ് നോറ്റുണ്ടായ മകളാണ്, നീ.

ഇനി, നീ ഉറങ്ങിക്കോളൂ, അച്ഛനുണ്ടിവിടെ.

32 comments:

സന്തോഷ് said...

ഹൊ, വല്ലാത്തൊരനുഭവം തന്നെ!

ഇത്തിരിവെട്ടം|Ithiri said...

മനസ്സിലെവിടെയൊക്കയോ നീറുന്നു...
ഓരൊവാക്കുകള്‍ക്കും വല്ലാത്ത ഭാവം..
വല്ലാത്തദുഃഖം...

ഒത്തിരി ഇഷ്ടമായി...

സു | Su said...

പിന്നേം കൊല തുടങ്ങി :(

“മുഷിഞ്ഞ, മഞ്ഞ നിറമുള്ള വിരിപ്പ് അവള്‍ക്ക് മേലേ വലിച്ചിട്ടിട്ട്, തലയിണയമര്‍ത്തി പിടിച്ചു, ശ്വാസം ഇല്ലാതാകുന്നത് വരെ“

അച്ഛന്റെ വിധി ഇതാണോ? മകളെ ഇല്ലാതാക്കുന്നതിനുപകരം വേറെ വഴിയില്ലേ?

ചില നേരത്ത്.. said...

കഥയെഴുത്തുകാരനാണ് ഞാന്‍ അടുത്തറിഞ്ഞിട്ടുള്ള ഏറ്റവും വലിയ കൊലയാളി..
‘മാലാഖയുടെ കഥ’യ്ക്ക് ഭംഗി വാക്കുകള്‍ കൊണ്ടൊരു അലിക്കത്ത് (കാതിലണീയുന്ന ആഭരണം) ആവശ്യമില്ല. തീവ്രം!!!

അരവിന്ദ് :: aravind said...

അവസാനിപ്പിച്ചതിനോട് യോജിപ്പില്ല ഏവൂര്‍ജീ..
എന്താണ് സംഭവിച്ചതെന്ന്,(സ്വയം ആണോ അല്ലിയോ ഇതൊക്കെ വരുത്തിവച്ചത് എന്ന്)ഒന്ന് വ്യക്തമാക്കാമായിരുന്നു മകളില്‍ നിന്നും അച്ഛന്.
പിന്നെയെന്തോ മകളെ അങ്ങനെ കൊലപ്പെടുത്തും എന്ന് അങ്ങോട്ട് വിശ്വസിക്കാന്‍ ഒരു..

അല്ല, പറയുന്നെതെന്താച്ചാല്‍, അത്രക്ക് മൂര്‍ച്ച ഈ കഥക്ക്!

പൊന്നമ്പലം said...

പ്രാര്‍ത്ഥനകള്‍...

ശത്രുവിനും വരുത്തരുത് ഈ ഗതി...

ഹൃദയത്തിന്‍ 400 ഗ്രാം അല്ല ഇപ്പോഴത്തെ ഭാരം...

വല്യമ്മായി said...

മകളേ നിന്നെ ഞാന്‍ ചോരയൂട്ടി വളര്‍ത്താം
അതു നിനക്കേകും ശക്തി
ഈ കശ്മലരോടു പൊരുതി നില്‍ക്കാന്‍

ദില്‍ബാസുരന്‍ said...

ഏവൂരാന്‍,
മനസ്സ് പിടയുന്നു. വായിച്ച് പിന്നെ കമന്റാമെന്ന് കരുതിയതാണ്. ഒന്നിലും ശ്രദ്ധ നില്‍ക്കുന്നില്ല. കഥകള്‍ കഥകളായിരിക്കട്ടെ.

എങ്കിലും... ഹൊ

കണ്ണൂസ്‌ said...

ഈ കഥക്ക്‌, സത്യായിട്ടും, ഒരു ഏവൂരാന്‍ സ്റ്റാന്‍ഡേര്‍ഡ്‌ ഇല്ലാട്ടോ.

കുറുമാന്‍ said...

