Monday, February 04, 2008

മുന്‌‌വിധികള്

ടീവി ഓണ് ചെയ്തു. സ്ക്രീനില്, ഒച്ചയില്ലാതെ, ചേഷ്ടകള് മാത്രമായി ഋഷി കപൂര്. ആഹ്, സൗണ്ട് സിസ്റ്റം ഓണാക്കിയിട്ടില്ല .

ശബ്ദമില്ലാതെ, സംഘട്ടന രംഗങ്ങള്, പാട്ട് സീനുകള് തുടങ്ങിയവ കാണാന് നല്ല രസമാണു്. അതിനിടയിലൂടെ ഫാസ്റ്റ് ഫോര്വേഡ് ചെയ്യാമെങ്കില് അതിലും രസമാവും.

സൗണ്ട് സിസ്റ്റത്തിന്റെ റിമോട്ട് കണ്ട്രോള് തപ്പിയെടുത്തു, ഓണാക്കി .

"മേ കാഫിര്‌‌ തോ നഹീ...!" ശബ്ദം ശരിയായി വരുന്നു.

ഈ സിനിമ, മുമ്പ് കണ്ടിട്ടുള്ളതാണു്. എങ്കിലും, ഇത്രയും വ്യ്‌‌ക്തതയോടെ ഇത്രയും ആദ്യമായിട്ടാണു് കാണുന്നത്.

സോഫയിലേക്ക് ആഴ്ന്നിരുന്നു. കാലുകള് കൊണ്ട് തന്നെ ധരിച്ചിരുന്ന ഷൂസു് അടര്ത്തി മാറ്റി.

പാന്റും ഷര്ട്ടും?

ആഹ്, അതൊക്കെ പിന്നെയൂരാം . ഒന്ന് വിശ്രമിക്കട്ടെ..!

"മേ ആഷിക്‌‌ തോ നഹീ...!" ഋഷി കപൂര് തകര്ക്കുകയാണു്.

കവിത്വം ഉണ്ടായത്, സുന്ദരീ, നിന്നെ കണ്ടതിനു ശേഷമാണത്രെ..! ബുദ്ധിപൂര്‌‌വ്വം കോര്ത്തെടുത്ത വരികള്, സമ്മതിക്കാതെ വയ്യ.

എല്ലാം നന്ന്. അരുണ ഇറാനി പാട്ടിനൊപ്പം ചന്തിയിത്രയും കുലുക്കി ആടുന്നത് എന്തിനാണെന്ന് മാത്രം മനസ്സിലായില്ല. അതിഭാവുകത്വ‌‌ം മുഴച്ചു നില്ക്കുന്നു.

"ദേ ഹാഡ് റ്റു സ്ക്രൂ ദിസ് അപ്..!"
എപ്പോഴാണു് ഉറക്കത്തിലേക്ക് വഴുതി വീണത് എന്നറിയില്ല. കണ്ണുകള് തുറന്നപ്പോള്, നായിക സ്വിമ്മിംഗ് പൂളിനടുത്ത് ബിക്കിണിക്കുള്ളില് തുളുമ്പി നില്ക്കുന്നു.

രാജേഷ് ഖന്ന ഇതു കണ്ടു കൊണ്ടാണോ ഇളകിയത്?

രാജേഷ് ഖന്ന മാത്രമാണോ? കൊച്ചപ്പന്റെ മുറി നിറച്ചും ഡിമ്പിളിന്റെ പോസ്റ്ററുകള് ആയിരുന്നു. കൊച്ചപ്പന്‌‌ റിട്ടയറാവാന് ഇനിയെത്രയാ? മാസങ്ങള് മാത്രമേ ഇനിയുള്ളൂ.

സിനിമയില്, ചട്ടക്കാരിപ്പെണ്ണൊരു സ്റ്റീരിയോ ടൈപ്പാണു്. മിക്കപ്പോഴും ഇറക്കം കുറഞ്ഞ ഫ്രോക്ക്, അല്ലെങ്കില് കുട്ടിയുടുപ്പ് ബലമായി വലിച്ചു കയറ്റിയിട്ട സുന്ദരി.

