സംസാരം മുറുകുമ്പോള്‍ മുത്തശ്ശിക്കു ചിലപ്പോള്‍ ശ്വാസംമുട്ടലുണ്ടാകും.
കിതപ്പടക്കി, ഉടുമുണ്ടിന്റെ കോന്തല കൊണ്ട് നെറ്റിത്തടം തുടച്ചു. ചുളിവു വീണ കണ്തടങ്ങളില് അന്നേരവും നനവ് തിളങ്ങി.
ചെറുമക്കളില്‍ ഒരുവന് ഓടിത്തിമിര്ക്കുകയാണു്. മുതിര്‍ന്നവള്‍ ചമ്രം പടിഞ്ഞ് അടുത്ത് തന്നെയിരിക്കുന്നു.
അവളുടെ കൈ മുത്തശ്ശി കവര്‍ന്നു പിടിച്ചിരിക്കുന്നു.
"പൊന്നിന്റെ നിറമായിരുന്നു അവനു്.."
അവര്‍ വീണ്ടും കണ്ണു തുടച്ചു.
"അന്നിട്ടാ മാമനെ എന്തു ചെയ്തു? എവിടാ ദഹിപ്പിച്ചത്? അതോ..?"
മുത്തശ്ശി കിതച്ചു കൊണ്ടെന്തോ ആംഗ്യം കാണിച്ചു.
തൊടിയിലെ ഇരുളിനപ്പുറത്തു് ദൂരെ പൂത്ത് നില്ക്കുന്ന ചന്ദ്രനു നേരെ അവര്‍ മുഖം തിരിച്ചു.
ചെറുമകള്‍ നിശ്ശബ്ദയായിരുന്നു, ക്ഷമയോടെ.
Friday, June 25, 2010
Subscribe to:
Post Comments (Atom)

8 comments:
വജ്രസൂചി പോലൊരു കുഞ്ഞുകഥ....
thank you very much
thanks a lot
ı love this.
thanks for good sharing
ı like this article.
oo great.. thank you
well done oo magnificient!
Post a Comment