ഏവൂരാനേ, തിരഞ്ഞെടുത്ത പ്രമേയം കാര്യപ്രസക്തിയുള്ളത്. കഥ അതിഗംഭീരം. നന്നായി പറഞ്ഞിരിക്കുന്നു, പക്ഷെ, കാപാലികന്മാരുടെ കാമക്കൂത്തിനിരയായ ഒരു പെണ്‍കുട്ടിയെ ആ ഒരു കാരണത്താല്‍ ഒരച്ഛന് കൊല്ലാന്‍ കഴിയുമോ? അല്ലെങ്കില്‍ കൊല്ലേണ്ട ആവശ്യമുണ്ടോ?

ആ കശ്മലന്മാരെ കൊലപെടുത്തിയത് തന്നെ അവര്‍ക്കുള്ള ശിക്ഷയായില്ലേ, മാത്രമല്ല, മറ്റുള്ളവര്‍ക്കൊരു മാതൃകയുമായി.

എങ്കിലും അവളെ കൊല്ലേണ്ടായിരുന്നൂ എന്നേ എനിക്ക് പറയാനുള്ളൂ

മുല്ലപ്പൂ || Mullappoo said...

വല്ലണ്ടായി വായിച്ചിട്ട്..

എവുരാന്റെ കഥകള്‍ എല്ലം എനീക്കു ഇഷ്ടം..

പക്ഷേ.. മിക്കതിലും മനുഷ്യന്റെ ചതി വഞ്ചന ആണല്ലൊ പ്രമേയം... അതാണൊ അവന്റെ ശരിക്കും ഉള്ള ഭാവം..?

പെരിങ്ങോടന്‍ said...

മര്‍മ്മത്താണു പിടിച്ചിരിക്കുന്നതു്, അതാണെല്ലാവര്‍ക്കും വേദനിക്കുന്നതു്.

പരസ്പരം said...

ഏവൂരാന്റെ കഥയ്ക്ക് ഒരു അമേരിക്കന്‍,അല്ലെങ്കില്‍ കൊളമ്പിയന്‍ ഡ്രഗ്ഗ് മാഫിയാ ടച്ച്.ഈ ആങ്കിളില്‍ വച്ച് നോക്കിയാല്‍ ആ അച്‌ഛന്റെ കൊലപാതക ശൈലി തോക്കുകൊണ്ടാകണമായിരുന്നു.ഏതായാലും ഒരു നാടന്‍ ആങ്കിളില്‍ ആ കൊലപാതകം തീരെ ശരിയായില്ല.

വര്‍ണ്ണമേഘങ്ങള്‍ said...

മകളെ ഇല്ലാതാക്കിയതല്ല ആ അച്ഛന്‍..
അശാന്തിയുടെ അനേകം രാവുകള്‍ അവളില്‍ നിന്നും തൂത്തെറിഞ്ഞതാണ്‌..!
വേറിട്ട ഒരു അനുഭവം..!

ഷിജു അലക്സ്‌‌: :Shiju Alex said...

വായിച്ച്‌ കഴിഞ്ഞപ്പോള്‍ മനസ്സ്‌ ഒന്ന്‌ പിടച്ചു.

ഏവൂരാന്‍ ചേട്ടന്‍ എന്തിനാണ്‌ അധികം കഥ എഴുതുന്നത്‌. ഇടക്കിടക്ക്‌ ഇതേ പോലുള്ള ഒരു മാസ്റ്റര്‍ പീസ്‌ മതിയല്ലോ. (ഉമേഷ്ജിയുടെ സുകര പ്രസവം എന്ന പോസ്റ്റിനോട്‌ കടപ്പാട്‌)

ഏതാണ്ട്‌ ഇതേ പ്രമേയം ഉള്ള ഒരു മോഹന്‍ലാല്‍ പടം ഉണ്ട്‌. പേര്‌ മറന്നു. മിഥ്യ എന്നാണോ.

പല്ലി said...