അതു ശരിയല്ല. നായികയുടെ മുത്തശ്ശിയാവട്ടേ, ആപാദചൂഢം വെളുത്ത, പരുത്തി വസ്ത്രത്തിനുള്ളിലും. മദര് തെരേസയെ പോലെ, മിസ്സിസ്സ് ബ്രിഗാന്സ.

അപ്പോള്, സ്റ്റീരിയോടൈപ്പ് ഇളംപ്രായക്കാരായ ചട്ടക്കാരികള്ക്ക് മാത്രം ബാധകം."ജൂലീ, ഐ ലവ് യൂ..!"

ലക്ഷ്മി നാണിച്ചു മുഖം താഴ്ത്തുന്നു.മറ്റേതോ ബ്ളാക്ക് ആന് വൈറ്റ് ഫ്രെയിമിനുള്ളില്, പഴുതാര മീശയുള്ള നസീറിനൊപ്പം മുഴുത്തു നില്ക്കുന്ന വലിയ തുട. ആരാണത്? ജയഭാരതി? ഷീല? സീമ? ശാരദ?ബബ്‌‌ലുവിനൊപ്പം ഇറച്ചിക്കടയില് എത്തിയതേയുള്ളൂ, കറിവെയ്ക്കാന് കോഴിയെ വാങ്ങണം. ഇവിടെ, ഈ കടയില് അവര് കഷണിച്ചും തരും.

കറുത്ത പ്ളാസ്റ്റിക് കേരി ബാഗിലേക്ക് കോഴിയുടെ കഷണങ്ങള് പെറുക്കിയിടുന്ന ഇറച്ചി കടക്കാരന്. വശത്തു നിന്നും ശിപാര്ശയായി അലറുന്ന ബബ്‌‌ലു:

"അരേ ഭയ്, സാബ് കോ മോട്ടേ മോട്ടേ ടാംഗേം ദേനാ..!! അപ്നാ രംഭാ കെ ജൈസെ..!"

ഗുഡ് വണ്..! രംഭയുടെ നാട്ടുകാരനായ മദ്രാസിക്ക് രംഭത്തുടയുള്ള ചിക്കന്..! ഇറച്ചിക്കടയില് ചിരി പരക്കുന്നു. ഗുഡ് വണ്..! കൂടെ താനും ചേരുന്നു.അലര്ച്ച കേട്ടാണു് ഇത്തവണ ഉണര്ന്നത്. രാജുവും ബോബിയും താഴെയുള്ള വെള്ളക്കെട്ടിലേക്ക് ചാടിയതാണു്.

വിശക്കുന്നു, എന്തെങ്കിലും ഉണ്ടാക്കണം. ഈ ചാനല് മതിയായി. എഴുന്നേല്ക്കുന്നതിനു മുമ്പ് ചാനല് മാറ്റി.

സീ.എന്.എന്.

ബാരക് ഒബാമ, ഹിലരി ക്ളിന്റണ്. കറുത്ത ആണ് പ്രെസിഡന്റ് വേണോ? വെളുത്ത, പെണ് പ്രെസിഡന്റ് വേണോ?

തമ്മില് ഭേദം തൊമ്മന്. ഒന്നുമില്ലെങ്കിലും ക്ളിന്റനുണ്ടല്ലോ, ഭാര്യയെ സഹായിക്കാന്. വെളുത്ത പെണ്ണ് മതി പ്രസിഡണ്ടാവാന്.

ഇത്രയും വൈകി ഇന്നിനി ഒരു മുട്ട ബുര്ജിയുണ്ടാക്കാം. അതും ബ്രെഡും മതി.

16 comments:

അനൂപ് തിരുവല്ല said...

:)

കാപ്പിലാന്‍ said...

:)

ഹരിത് said...

