Monday, January 28, 2008

അറിവ്

അമ്മാച്ചന് അവധിക്കു വന്നപ്പോള് സാമഗ്രികള് കൊണ്ടു വന്ന വലിയ പെട്ടിയൊരെണ്ണം അമ്മയ്ക്ക് കൊടുത്തിട്ടാണു് തിരികെ പോയത്. വലിച്ചു നടക്കാന് എന്നവണ്ണം താഴെ ചെറിയ ചക്രങ്ങളും വശത്ത് പിടിവള്ളിയുമുള്ള, ചുവന്ന നിറമുള്ള പെട്ടി.

അതിന്റ്റെ പുറത്തേക്കുമാണു് അപ്പന്‌‌ അലറി വിളിച്ചു കൊണ്ട് വീണത്.

അതോ, വീണതിനു ശേഷമായിരുന്നോ അപ്പന്‌‌ അലറിയത്?

ആ?

വാതിലിന്റ്റെ വിടവിലൂടെ നൂഴ്ന്ന് നോക്കി. കരക്കാര് ഇപ്പോഴും പിരിഞ്ഞു പോയിട്ടില്ല. വേലിക്കരികിലും മറ്റും അവര് കൂട്ടം കൂടി നിന്ന് കുശുകുശുക്കുന്നു.

കുറെ നാളായി വരാന്തയിലെ ബള്ബ് ഇടയ്ക്കിടെ കെട്ടു പോകുന്നുത്് ഹോള്ഡറിനുള്ളിലെന്തോ അയഞ്ഞു കിടക്കുന്നതിനാലാണെന്ന് അപ്പന്‌‌. ഒടുവില് ഇന്ന്, അപ്പന് മേശപ്പുറത്തൊരു സ്റ്റൂളിട്ട്, അതിനു പുറത്ത് കയറി, അവിടെ നിന്നും ഷെല്ഫില് കാലുന്നി നിന്നു്..

"ഓഫാക്ക്..!" ചുവരിനപ്പുറത്ത് നിന്നും അപ്പന്‌‌ വിളിച്ചു പറയുമ്പോള്, ഇപ്പുറത്തിവിടെ, ജനലഴികളില് തത്തിപ്പിടിച്ചു കയറി മെയിന് സ്വിച്ച് ഓഫാക്കണം.

"ആക്കിയോടാ..?"

"ഉം..!"

"ങാ, ഇനി ഓണാക്ക്..!"

"ആക്കി..!"

"നാശം..! ഈ ഹോള്ഡറു മാറ്റാതെ പറ്റുകേല..! നീയതങ്ങ് ഓഫാക്ക്..!"

"ഓഫാക്കീ..!"

ജന്നലഴികളില് നിന്നും ഇറങ്ങിപ്പോരാന് തുടങ്ങിയതായിരുന്നു. ഒരു പടി താഴേക്കും വെച്ചതാണു്.

പൊടുന്നനെ തിരിച്ച് മുകളിലേക്ക് കയറി.

"ക്ടിം..!"

കൈയ്യുയര്ത്തി, മെയിന് സ്വിച്ച് ഓണാക്കി.

ഒച്ചയുണ്ടാക്കാതെ ചിരിച്ചു. വല്ലാത്തൊരു ചിരി..!

ചുവരിന്നപ്പുറത്ത് നിന്ന് ശബ്ദം വല്ലതുമുണ്ടോ? ഒരു വട്ടം ചെവി കൂര്പ്പിച്ചു. ഹേയ്, ഒന്നുമില്ല.

താഴേക്ക് ഇറങ്ങുന്നതിനിടയില്, ഫ്യൂസ് ബോക്സില് നിന്നും പുകയുയരുന്നു.

അകത്ത് നിന്നു് അപ്പന്റ്റെ വല്ലാത്തൊരു നിലവിളിയുയര്ന്നു. പിന്നെന്തോ ഭാരമുള്ളത് വീഴുന്ന പോലെ ഒരൊച്ചയും. ആകെ കോലാഹലം.

"അയ്യോ, അമ്മേ...! ദാ അപ്പാ വീണേ..!" അനുജത്തി അലറിക്കരയുന്നു.

"അയ്യോ..!" അടുക്കളയില് നിന്നും അമ്മ നിലവിളിച്ചോടി വരുന്നു.

വേഗത്തില് ജനലഴികളിലൂടെ വീണ്ടും മുകളിലേക്ക് കയറി

"ക്ടം..!"

മെയിന് സ്വിച്ച് ഓഫാക്കി. എന്നിട്ട് ചാടിയിറങ്ങി, വരാന്തയിലേക്ക് ഓടിച്ചെന്നെത്തി.

തറയില്, മുഖമടിച്ച് വീണു കിടക്കുന്ന അപ്പന്. അലമുറയിടുന്ന അമ്മ. ചുവരില്, തൂങ്ങിയാടുന്ന ഹോള്ഡര്.

ചിരിയാണു വന്നത്. ഏറിയാലൊരു മിനിറ്റ്, അതിനുള്ളില് സ്വിച്ച് ഓഫ് ചെയ്തതാണല്ലോ?
ബഹളം കേട്ട് ആദ്യം എത്തിയവരില്, സുഭാഷാണെന്നു തോന്നുന്നു സൈക്കിളെടുത്ത് പാഞ്ഞു പോയി വണ്ടി വിളിച്ചു് കൊണ്ടു വന്നത്. ആനന്ദന്റ്റെ തവിട്ട് നിറമുള്ള അംബാസഡര്‌‌ കാറാണു് വന്നത്.

വണ്ടിയില് കയറ്റുമ്പോഴും അപ്പനു അനക്കമില്ലായിരുന്നു. ശ്വാസമുണ്ടോയെന്ന് നോക്കിയ വലിയാപ്പന്‌‌ അലറിക്കരയുന്നുണ്ടായിരുന്നു."പാവം പിള്ളേര്‌‌..! അവരെന്തറിഞ്ഞു..? കഷ്ടം..! " ആരോ മഞ്ജുവിനെ ആശ്വസിപ്പിക്കുന്നതിനിടയില് പിറുപിറുത്തു.

ഏറിയാലൊരു മിനിറ്റ്, അതിനുള്ളില് സ്വിച്ച് ഓഫ് ചെയ്തതാണല്ലോ?

7 comments:

വാല്‍മീകി said...

അയ്യോ. കഥ കാര്യമായല്ലോ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അയ്യയ്യോ...

SIVAKUMAR said...

ഒന്നും മനസ്സിലായില്ല....

ശ്രീലാല്‍ said...

ഇതെന്തര്..?

ഹരിത് said...

നല്ല തല്ലുകൊടുത്തു വളര്‍ത്തത്തതിന്റെ കുഴപ്പമാ...

Sharu.... said...

ഓഫായോ?

വേണു venu said...

ഇങ്ങനേയും ഓഫാക്കാം അല്ലെ..