എന്തുകൊണ്ടവളുടെ കൈ നിറയെ സൂചിപ്പടുകള്‍
അവളെ നോക്കാന്‍ ആരുമൈല്ലായിരുന്നൊ
അച്ഛന്‍ കിണറുകുത്താന്‍ പോയിരുന്നൊ
അമ്മ ക്ലബ്ബില്‍ പോയിരുന്നൊ
ഒരുത്തരം കിട്ടുന്നില്ലല്ലോ
സത്യമേവ ജയതേ

പെരിങ്ങോടന്‍ said...

പല്ലി ‘വെറുതെ’ ചിലയ്ക്കുന്നുവോ? കഥയുടെ ആദ്യമൊന്നും വായിച്ചില്ലേ പല്ലീ? ഒരു യൂണിവേഴ്സിറ്റി ഹോസ്റ്റല്‍/സമാനമായ ഏതോ സങ്കേതത്തിലേയ്ക്കാണു അച്ഛന്‍ തിരഞ്ഞുചെല്ലുന്നതെന്നു മനസ്സിലാകാത്തവണ്ണം അസ്പഷ്ടമാണോ വരികള്‍?

Inji Pennu said...

ഞാന്‍ എപ്പോഴും ഏവൂരാന്‍ ചേട്ടന്റേയും പെരിങ്ങ്സിന്റേയും കഥകള്‍ നന്നായിട്ട് വായിക്കാന്‍ വേണ്ടി മാറ്റി മാറ്റി വെക്കും..എന്നിട്ട് വായിക്കാണ്ടും ഇരിക്കും.. പക്ഷെ ഇനി ഈ മൂന്നാ‍ലു ദിവസം ഏവൂരാന്‍ ഡേ ആഘോഷിക്കാന്‍ തീരുമാനിച്ചു.. അങ്ങിനെ ഇതില്‍ തുടങ്ങി...

ഇതേ പോലെ ഒരു സീന്‍ Traffic എന്ന മൂവിയില്‍ ഉണ്ട്..കൊല്ലില്ല്ലാ..പക്ഷെ..ആ മൂവി ഒന്ന് കണ്ട് നോക്കൂ..നല്ല മൂവിയാണ്..

Inji Pennu said...

ശ്ശൊ! പെരിങ്ങ്സെ...പല്ലീടെ ചോദ്യങ്ങള്‍ കാര്യമുള്ളതല്ലെ?? യൂണിവേര്‍സിറ്റിയില്‍ പഠിക്കുന്ന എല്ലാവര്‍ക്കും ഉണ്ടാവില്ലല്ലൊ...

പെരിങ്ങോടന്‍ said...

എല്ലാ‍വര്‍ക്കും എന്തുണ്ടാവില്ലെന്നാ?

ദില്‍ബാസുരന്‍ said...

എല്‍ ജീ,
പെരിങ്ങ്സ് അതല്ലല്ലോ പറഞ്ഞത്? അച്ഛനും അമ്മയും കിണറ് കുത്താന്‍ പോയപ്പോള്‍ അബദ്ധത്തില്‍ തുന്നല്‍ സൂചി കൊണ്ടതൊന്നുമല്ല എന്ന് കഥയില്‍ നിന്ന് വ്യക്തമല്ലേ.

ഇനി അതല്ലെ പെരിങ്ങ്സ് ഉദ്ദേശിച്ചത്? :-)

Inji Pennu said...

ഹിഹി...നിങ്ങള്‍ എന്നെ കളിയാക്കുവാണൊ?

ഡ്രഗ്സ് അടിച്ചിട്ടല്ലെ കയ്യില്‍ സൂചിക്കുത്ത്..പല്ലി സര്‍ക്കാസ്റ്റിക്ക് ആയിട്ട് ചോദിച്ചത്, അപ്പനും അമ്മയും എന്തു നോക്കി ഇരുന്നു എന്ന്..എന്നു വെച്ചാല്‍ മക്കള നോക്കണ അല്ലെങ്കില്‍ അറിയണ നേരത്ത്...എത്ര ദൂരെയാണെങ്കിലും..അപ്പനും അമ്മയുടെയും നോട്ട പിശകാണല്ലൊ... -- ഇനി അങ്ങിനയല്ലെ ചോദിച്ചെ? അല്ലെങ്കില്‍ സ്വാറി..