എന്നാ പോയി ബുര്‍ജിയുണ്ടാക്ക്. ഈ വേണ്ടാത്ത ബ്ലാക്ക് ആന്റ് വയിറ്റ് ചിന്തകള്‍ എങ്കിലും മാറിക്കിട്ടും.:)

വിഷ്ണു പ്രസാദ് said...

ഒന്ന് വേറിട്ട് നടക്കാന്‍ നമുക്ക് കെല്പില്ല.
നന്നായി,ഈ മനുഷ്യാവസ്ഥ ചൂണ്ടിക്കാട്ടിയത്.

സിമി said...

രംഭയുടെ തുടയും ഒസാമയും. നല്ല കോമ്പിനേഷന്‍ :)

മലയാളത്തിലെ ഏറ്റവും മാദകനടി ആരാ? തകര സിനിമ കണ്ടോ? അതിലെ പെണ്ണിനെ ഓര്‍മ്മയുണ്ടോ? എന്റമ്മോ! അവളു കറുത്തിട്ടാ (സിനിമയിലെ പേര് സുഭാഷിണി)

evuraan said...

സിമീ, ഒസാമയല്ല, ഒബാമ - ബാരക് ഒബാമ. ഹാ ഹാ..!

അഹം said...

:(

ക്രിസ്‌വിന്‍ said...

:)

സാക്ഷരന്‍ said...

ഒരു മുട്ട ബുര്ജിയുണ്ടാക്കാം. അതും ബ്രെഡും മതി
അതുമതി …

പൊറാടത്ത് said...

:)

അഭയാര്‍ത്ഥി said...

പലവട്ടം ഈ ബ്ലോഗിന്റെ തിണ്ണ നിരങ്ങി ഓസിന്‌ വായിച്ച്‌ പോകുമ്പോള്‍ ഒരൊപ്പ്‌ വക്കാതെങ്ങിനെ.
സഖറിയയുടെ ഒരു കഥ ഇമ്മാതിരി അവസ്ഥയെക്കുറിച്ച്‌ വായിച്ചതോര്‍മ്മ വരുന്നു. പണക്കാരനായ ഒരച്ചായാന്‍ ഉമ്മറത്ത്‌ ചാരുകസലയിലുരുന്ന്‌ീരുന്ന്‌ ദൈനം ദിനങ്ങളിലൂടെ കടന്ന്‌ പോകുന്നതാണ്‌. മലയാളത്തിലെ എക്കാലത്തേയും മികച്ച കഥകളില്‍ ഒന്നായിരുന്നു അത്‌.

എല്ലാവരും ജീീവിതത്തിന്റെ ഒരു ഘട്ടത്തില്‍ ചാരുകസേരയില്‍ ഉപവിഷ്ട്ടനായി
ഉമ്മറ വഴിയിലൂടെ മാറി മറഞ്ഞ്‌ പോകുന്ന ജീവിതത്തെ നോക്കി അലസനായി ഇരുന്നിരിക്കും.വിഷ്ണു മാഷ്‌ പറഞ്ഞത്‌ പോലെ ഈ അവസ്ഥ മനോഹരമായി പറഞ്ഞിരിക്കുന്നു ഏവൂരാന്‍.

ഈ ബ്ലോഗില്‍ കയറി നിരങ്ങുമ്പോള്‍ ഒരിക്കലും ഹതാശയനായി മടങ്ങേണ്ടി വരില്ല. എന്റെ ഗ്വാരണ്ടി.

വാല്‍മീകി said...

ആ മുട്ടയുടെ മഞ്ഞക്കരു മാറ്റി ഇത്തിരി കുരുമുളകുപൊടി ഇട്ടാല്‍ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് എഗ്ഗ് ബുര്‍ജി ഉണ്ടാക്കാം.

sivakumar ശിവകുമാര്‍ said...

നല്ല വിവരണം ......

പാമരന്‍ said...

കൊള്ളാം ചിന്തകള്‌..

ഗുപ്തന്‍ said...

ഇതു തകര്‍ത്തു !

malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com