"പോടാ പട്ടീ...!"
എറിയാനാഞ്ഞു നില്‍ക്കുന്ന അവന്റെ കൈയ്യിലിരുന്നു വലിയൊരു കല്ല് തിളങ്ങുന്നു.
"പട്ടീന്നോ..? പട്ടി നിന്റെ അപ്പനാടാ തെണ്ടീ..!"
മെറ്റല്‍ കൂനയില്‍ നിന്നു മറ്റവനും കുനിഞ്ഞെടുത്തു ഒരു കല്ല് ; മുഴുത്തതൊരെണ്ണം.
"എന്തുവാടാ അവിടെ..?!"
കൈലിയുടുത്തൊരാള്‍ പറമ്പില്‍ നിന്നും കയ്യാല ചാടി വന്നു. രണ്ടിനേം ഓരോ കൈയ്യാലെ ചെവിക്ക് തൂക്കി മാറ്റി നിര്‍ത്തി ഓരോ പെടയും വെച്ചു കൊടുത്തു.
"കൊടുക്ക് ഓരോന്ന്.." വീടിന്റെ പിന്നാമ്പുറത്തു നിന്നും ശിക്ഷ ശരി വെച്ചു കൊണ്ടവരുടെ അമ്മയുടെ ഒച്ചപൊന്തി.
കല്ലുകള്‍ താഴെയിട്ടിട്ട് കുട്ടികള്‍ അമ്മേയെന്നു വിളിച്ചു കരഞ്ഞുകൊണ്ട് അടുക്കളഭാഗത്തേക്ക് നടന്നു.
Saturday, October 29, 2011
Subscribe to:
Post Comments (Atom)

0 comments:
Post a Comment