പെരിങ്ങ്സെ ഒരു ചിരിക്കണ പടം വെക്കുവോ...
പെരിങ്ങ്സിന്റെ ഈ സീരിയസ് മുഖം കണ്ടിട്ട്..
കമന്റും കൂടി വായിക്കുമ്പൊ എന്നെ വഴക്ക് പറയാണൊന്ന് എപ്പോഴും തോന്നും.. :(

സ്വാര്‍ത്ഥന്‍ said...

‘സാധാരണ, ഒരു ദിവസം തന്നെ പലപ്രാവശ്യം സംസാരിക്കുന്നതാണ്.‘

അതാണെന്നെ ഏറ്റവും വേദനിപ്പിച്ചത്...

ബിന്ദു said...

കഥ നന്നായിട്ടുണ്ട്‌, അച്ഛന്‍ മകളുടെ അശുദ്ധിയെ മാത്രം കൊന്നു എന്നു വിശ്വസിക്കാം അല്ലേ?

വഴിപോക്കന്‍ said...

കഥ നന്നായി...

വക്കാരിമഷ്‌ടാ said...

വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ പോലെയായി. അതുതന്നെയാണ് ഈ കഥയുടെ വിജയമെന്നും തോന്നുന്നു.

Adithyan said...

കഥ നന്നായി :)
എല്ലാവരും പറഞ്ഞ പോലെ തീവ്രം.

യാത്രാമൊഴി said...

മനുഷ്യന്‍ സിവിലൈസ്ഡ് ബീസ്റ്റ് എന്ന് പറയുന്നത് എത്ര ശരി!

ഗന്ധര്‍വ്വന്‍ said...

ഗന്ധര്‍വന്‍ സിനിമ കണ്ട്‌ കരഞ്ഞിട്ടുണ്ട്‌. മഹാനദിയില്‍ കല്‍ക്കത്തയില്‍ ചുവന്ന തെരുവില്‍ മകളെ കണ്ടെത്തുന്ന കമലാഹാസന്റെ ശോക പ്രകടനത്തില്‍. അതൊരു അഭിനയമായി തോന്നിയില്ല. നെഞ്ചു മുഴുവന്‍ വിങ്ങുകയായിരുന്നു ആ പടം കണ്ടപ്പോള്‍.

അതുപോലുള്ള ഈ എവൂരാന്‍ കഥക്കു കമെന്റേഴുതാണുള്ള ഔദ്ധത്യം എടുക്കട്ടെ.

ടൂറിനിലെ ശവകുടീര ലിഖിതവുമായി , ദൈവ ഭക്ത്തനായ, സ്നേഹ സമ്പന്നനായ ആ പിതാവു വിഹ്വല്‍മായ മനസ്സോടെ നടന്നു. തന്റെ മാലഖക്കുട്ടിക്കെന്തു പറ്റി. ദിവസങ്ങളോളമായി അവള്‍ വിളിച്ചിട്ടും പറഞ്ഞിട്ടും....

അടയാളം തിരയുന്ന , അവിശവാസികളുടെ സര്‍പ്പസന്തതികള്‍ മയക്കുമരുന്നിന്റെ മായിക വിഭ്രാന്തിയിലേക്കവളെ ഇരയാക്കി.
ഉന്മാദത്തിന്റെ ശയ്യയില്‍ താന്‍ വിവസ്ത്രയാണെന്നൊ, ചെകുത്താന്റെ രക്തമുള്ള സന്തതികള്‍ വിഭ്രാന്തിയുടെ മദജലത്താല്‍ അഭിഷിക്തയാക്കുകയാണെന്നൊ അറിയാതെ ബോത്തിനും അബോധത്തിനും ഇടയിലെ അവസ്ഥയില്‍.

ഹൃദയഭേദകമായ്‌ ഈ കാഴ്ച്ചയില്‍ ക്രോധിതനായ ആ പിതാവു ചെകുത്തന്മാരെ അടക്കം ചെയ്യുന്നു. വീണ്ടും ഒരുയിര്‍ത്തെഴുന്നേല്‍പ്പിന്നിട കൊടുക്കാതെ.

മകളെ എത്നേസിയ- ദയാവധത്താല്‍ അന്ധകാര നിബിഡമായ ലോകത്തു നിന്ന്‌ മോചിതയാക്കുന്നു.

അവള്‍ അച്ചന്റെ മാലാഖക്കുട്ടിയായിത്തന്നെ എന്നും ഓര്‍മകളുടെ ശുഭ്രാകാശത്തില്‍.

വായിക്കുന്നവര്‍ക്കു കുറേനാള്‍ പിന്തുടരുന്ന ഒരു നൊമ്പരമായിരിക്കും ഈ കഥ.

ശരിക്കും നടന്ന ഏതോ ഒരു സ്ംഭവമാണികഥക്കു അവലംഭം എന്നു തോന്നുന്നു.

kadavanadan said...
This comment has been removed by a blog administrator.
kadavanadan said...

എന്റെ നാട്‌

ഭൂപരിഷ്കരണവും സംവരണവും ഗള്‍ഫും ചേര്‍ന്ന് എന്റെ നാടിനെ ഒരു പാടു മാറ്റിയിട്ടുണ്ട്‌. പൊന്നാനിയിലെ ഏതു മുക്കിനും മൂലക്കും പൊന്നിന്‍ വിലയാണ്‌. കടവനാടും റിയല്‍ എസ്റ്റേറ്റുകാര്‍ക്ക്‌ പ്രിയപ്പെട്ട ഭൂമി തന്നെ. പണ്ട്‌ ഇടശ്ശേരി കടവനാട്‌ വന്നപ്പോള്‍ കണ്ടതിങ്ങിനെയായിരുന്നു.

പാരാപ്പരപ്പാകുമീത്തങ്കവയലുകള്‍ തന്‍
തീരത്തില്‍ തെങ്ങിന്‍ പീലികള്‍ തന്‍ കീഴില്‍
അന്നത്തിന്നിരപ്പവര്‍, മേല്‍പ്പുരയില്ലാത്തവ-
രങ്ങിനെ പാര്‍പ്പുണ്ടല്ലോ മനുജരേറെ.
കാലടി വെച്ചു കൊള്ളാന്‍ കണ്ടോര്‍തന്നുഭയങ്ങള്‍,
നീലനിശ്ശൂന്യത താന്‍ തലക്കുമീതെ.
ചൂഴും ചകിരിക്കുഴി ചുറ്റും വമിക്കും കെട്ട-
ചൂരുകൊണ്ടഹര്‍ണിശം നിശ്വസിപ്പോര്‍.
ഓരു കടന്ന കെട്ട നീരുകൊണ്ടുദിനം
നീറുന്ന ജഠരത്തെത്തണുപ്പിക്കുന്നോര്‍.

ഞങ്ങളുടെ പുഴയ്ക്കിപ്പോഴും ജീവനുണ്ട്‌. ബിയ്യംകായലിനു കുറുകെ കെട്ടുള്ളിടത്തോളം പുഴയ്കു ജീവനുണ്ടായിരിക്കും. ചകിരിക്കുഴിയുടെ കെട്ട നാറ്റമൊക്കെ ഇല്ലാതായി. അതെന്താ ചകിരി ചീഞ്ഞാല്‍ ഇപ്പോള്‍ മണമില്ലെന്നാണോ എന്നായിരിക്കും. അതല്ല, ചകിരിക്കുണ്ടും പാടങ്ങളുമൊക്കെ ചരിത്രമായിരിക്കുന്നു. ഞങ്ങള്‍ക്കു കിഴക്കുള്ള അയല്‍ പ്രദേശങ്ങളൊക്കെ ഉയര്‍ന്ന ഭൂപ്രദേശങ്ങളായിരിന്നു. കുന്നും മലകളുമുള്ള സുന്ദരസ്ഥലികള്‍. അവയുടെ വിയര്‍പ്പ്‌ ഞങ്ങളുടെ പുഴകളിലേക്കിറങ്ങി ഞങ്ങളുടെ ജീവിതമായൊഴുകി.അവിടുത്തെ കുന്നുകളൊക്കെ കുളിച്ചിരുന്നത്‌ കാലവര്‍ഷം കനിയുമ്പോള്‍ മാത്രമായിരുന്നു. അവ മഴയ്ക്കുകൊതിച്ചു. എന്റെ ആളുകള്‍ അവയെ സഹായിച്ചുകൊള്ളാമെന്നേറ്റു. അവര്‍ കുന്നുമലാദികളെ പിഴുതെടുത്ത്‌ ഞങ്ങടെ കുളവയലാദികളില്‍ മുക്കി, കുളിപ്പിക്കാന്‍. പ്രകൃതിയുടെ ഉച്ഛനീചത്വമില്ലാതായപ്പോള്‍ ഭൂമിക്കു പൊന്നുവിലയായി. വികസനത്തിനിനിയെന്തുവേണം.

kadavanadan said...

ചിക്കുന്‍ഗുനിയ

എത്ര നേരമായെന്നോ ഞാനീ മാഞ്ചുവട്ടില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്‌.ഈ ആണ്‍ വര്‍ഗ്ഗം ഇങ്ങിനെ തന്നെയാണ്‌. നമ്മളെന്തെങ്കിലും പറഞ്ഞാല്‍, അല്ലെങ്കില്‍ അവരെന്തെങ്കിലും പറഞ്ഞിട്ടുട്ടെങ്കില്‍- ഓ, അവരുടെ എല്ലാ സൗകര്യവും കഴിഞ്ഞ്‌....
ഹോ!ഇവിടെ ഒറ്റക്കുനിന്നിട്ടെനിക്കു ഭ്രാന്തെടുക്കുന്നു. ദാ, കണ്ടോ, ഒരുത്തന്‍, ആ വണ്ടിക്കാരന്‍ ചെയ്തിട്ടു പോയത്‌. എന്റെ മേലകെ ചെളി തെറുപ്പിച്ച്‌....ഞാന്‍ പറഞ്ഞില്ലേ ഈ ആണ്‍ വര്‍ഗ്ഗം മൊത്തത്തിലിങ്ങനെ തന്ന്യാ, അഹങ്കാരികള്‌, നന്നാവില്ലെന്നേ.
ഹും, വരുന്നുണ്ടെന്നു തോന്നുന്നു. വരട്ടെ,കാണിച്ചു കൊടുത്തേക്കാം. ഛേ, അതവനല്ലല്ലൊ.എവിടെ പോയിരിക്ക്യാണാവോ കോന്തന്‍, മമ കാന്തന്‍....
കഷ്ടിച്ച്‌ ഒരു മണിക്കൂറായി ഞാന്‍ ഇവിടെ നിക്കാന്‍ തുടങ്ങീട്ട്‌. ദാ എനിക്കു ക്ഷമ കെടാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പം കോളേജ്‌ വിടും. സാനിയയും മിര്‍സയുമൊക്കെ ഇപ്പം ഇങ്ങെത്തും. പിന്നെ ചോദ്യങ്ങളാകും. 'ഒരു മണിക്കൂറുമുമ്പ്‌ ക്ലാസ്സീന്നിറങ്ങീട്ട്‌ നീയീ റോട്ടീ വന്നു നിക്കുവാരുന്നോ, കഷ്ടണ്ട്‌ ട്ടോാാ. എന്താ അവന്‍ വന്നില്ല അല്ലേ'. കേട്ടാലേ ചൊറിഞ്ഞുവരും പിന്നെ ക്ഷമിക്കുന്നതാണ്‌.
ഞാന്‍ പറഞ്ഞീല്ലേ, ദാ വരുന്നു അവര്‌. നിങ്ങളെന്തിനാ എന്റെ ഇളിഞ്ഞ മുഖത്തേക്കിങ്ങനെ തുറിച്ചു നോക്കുന്നത്‌. എനിക്കു ശുണ്ഠികയറുന്നുണ്ടു കെട്ടോ. എന്റെ നാക്കു ചൊറിഞ്ഞുവരുന്നു. ദാ നിങ്ങളോടു തന്നെ ഈ വിഡ്ഢിത്തമൊക്കെ വായിച്ചു സമയം കളയുന്ന നിങ്ങളോട്‌.
ഇപ്പൊ ഞാനെന്റെ കൂട്ടുകാരുടെ കൂടെ നടക്കുകയാണ്‌. വീട്ടിലേക്ക്‌. എന്തു പറ്റിയെന്നറിയില്ല. എന്തൊരു സൈലന്‍സ്‌. എന്തൊരു അച്ചടക്കം. ദാ, അവരെന്തോ കുശുകുശുക്കുന്നുണ്ടു കേട്ടോ, നമുക്കൊന്നു കാതോര്‍ത്തു നോക്കാം. എന്താണാവോ നമ്മളുകേള്‍ക്കാന്‍ പാടില്ലാത്തൊരു രഹസ്യം.
ഓ, അത്രേ ള്ളൂ, ചിക്കുന്‍ഗുനിയ. കേട്ടിട്ടില്ല ല്ലേ. പത്രം വായിക്കണം വല്ലപ്പോഴും. ഛേ, ആ രോഗം കാരണം ഇവിടാരും മരിച്ചിട്ടില്ലെന്നേ. ദാ വേണമെങ്കില്‍ നമ്മുടെ മന്ത്രി മാരോട്‌ ചോദിച്ചോ. ഓ, അതു പോട്ടേ ഇവരിതെന്തിനാ ഇത്ര രഹസ്യത്തീപ്പറയുന്നേ.
ഞാന്‍ കുറെ ബോറടിപ്പിച്ചു അല്ലേ. ബോറടി മാറാന്‍ ഞാനൊന്നു പാടാം. ഒരു മൂളിപ്പാട്ട്‌.
പുലര്‍ക്കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ്‌ പാറി


എങ്ങിനെയുണ്ട്‌? ഇപ്പൊ തോന്ന്‌ണ്‌ണ്ടാവും ഞാന്‍ റൊമ്പ റൊമാന്റിക്‌ ആയിരിക്കും ന്ന്, ല്ലേ. എന്ത്‌ ചെയ്യാനാ ആ കോന്തന്‍ വന്നില്ലാലോ.
നമുക്കെന്റെ സുന്ദരിക്കോത കൂട്ടുകാര്യോളെ ഒന്നുകൂടി വാച്ച്‌ ചെയ്യാം. ഓ, എല്ലാതിന്റേം മോത്ത്‌ കൊടം കേറ്റിവെച്ചിരിക്കല്ലേ. മിണ്ടാന്‍ പറ്റൂല.
ദാ നമ്മള്‌ ന്റെ വീടിനടുത്തെത്തീ. ഈ തിരുവില്‍ ന്നെ തനിച്ചാക്കി ന്റെ കൂട്ടുകാര്യോള്‌ പോവും. ഈ തിരിവിന്‌ ഓലിട്ടിരിക്കണ പേര്‌ കേക്കണോ, റൊമാന്റിക്‌ ജങ്ക്ഷന്‍!. പിടികിട്ടിക്കാണും ആ പേരെങ്ങിന്യാ വന്നേ ന്ന്.
തിരിവെത്തി. ഞാന്‍ പോട്ടേ ന്ന് കൂട്ടുകാര്യാളോട്‌ പറേന്നേന്‌ മുമ്പ്‌ ദാ ഒരുത്തി ഒറ്റ പൊട്ടിക്കരച്ചില്‌. ഞാന്‍ ഞെട്ടീ ട്ടാ. സത്യത്തില്‌ അതിലും വല്ല്യേ ഞെട്ടല്‌വരാനിരിക്കുന്നേ ണ്ടാര്‍ന്നുള്ളൂ. അത്‌ കേക്ക്‌ണേന്‌മുന്നേ ന്റെ ബോധം പോയീ.'ഓന്‌ ചിക്കുന്‍ഗുനിയേര്‍ന്ന്'. ഞാനത്‌ കേട്ടോ ആവോ.